കൂട്ട പ്രാര്‍ത്ഥനയോടെ ലോകം... ലോകത്തെ സങ്കടത്തിലാഴ്ത്തി വത്തിക്കാനില്‍ നിന്നും പുതിയ അറിയിപ്പ്; മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരം, വെന്റിലേറ്ററിലേക്ക് മാറ്റി

കഴിഞ്ഞ ദിവസം വന്ന വര്‍ത്തകള്‍ ഏറെ ആശ്വാസമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായെന്ന് വത്തിക്കാന്‍. ഇന്ന് മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചെന്നാണ് വത്തിക്കാന്‍ ഇപ്പോള്‍ അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അവസ്ഥ പെട്ടെന്ന് വഷളായതോടെയാണ് മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചതെന്നാണ് വത്തിക്കാന്‍ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടില്ല.
ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായി എന്നാണ് റിപ്പോര്‍ട്ട്. മാര്‍പാപ്പയെ മെക്കാനിക്കല്‍ വെന്റിലേഷനില്‍ പ്രവേശിപ്പിച്ചെന്ന് വത്തിക്കാന്‍ അറിയിച്ചു. ഛര്‍ദിയെ തുടര്‍ന്നുള്ള ശ്വാസതടസമാണ് മാര്‍പാപ്പയുടെ ആരോഗ്യനില വീണ്ടും മോശമാകാന്‍ ഇടയാക്കിയത്. ഫെബ്രുവരി 14ന് ആണു ശ്വാസതടസ്സത്തെത്തുടര്‍ന്ന് മാര്‍പാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ സാവധാനം ആരോഗ്യം വീണ്ടെടുക്കുന്നു എന്നായിരുന്നു കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട്. അദ്ദേഹം അപകടനില ഇനിയും തരണംചെയ്തിട്ടില്ല. എന്നാല്‍, ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ട്. കിടക്കയില്‍ നിന്ന് എഴുന്നേറ്റ് ചാരുകസേരയില്‍ ഇരുന്ന് തെറാപ്പികള്‍ക്ക് വിധേയമാകുന്നതായി വത്തിക്കാന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
കഴിഞ്ഞ ദിവസം രാത്രി നന്നായി ഉറങ്ങിയ അദ്ദേഹം ഇന്നലെ രാവിലെ പ്രഭാത ഭക്ഷണം കഴിച്ചു. വൃക്കയുടെ പ്രവര്‍ത്തനത്തില്‍ കണ്ടെത്തിയ പ്രശ്നങ്ങളും കുറയുന്നുണ്ട്. രക്ത പരിശോധനയിലും സ്കാനിലും പുരോഗതി പ്രകടമാണ്. 14 മുതല്‍ റോമിലെ ജെമെല്ലി ആശുപത്രിയില്‍ തുടരുകയാണ് മാര്‍പാപ്പ.
അതേസമയം പാവങ്ങളുടെ ഡോക്ടര്‍ എന്നറിയപ്പെടുന്ന വെനസ്വേലയിലെ വാഴ്ത്തപ്പെട്ട ഗ്വെസെപ്പോ ഗ്രിഗോറിയോ ഹെര്‍ണാണ്ടസ്, ഇറ്റലിയിലെ അഭിഭാഷകന് വാഴ്ത്തപ്പെട്ട ബര്‍ത്തലോ ലോങ്ങോ എന്നിവര്‍ വിശുദ്ധ പദവിയിലേക്ക്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കവേയാണു ഫ്രാന്‍സിസ് മാര്‍പാപ്പ ഉത്തരവില്‍ ഒപ്പിട്ടത്. കേരളത്തില്‍ 12 മഠങ്ങളുള്ള ഡൊമിനിക്കന്‍ സിസ്റ്റേഴ്സ് ഓഫ് സെന്റ് മേരി ഓഫ് റോസറി സഭാ സ്ഥാപകന്‍ ദൈവദാസന് ഡിഡാക്കോ ബെസി (ഇറ്റലി) യെ ധന്യനായി പ്രഖ്യാപിച്ചു.
വൈദികനാകാന്‍ ശ്രമിച്ച് ആരോഗ്യപ്രശ്നങ്ങള്‍ മൂലം പിന്‍വാങ്ങേണ്ടിവന്ന ഗ്വെസെപ്പോ ഗ്രിഗോറിയോ ഹെര്‍ണാണ്ടസ് ഡോക്ടറായ ശേഷം ജീവിതകാലം മുഴുവന്‍ സൗജന്യമായി രോഗികളെ ചികിത്സിച്ചു. മരുന്നും സൗജന്യമായി എത്തിച്ചു നല്‍കിയതോടെ പാവങ്ങളുടെ ഡോക്ടര്‍ എന്ന് അറിയപ്പെട്ടു. വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ബര്‍ത്തലോ ലോങ്ങോ സാത്താന് സേവയെ ആരാധിക്കുകയും വത്തിക്കാനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്ത ശേഷം മാനസാന്തരപ്പെട്ട് കത്തോലിക്കാസഭയിലെത്തുകയായിരുന്നു.
സാത്താനിക് പ്രീസ്റ്റ് എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്നയാള് വിശുദ്ധപദവിയിലെത്തി എന്ന പ്രത്യേകതയുമുണ്ട്.ദിവ്യകാരുണ്യ ആരാധനയുടെ സംരക്ഷക സന്യാസിനി സഭയുടെ സ്ഥാപകന്‍ മൈക്കിള്‍ മൗറ മൊണ്ടാനര്‍ (സ്പെയിന്), കുനെഗോണ്ട സിവിയെക് (പോളണ്ട്), രണ്ടാം ലോകയുദ്ധകാലത്ത് യുഎസ് സൈന്യത്തിന്റെ ചാപ്ലെയ്ന്‍ ആയിരുന്ന ഫാ. എമില്‍ ജോസഫ് കാപോണ്‍ (യുഎസ്), ഇറ്റാലിയന്‍ പൊലീസ് സേനാംഗമായിരുന്ന സാല്‍വോ ഡി അക്വിസ്റ്റോ എന്നിവരെയും ധന്യരായി പ്രഖ്യാപിച്ചു. നാമകരണച്ചടങ്ങു പിന്നീട് നടക്കും.
ന്യൂമോണിയയെത്തുടര്ന്നു ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി. ഉണ്ടായിരുന്നു എങ്കിലും അതീവഗുരുതരാവസ്ഥ നിലനില്‍ക്കുന്നതായി ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു. എന്നാല്‍ പുതിയ റിപ്പോര്‍ട്ടാണ് ഏറെ ആശങ്കപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha


























