Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

യുവാവിനെ കമ്പി പാര കൊണ്ട് തലക്കടിച്ചു കൊന്ന സംഭവം. ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിന തടവും 1.10 ലക്ഷം പിഴയും. രണ്ടാം പ്രതിക്ക് 2 വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ

01 MARCH 2025 08:25 AM IST
മലയാളി വാര്‍ത്ത

യുവാവിനെ കമ്പി പാര കൊണ്ട് തലക്കടിച്ചു കൊന്ന സംഭവത്തില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിന തടവും 1.10 ലക്ഷം രൂപ പിഴയും തെളിവു നശിപ്പിച്ച രണ്ടാം പ്രതിക്ക് 2 വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ചിറയിന്‍കീഴ് സ്വദേശിയായിരുന്ന വിനയന്‍ എന്ന യുവാവിനെ കമ്പി പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.


ഒന്നാം പ്രതി തിരുവനന്തപുരം ജില്ലയില്‍, ചിറയിന്‍കീഴ് പമ്മന്‍കോട് പനയറ വിളാകം ലക്ഷംവീട്ടില്‍ താമസം ശശി മകന്‍ ബീഡി സജീവ് എന്ന സജീവിനെ (45) ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 302 (കൊലക്കുറ്റം) പ്രകാരം ജീവപര്യന്തം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കുന്നതിനും പിഴ ഒടുക്കാത്ത പക്ഷം ഒരു വര്‍ഷം കൂടി അധിക തടവിനും കോടതി ശിക്ഷിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 201 (തെളിവ് അപ്രത്യക്ഷമാക്കല്‍ ) പ്രകാരം 2 വര്‍ഷം തടവിനും പതിനായിരം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കത്ത പക്ഷം ഒരു മാസം അധിക തടവിനും ശിക്ഷിച്ചു.

രണ്ടാം പ്രതി ചിറയിന്‍കീഴ് പമ്മന്‍ കോട് ചരുവിള പുത്തന്‍ വീട്ടില്‍ താമസം സുശീലന്‍ മകന്‍ ആയിരം പല്ലന്‍ ഷിബു എന്ന ഷിബുവിനെ (49) ഇന്ത്യന്‍ ശിക്ഷാ നിയമം 201 വകുപ്പ് പ്രകാരം 2 വര്‍ഷം കഠിന തടവിനും പതിനായിരം രൂപ പിഴ ഒടുക്കുന്നതിനും പിഴ ഒടുക്കാതിരുന്നാല്‍ ഒരു മാസം കൂടി അധിക തടവിനും ശിക്ഷിച്ചു. തിരുവനന്തപുരം അഞ്ചാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് സിജു ഷെയ്ക്കാണ് പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്.. 13-5-201ഛ ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് .

ഒന്നാം പ്രതിക്ക് മരണപ്പെട്ട വിനയനോടുള്ള മുന്‍ വിരോധം നിമിത്തം രാത്രി വിനയന്റെ വീട്ടില്‍ എത്തിയ ഒന്നാം പ്രതി വിനയനെ കമ്പി പാര കൊണ്ട് തലക്കടിച്ചും വെട്ടുകത്തി കൊണ്ട് വെട്ടിയും കൊലപാതകം നടത്തുകയായിരുന്നു. കൊലപാതക ശേഷം ഒന്നാം പ്രതി കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ ഒളിപ്പിച്ച് തെളിവ് നശിപ്പിച്ചതിനാണ് രണ്ടാം പ്രതിയെ കോടതി ശിക്ഷിച്ചത്. തലക്കേറ്റ ഗുരുതരമായ പരിക്കുകളുടെ കാഠിന്യത്താലാണ് വിനയന്‍ മരണപ്പെട്ടത്. . ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളുടെയും ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പ്രതികളെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്.

ചിറയിന്‍കീഴ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ആറ്റിങ്ങല്‍ പോലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.17 സാക്ഷികളെ പ്രോസിക്യൂഷന്‍ കോടതി മുമ്പാകെ വിസ്തരിച്ചു. 18 രേഖകളും 8 തൊണ്ടി മുതലുകളും കോടതി തെളിവായി സ്വീകരിച്ചു. പ്രോസിക്യൂഷനു വേണ്ടി അഡീ. പബ്‌ളിക് പ്രോസിക്യൂട്ടര്‍ ബി.എസ്.രാജേഷ്, അഭിഭാഷകരായ ബീനാകുമാരി , സെബിന്‍ തോമസ് എന്നിവര്‍ കോടതിയില്‍ ഹാജരായി.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (54 minutes ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (2 hours ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (2 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (2 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (2 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (4 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (4 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (5 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (6 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (6 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (6 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (6 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (6 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (6 hours ago)

Malayali Vartha Recommends