താമരശ്ശേരിയില്‍ സ്കൂളിന് പുറത്ത് വെച്ചുണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവം ഏറെ ദുഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി ... വിശദമായ വകുപ്പുതല അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി

താമരശ്ശേരിയില്‍ സ്കൂളിന് പുറത്ത് വെച്ചുണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവം ഏറെ ദുഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി ... വിശദമായ വകുപ്പുതല അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി.
എംജെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി . ഇക്കാര്യത്തില്‍ പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
വ്യാഴം വൈകിട്ട് താമരശേരി പഴയ സ്റ്റാന്‍ഡിനടുത്തുള്ള ട്യൂഷന് സെന്ററിന് സമീപത്താണ് താമരശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും എളേറ്റില്‍ വട്ടോളി എംജെ എച്ച്എസ്എസിലെയും വിദ്യാര്‍ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഞായറാഴ്ച പരിപാടിയില്‍ എംജെഎച്ച്എസ്എസിലെ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സ്, പാട്ട് നിലച്ചതിനെ തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നു.
ഈ സമയം, താമരശേരി സ്കൂളിലെ ഏതാനും കുട്ടികള്‍ കൂവി. ഇതോടെ വിദ്യാര്‍ഥികള്‍ പരസ്പരം വാക്കുതര്‍ക്കത്തിലായി. അധ്യാപകര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
എന്നാല്‍ പിന്നീട് എംജെ സ്കൂളിലെ 15ഓളം വിദ്യാര്‍ഥികള്‍ വാട്ട്സാപ് ഗ്രൂപ്പിലൂടെ സംഘടിച്ച് വ്യാഴാഴ്ച വൈകിട്ട് ട്യൂഷന് സെന്ററിലെത്തി. താമരശേരി സ്കൂളിലെ കുട്ടികളും എത്തിയതോടെ രണ്ടു വിഭാഗവും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഷഹബാസ് ചികിത്സയിലായിരുന്നു. ആരോപണവിധേയരായ അഞ്ച് വിദ്യാര്‍ഥികളെ താമരശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























