എം.സി റോഡില്‍ വാളകം പൊലിക്കോട് ജംഗ്ഷനില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരുക്ക്

എം.സി റോഡില്‍ വാളകം പൊലിക്കോട് ജംഗ്ഷനില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരുക്ക്. നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് സമീപമുള്ള തോട്ടിലേക്ക് ചരിഞ്ഞു.
തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ഗരുഡ സര്‍വീസും എതിരെ കോളേജ് വിദ്യാര്‍ഥികളുമായെത്തിയ ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ബസ് യാത്രക്കാരായ അഞ്ചുപേര്‍ക്ക് പരിക്കുപറ്റി.ശനിയാഴ്ച രാവിലെ ആറോടെ ആയിരുന്നു അപകടം സംഭവിച്ചത്.
ആനയുമായി പോയ ലോറിയെ മറികടക്കുന്നതിനിടെ കെഎസ്ആര്‍ടിസി വോള്‍വോ ബസ് കോട്ടയത്തേക്ക് പോയ ടൂറിസ്റ്റ് ബസില്‍ ഇടിക്കുകയും നിയന്ത്രണം വിട്ട് ഇടതുവശത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു.
"
https://www.facebook.com/Malayalivartha


























