ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് 3 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി

ഫെബ്രുവരി മാസത്തെ റേഷന്‍ വിതരണം മാര്‍ച്ച് 3 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്. അനില്‍ . മാര്‍ച്ച് 4ന് മാസാന്ത്യ കണക്കെടുപ്പുമായി ബന്ധപ്പെട്ട് റേഷന്‍ വ്യാപാരികള്‍ക്ക് അവധി ആയിരിക്കും.
മാര്‍ച്ച് 5 മുതല്‍ ഈ മാസത്തെ റേഷന്‍ വിതരണം തുടങ്ങും. സംസ്ഥാനത്ത് ഫെബ്രുവരി 28 വൈകിട്ട് 5.30 വരെ 77 ശതമാനം കാര്‍ഡ് ഉടമകള്‍ റേഷന്‍ കൈപ്പറ്റിയിട്ടുണ്ട്. വെള്ളിയാഴ്ച മാത്രം 5,07,660 കാര്‍ഡ് ഉടമകള്‍ റേഷന്‍ വാങ്ങി. ഫെബ്രുവരിയില്‍ റേഷന്‍ കൈപ്പറ്റാനുള്ള എല്ലാ റേഷന്‍ കാര്‍ഡ് ഉടമകളും മാര്‍ച്ച് 3 നകം വിഹിതം കൈപ്പറ്റണമെന്ന് മന്ത്രി .
റേഷന്‍ വ്യാപാരികളുടെ ജനുവരി മാസത്തെ കമ്മീഷന് വിതരണം ചെയ്തതായി ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര് അനില്‍ . ജനുവരി 27ന് റേഷന്‍ വ്യാപാരികള്‍ പ്രഖ്യാപിച്ച പണിമുടക്കുമായി ബന്ധപ്പെട്ട് മന്ത്രിയും റേഷന്‍ വ്യാപാരി സംഘടന നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലെ പ്രധാന ആവശ്യമായിരുന്നു എല്ലാ മാസവും പതിനഞ്ചാം തീയതിക്ക് മുമ്പ് റേഷന്‍ വ്യാപാരി കമ്മീഷന് നല്‍കുന്നതിന് നടപടി സ്വീകരിക്കണമെന്നത്.
ഭക്ഷ്യ വകുപ്പ് മന്ത്രി ഇക്കാര്യം ധനവകുപ്പ് മന്ത്രിയുമായി സംസാരിക്കുകയും വ്യാപാരികള്‍ക്ക് നല്കിയ ഉറപ്പ് പാലിക്കാനായി നടപടി സ്വീകരിക്കുകയും ചെയ്തതായി അറിയിച്ചു.
" fr
https://www.facebook.com/Malayalivartha


























