ആശ വര്‍ക്കര്‍മാര്‍ സമരം ചെയ്യുന്നതിനിടെ ഹെല്‍ത്ത് വോളന്റിയേഴ്സിനെ നിയമിക്കാന്‍ ആരോഗ്യവകുപ്പ്...

ആശ വര്‍ക്കര്‍മാര്‍ സമരം ചെയ്യുന്നതിനിടെ ഹെല്‍ത്ത് വോളന്റിയേഴ്സിനെ നിയമിക്കാന്‍ ആരോഗ്യവകുപ്പ്. പുതിയ വോളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കാനായി മാര്‍ഗനിര്‍ദേശം പുറത്തിറക്കി. 50 പേരുള്ള മുപ്പത് ബാച്ചിന് പരിശീലനം നല്‍കാനാണ് നീക്കം.
പരിശീലനം നല്കാന് 11.70 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാനത്ത് 1500 ഹെല്‍ത്ത് വോളന്റിയേഴ്സിനെ നിയമിക്കാനാണ് തീരുമാനം. ഒരു ബാച്ചില്‍ 50 പേരടങ്ങുന്ന അഞ്ച് ബാച്ചുകള്‍ക്ക് തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ട്രെയിനിങ് നല്‍കും. കോട്ടയം, പാലക്കാട് ജില്ലകളില്‍ നാല് ബാച്ചുകള്‍ക്കും പരിശീലനം നല്‍കും.
ആശ വര്‍ക്കേഴ്സിന്റെ സമരം ശക്തമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കെയാണ് പുതിയ നീക്കം.സമരം ചെയ്യുന്ന ആശാ വര്‍ക്കര്‍മാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് നേരത്തെ നാഷണല്‍ ഹെല്‍ത്ത് മിഷന്റെതാണ് നിര്‍ദ്ദേശം നല്കിയിട്ടുണ്ടായിരുന്നു. ഏതെങ്കിലും ആശാ പ്രവര്‍ത്തക തിരിച്ചെത്തി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാത്ത സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇത് പ്രകാരമാണ് ഹെല്‍ത്ത് വോളണ്ടിയേഴ്സിനെ നിയമിക്കാന്‍ നീക്കം.
"
https://www.facebook.com/Malayalivartha


























