വടക്കന്‍പറവൂരില്‍ ഉത്സവത്തിന് എത്തിയ ആന ഇടഞ്ഞു... മൂന്നു പേര്‍ക്ക് പരുക്ക്

വടക്കന്‍പറവൂരില്‍ ആന ഇടഞ്ഞു. പറവൂര്‍ ടൗണിലൂടെ ജനവാസ മേഖലയിലേക്ക് ആന ഇറങ്ങിയതായാണ് വിവരം. പാപ്പാനെയും കൊണ്ടാണ് ആന ഓടിയത്. ആനയെ നിയന്ത്രിക്കാന്‍ പാപ്പാന് സാധിച്ചിട്ടില്ല. മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും പറവൂര്‍ ടൗണില്‍ മറ്റ് നാശനഷ്ടങ്ങളുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. ഒരു ഓട്ടോയും തകര്‍ത്തിട്ടുണ്ട്. പത്മനാഭന് എന്ന ആനയാണ് ഇടഞ്ഞത്.
ക്ഷേത്രത്തിലെ ഉത്സവ ചടങ്ങുകള്‍ക്കായാണ് ആനയെ എത്തിച്ചത്. ആനയെ തിരികെ പള്ളത്താംകുളങ്ങരയിലേക്ക് കൊണ്ടുപൊകുന്നതിനായി ലോറിയില്‍ കയറ്റുന്നതിനിടെ ആന വിരണ്ട് ഓടുകയായിരുന്നു എന്നാണ് സൂചനകളുള്ളത്. ആനയെ തളയ്ക്കാനുള്ള ശ്രമം നടക്കുന്നു. പാലീസും ഫൊറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
"
https://www.facebook.com/Malayalivartha


























