വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയില്‍ വര്‍ദ്ധനവ്...ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല

വാണിജ്യാവശ്യത്തിനുള്ള പാചക വാതക വില വര്‍ധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന് കൊച്ചിയില്‍ 6 രൂപയാണ് വര്‍ദ്ധിച്ചത്. കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് വില 1812 രൂപയായി. ഫെബ്രുവരി ഒന്നിന് കൊച്ചിയില്‍ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല
അതേസമയം, ചെന്നൈയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1965 ആയി. വര്‍ദ്ധിച്ചത് 5 രൂപ 50 പൈസാണ് കൂടിയത്. കഴിഞ്ഞ രണ്ട് മാസമായി 20.5 രൂപ കുറച്ചിരുന്നു. അതിന് മുമ്പുള്ള അഞ്ച് മാസമായി 172.50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഡിസംബറില്‍ മാത്രം 62 രൂപ കൂട്ടി.
കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന് 1812 രൂപയായി. ദില്ലിയില്‍ സിലിണ്ടര്‍ വില 1,797 രൂപയില്‍ നിന്ന് 1,803 രൂപയായി വര്‍ദ്ധിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























