ഇങ്ങനാകുമെന്ന് ഞാൻ വിചാരിച്ചില്ല; നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ? ഷഹബാസേ എന്തേലും ഉണ്ടെങ്കിൽ പൊരുത്തപ്പെട്ട് താട്ടോ; സംഘര്‍ഷത്തിന് ശേഷം വിദ്യാര്‍ഥികളിലൊരാള്‍ ഷഹബാസിന്റെ ഫോണിലേക്ക് അയച്ച ഫോൺ സന്ദേശം പുറത്ത്

താമരശ്ശേരിയില്‍ സ്കൂളിന് പുറത്ത് വെച്ചുണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവം നടക്കുന്നതാണ്. എംജെ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്.
ഇപ്പോൾ ഇതാ സംഘര്‍ഷത്തിന് ശേഷം വിദ്യാര്‍ഥികളിലൊരാള്‍ ഷഹബാസിന്റെ ഫോണിലേക്ക് അയച്ച ഫോൺ സന്ദേശം പുറത്ത് വന്നിരിക്കുകയാണ്. പ്രശ്നങ്ങൾ ഒഴിവാക്കി തരണമെന്നും ചെയ്തതിന് മാപ്പ് നൽകണമെന്നുമാണ് സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
ആ ഫോൺ സന്ദേശത്തിൽ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് ;- ''ഷഹബാസെ...ഫുള്‍ അലമ്പായിക്കിന്ന് കേട്ട്. നീ എന്തെങ്കിലും ഒന്ന് പറയെടോ.വല്യ സീനില്ലല്ലോ. നീ എങ്ങനേലും ചൊറ ഒഴിവാക്കി താ.ഇങ്ങനാകുമെന്ന് ഞാൻ വിചാരിച്ചില്ല. നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ? ഷഹബാസേ എന്തേലും ഉണ്ടെങ്കിൽ പൊരുത്തപ്പെട്ട് താട്ടോ.ഞാൻ നിന്നോട് കുറെ പറഞ്ഞതല്ലേ.. ഞാന്‍ നിന്നോട് നല്ലോണല്ലേ പറഞ്ഞത്. ഒരിക്കലും ഇങ്ങനൊരു പ്രശ്നമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല'' എന്നാണ് സന്ദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത് .
വ്യാഴം വൈകിട്ട് താമരശേരി പഴയ സ്റ്റാന്‍ഡിനടുത്തുള്ള ട്യൂഷന് സെന്ററിന് സമീപത്താണ് താമരശേരി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെയും എളേറ്റില്‍ വട്ടോളി എംജെ എച്ച്എസ്എസിലെയും വിദ്യാര്‍ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഞായറാഴ്ച പരിപാടിയില്‍ എംജെഎച്ച്എസ്എസിലെ കുട്ടികള്‍ അവതരിപ്പിച്ച ഡാന്‍സ്, പാട്ട് നിലച്ചതിനെ തുടര്‍ന്ന് പാതിവഴിയില്‍ നിര്‍ത്തിയിട്ടുണ്ടായിരുന്നു.
ഈ സമയം, താമരശേരി സ്കൂളിലെ ഏതാനും കുട്ടികള്‍ കൂവി. ഇതോടെ വിദ്യാര്‍ഥികള്‍ പരസ്പരം വാക്കുതര്‍ക്കത്തിലായി. അധ്യാപകര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. എന്നാല്‍ പിന്നീട് എംജെ സ്കൂളിലെ 15ഓളം വിദ്യാര്‍ഥികള്‍ വാട്ട്സാപ് ഗ്രൂപ്പിലൂടെ സംഘടിച്ച് വ്യാഴാഴ്ച വൈകിട്ട് ട്യൂഷന് സെന്ററിലെത്തി. താമരശേരി സ്കൂളിലെ കുട്ടികളും എത്തിയതോടെ രണ്ടു വിഭാഗവും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഷഹബാസ് ചികിത്സയിലായിരുന്നു. ആരോപണവിധേയരായ അഞ്ച് വിദ്യാര്‍ഥികളെ താമരശേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























