വിവാഹം കഴിഞ്ഞിട്ട് വെറും 27 ദിവസം മാത്രം.... കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...

കണ്ണീര്‍ക്കാഴ്ചയായി.... കോഴിക്കോട് നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണന് (24) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് പയ്യോളി സ്വദേശിയായ ഭര്‍ത്താവ് ഷാനിന്റെ വീട്ടിലെ കുളിമുറിയില്‍ ആര്‍ദ്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രി എട്ട് മണിയോടെ കുളിക്കാന്‍ പോയ ആര്‍ദ്രയെ ഒമ്പത് മണിയായിട്ടും കാണാതായതോടെ അന്വേഷിച്ച് ചെന്നപ്പോള്‍ കുളിമുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ഭര്‍തൃവീട്ടുകാര്‍ . ഈ വര്‍ഷം ഫെബ്രുവരി 2 നായിരുന്നു ഷാനിന്റെയും ആര്‍ദ്രയുടേയും വിവാഹം. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് യുവതിയുടെ അമ്മാവന് അരവിന്ദന് ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























