ഇ.പി.എഫ് നിക്ഷേപങ്ങള്‍ക്കുള്ള 2024-25 സാമ്പത്തിക വര്‍ഷത്തെ പലിശ നിരക്ക് 8.25%....

ഇ.പി.എഫ് നിക്ഷേപങ്ങള്‍ക്കുള്ള 2024-25 സാമ്പത്തിക വര്‍ഷത്തെ പലിശ നിരക്ക് 8.25% ആയി നിലനിര്‍ത്തി. 2024 ഫെബ്രുവരിയില്‍ നിലവില്‍ വന്ന നിരക്കാണിത്.
തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഇ.പി.എഫ്. ഒ കേന്ദ്ര ട്രസ്റ്റി ബോര്‍ഡ് യോഗത്തിന്റേതാണ് തീരുമാനമായത്. ധനമന്ത്രാലയത്തിന്റെ അനുമതി ലഭിച്ചശേഷം നിലവില്‍ വരും. ഏഴ് കോടിയിലധികം വരിക്കാര്‍ക്ക് പ്രയോജനപ്പെടുകയും ചെയ്യും.
2019-20, 2020-21 വര്‍ഷങ്ങളില്‍ 8.5 ശതമാനമായിരുന്ന പലിശ നിരക്ക് കൊവിഡ് കാല സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2021-22 ല്‍ നാല് പതിറ്റാണ്ടിലെ ഏറ്റവും താഴ്ന്ന നിരക്കായ 8.1 ശതമാനമായി കുറച്ചിട്ടുണ്ടായിരുന്നു. 2022-23ല്‍ 8.15 %മായി ഉയര്‍ത്തി. അതാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ 8.25%മായി വര്‍ദ്ധിപ്പിച്ചത്.
സുപ്രീംകോടതി വിധി പ്രകാരം ഉയര്‍ന്ന പെന്‍ഷനായുള്ള 72% അപേക്ഷകളും പ്രോസസ്സ് ചെയ്തതായി ഇ.പി.എഫ്.ഒ യോഗത്തില്‍ അറിയിച്ചു.കുടിശ്ശികയുള്ളവര്‍ക്ക് ഒരു ശതമാനം നിരക്കില്‍ നഷ്ടപരിഹാരം നിക്ഷേപിച്ച് കേസുകള്‍ സ്വയം പരിഹരിക്കുന്നതിനുള്ള നിയമപരമായ സംവിധാനം നടപ്പാക്കും. തൊഴില്‍ സ്ഥാപനം മാറുമ്പോള്‍ രണ്ട് മാസം വരെയുള്ള ഇടവേളയുണ്ടായാലും തുടര്‍ച്ചയായ സേവനമായി കണക്കാക്കുന്നതാണ്.
"
https://www.facebook.com/Malayalivartha


























