ഷഹബാസിന് ഗുരുതരമായി പരുക്കേറ്റിരുന്നു..തലച്ചോറിന് 70% ക്ഷതം ഏറ്റ കുട്ടി കോമയിലായിരുന്നു..കൂട്ടുകാര്‍ ചേര്‍ന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു..നഞ്ചക് അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് വിദ്യാർഥികൾ പരസ്പരം ആക്രമിച്ചത്...

താമരശ്ശേരി ചുങ്കം പാലോറക്കുന്ന് മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഇന്നലെ രാത്രി 12.30ഓടെയാണ് മരണം സ്ഥിരീകരിച്ചത്. സംഘര്‍ഷത്തില്‍ ഷഹബാസിന് ഗുരുതരമായി പരുക്കേറ്റിരുന്നു. ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥി അല്ലാത്ത ഷഹബാസിനെ, കൂട്ടുകാര്‍ ചേര്‍ന്ന് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തലച്ചോറിന് 70% ക്ഷതം ഏറ്റ കുട്ടി കോമയിലായിരുന്നു.സംഭവത്തില്‍ കൂടുതല്‍ പേരെ സംഭവത്തില്‍ കസ്റ്റഡിയിലെടുക്കും. മുഹമ്മദ് ഷഹബാസിനെ മര്‍ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
മരിച്ച ഷഹബാസിന്റെ ഫോണിലേക്ക് അയച്ച സന്ദേശം പുറത്ത്. ഷഹബാസിനെ മർദ്ദിച്ച വിദ്യാർത്ഥി, തന്നെ ഈ പ്രശ്നങ്ങളിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് അയച്ച ശബ്ദ സന്ദേശം പുറത്ത്. ഷഹബാസിന്റെ വാട്സാപ്പ് നമ്പറിലേക്കാണ് സന്ദേശം അയച്ചത്. ഇങ്ങനെ ആകുമെന്ന് വിചാരിച്ചില്ലെന്നും ചൊറ ഒഴിവാക്കിത്തരണമെന്നും അഭ്യർത്ഥിച്ചുകൊണ്ടുള്ള സന്ദേശമാണ് ഷഹബാസിന്റെ വാട്സാപ്പിലേക്ക് അയച്ചിരിക്കുന്നത്.സംഭവത്തിന് ശേഷം ഗുരുതരപരിക്കേറ്റ് ഷഹബാസ് ആശുപത്രിയിലായെന്ന് തിരിച്ചറിഞ്ഞ ശേഷം ഇതിൽ നിന്നൊഴിവാക്കിത്തരാൻ വേണ്ടി അഭ്യർത്ഥിച്ചുകൊണ്ടുള്ള രീതിയിലാണ് സന്ദേശം.കുറ്റസമ്മതമെന്ന രീതിയിലാണ് സന്ദേശത്തിലുള്ളത്.എന്തുകൊണ്ട് താൻ ആക്രമിച്ചു എന്നതിനെ ന്യായീകരിച്ചു കൊണ്ടാണ് വിദ്യാർത്ഥി സന്ദേശം അയച്ചിരിക്കുന്നത്.
ഇൻസ്റ്റഗ്രാം വഴിയോ വാട്സാപ്പ് വഴിയോ ഉണ്ടായ സംഭാഷണമാണ് വലിയ പ്രകോപനമായി വിദ്യാർത്ഥി പറയുന്നത്. മുന്നറിയിപ്പ് നൽകിയിരുന്നെന്നും അത് നീ അനുസരിച്ചില്ലെന്നും സന്ദേശത്തിൽ പറയുന്നുണ്ട്.ഇക്കഴിഞ്ഞ ഞായറാഴ്ച താമരശ്ശേരി വ്യാപാരഭവനിൽവെച്ച് ട്രിസ് ട്യൂഷൻ സെന്ററിൽ പഠിക്കുന്ന വിവിധ സ്കൂളുകളിൽനിന്നുള്ള പത്താംക്ലാസ് വിദ്യാർഥികളുടെ യാത്രയയപ്പ് പരിപാടിയോടെയായിരുന്നു സംഘർഷത്തിന് തുടക്കം. എളേറ്റിൽ എം.ജെ.എച്ച്.എസ്.എസിലെ വിദ്യാർഥികൾ നൃത്തംചെയ്യുന്നതിനിടെ ഫോണിന്റെ സാങ്കേതികപ്രശ്നത്തെത്തുടർന്ന് പാട്ട് നിലച്ച് നൃത്തം തടസ്സപ്പെട്ടു. ഇതിനെ തുടർന്ന് രണ്ടു സ്കൂളിലെയും ട്യൂഷൻ വിദ്യാർഥികൾ തമ്മിൽ ചേരിതിരിഞ്ഞ് വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി.
അധ്യാപകർ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. നഞ്ചക് അടക്കമുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് വിദ്യാർഥികൾ പരസ്പരം ആക്രമിച്ചത്. തലയ്ക്ക് പരുക്കേറ്റെങ്കിലും ഷഹബാസിന് പുറത്ത് മുറിവുകൾ ഒന്നുമുണ്ടായിരുന്നില്ല. ഇതേ തുടർന്ന് ആശുപത്രിയിലെത്തിക്കാതെ തന്നെ സുഹൃത്തുക്കൾ ഷഹബാസിനെ വീട്ടിലേക്ക് എത്തിച്ചു. അൽപസമയത്തിനു ശേഷം ഷഹബാസ് ഛർദിച്ച് അവശനായി. ലഹരി വസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് വിദ്യാർഥി സംഘർഷത്തെക്കുറിച്ച് അറിഞ്ഞത്.തുടർന്ന് രാത്രിയോടെ വീട്ടുകാർ കോഴിക്കോട് താലൂക്കാശുപത്രിയിൽ എത്തിച്ചുവെങ്കിലും ഗുരുതരാവസ്ഥയിലായതിനാൽ മെഡിക്കൽ കോളെജിലേക്ക് മാറ്റുകയായിരുന്നു.
ഷഹബാസിന്‍റെ തലച്ചോറിൽ ആന്തരിക രക്തസ്രാവവും ചെവിക്ക് സമീപമുള്ള എല്ലിന് പൊട്ടലുമുണ്ടായിരുന്നു.കഴിഞ്ഞ തലമുറകളിലും ഇത്തരത്തിൽ സംഘം ചേർന്നുള്ള കൂട്ടത്തല്ലൊക്കെ നടന്നിട്ടുണ്ട് എന്നുള്ളതൊക്കെ സത്യമാണ് . പക്ഷെ ഇന്നത് ക്രൂരതയുടെ രീതിയിലേക്ക് പോവുകയും മറ്റുള്ളവരുടെ വൈകാരിക അവസ്ഥയെ തെല്ലും മനസിലാക്കാതെ വളരെ ക്രൂരമായ തരത്തിലുള്ള പ്രതികാര ബുദ്ധിയോടു കൂടിയിട്ടുള്ള പ്രതികരണങ്ങളിലേക്ക് പോവുന്നു എന്നുള്ളതാണ് ഇന്നത്തെ കാലത്തിന്റെ സവിശേഷത .മാനസികരോഗ വിദഗ്ധർ അടക്കം പല കാരണങ്ങളും ചൂണ്ടി കാട്ടുന്നുണ്ട് . ഒരു 30 കൊല്ലം മുൻപുള്ള ഒരു വിദ്യാർത്ഥിക്ക് സന്തോഷം കിട്ടാനുള്ള ഏക മാർഗം സൗഹൃദങ്ങൾ ആയിരുന്നു .സുഹൃത്തുക്കളോട് ഒപ്പം സമയം ചിലവഴിക്കുകയും , അത് വഴി ലഭിക്കുന്ന ഒരു വൈകാരിക വിനിമയം ആയിരുന്നു .
സന്തോഷം കിട്ടാനുള്ള ഏക മാർഗം , എന്നാൽ ഇന്നത്തെ ചെറുപ്പക്കാർക്ക് ഒരു ഡിജിറ്റൽ ഉപകരണവുമായി സ്വന്തം മുറിക്കുള്ളിൽ എത്ര മണിക്കൂർ വേണമെങ്കിലും ഇരുന്ന് സന്തോഷം കണ്ടെത്താൻ പറ്റുന്ന സാഹചര്യം ഇന്നുണ്ട് .ഡിജിറ്റൽ വിപ്ലവത്തിന്റെ കടന്നു വരവോടു കൂടി മനുഷ്യന്റെ ആഗ്രഹങ്ങൾ എല്ലാം ക്ഷണം നേരം കൊണ്ട് സഫലമാകുന്നു സാഹചര്യം വന്നു .പണ്ടൊക്കെ ഒരു സിനിമ കാണണമെങ്കിൽ തീയറ്ററിൽ പോയി q നിൽക്കണം , ഭക്ഷണം കഴിക്കണമെങ്കിൽ ഹോട്ടലിൽ പോയി q നിൽക്കണം , ആരോടെങ്കിലും പ്രണയം അറിയയ്ക്കണമെങ്കിൽ കാത്തിരിക്കണം മറുപടിക്കായും എല്ലാം .. ഒരു ആഗ്രഹം തോന്നുകയും സഫലമാവുകയും ചെയ്യുന്നതിനിടയിൽ ഒരു ഇടവേളയുണ്ട് ആ ഇടവേള കൊണ്ടുള്ള ഒരു ഗുണം മനസിൽ തോന്നുന്ന ആഗ്രഹം നടക്കാം നടക്കാതെ ഇരിക്കാം .
ഈ രണ്ടു സാധ്യതകളുമായിട്ട് പൊരുത്തപ്പെടാൻ മനുഷ്യന്റെ തലച്ചോറിനെ ആ സമയം ഉപകരിച്ചു . ഇപ്പോൾ നമ്മൾ ആഗ്രഹിക്കുന്ന കാര്യം എന്തെങ്കിലും നടന്നില്ലെകിൽ മറ്റൊരു കാര്യം കൊണ്ട് ആ സമയം സന്തോഷകരമായി ജീവിക്കാൻ നമ്മളെ കൊണ്ടെത്തിക്കും .പക്ഷെ ഇന്ന് ഡിജിറ്റൽ കാലഘട്ടത്തിൽ ഒരു ക്ലിക്ക് കൊണ്ട് തനറെ ആഗ്രഹങ്ങൾ എല്ലാം തന്നെ നടക്കുമെന്നിരിക്കെ , അത് നടക്കാതെ വരുമ്പോൾ അല്ലെങ്കിൽ നോ എന്ന് കാണുമ്പൊൾ അത് സഹിക്കാനുള്ള ശേഷി ഇന്നത്തെ തലമുറയിലെ കുട്ടികൾക്ക് ഇല്ലാതെ പോയിരിക്കുകയാണ് . ഇന്നത്തെ ചെറുപ്പക്കാരുടെ സ്വഭാവത്തിൽ എടുത്തുചാട്ട സ്വഭാവം,അക്ഷമ...വളരെ കൂടുതലായും വന്നിരിക്കുന്നു . ഏതായാലും ആരോപണവിധേയരായ അഞ്ച് വിദ്യാര്‍ഥികളെ താമരശേരി പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താമരശേരി ജിവിഎച്ച്എസ്എസ് വിദ്യാര്‍ഥികളായ അഞ്ച് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെ ഹാജരാക്കി.സ്‌കൂളിന് പുറത്ത് വെച്ചുണ്ടായ സംഘര്‍ഷത്തില്‍ പത്താം ക്ലാസ് വിദ്യാര്‍ഥി മരിച്ച സംഭവം ഏറെ ദുഖകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എംജെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന മുഹമ്മദ് ഷഹബാസ് ആണ് മരിച്ചത്. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായി മന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ പോലീസ് ശക്തമായ അന്വേഷണം നടത്തുന്നുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇക്കാര്യം അന്വേഷിക്കുകയും പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. വിശദമായ വകുപ്പുതല അന്വേഷണം നടത്താന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
https://www.facebook.com/Malayalivartha


























