തർഹീൽ, പാസ്പോർട്ട് വിഭാഗം എന്നിവയുടെ തലവന്മാരെ നേരിട്ടു കണ്ടു..ഏഴു വർഷമായി ഗൾഫിൽ കുടുങ്ങിയ റഹീമിന്റെ യാത്രയ്ക്കു വഴിയൊരുക്കിയത്..സുമനസ്സുകൾ നടത്തിയ ഇടപെടൽ..

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ പിതാവ് പെരുമല സൽമാസ് ഹൗസിൽ അബ്ദുൽ റഹീം വ്യാഴം അർധരാത്രി 12.15 നാണ് ദമാമിൽനിന്ന് എയർ ഇന്ത്യ വിമാനത്തിൽ നാട്ടിലേക്കു തിരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 7.30 നു തിരുവനന്തപുരത്തെത്തി. കൂട്ടക്കൊലയുടെ വിവരമറിഞ്ഞിട്ടും നാട്ടിലേക്കു മടങ്ങാനാവാതെ തളർന്നുപോയ അബ്ദുൽ റഹീമിനെ നാസ് വക്കം അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി നിയമതടസ്സങ്ങളെപ്പറ്റി അന്വേഷിച്ചു. റിയാദിൽനിന്നു മാറി നിൽക്കുന്നതിനാൽ, സ്പോൺസർ പരാതിപ്പെടുകയും
ഒളിച്ചോടിയതായുള്ള ‘ഹുറുബ്’ കേസിൽപ്പെടുത്തുകയും ചെയ്തിട്ടുണ്ടോ എന്ന സംശയം റഹീമിനുണ്ടായിരുന്നു. സൗദി പാസ്പോർട്ട് വകുപ്പിന്റെ (ജാവസാത്ത്) വെബ്സൈറ്റിൽ റഹീമിന്റെ പേരിൽ കേസുകളില്ലെന്നു മനസ്സിലായി.25 വർഷമായി പ്രവാസിയായ അബ്ദുൽ റഹിം ഒന്നര മാസം മുൻപാണ് ദമാമിലെത്തിയത്. അതിനാൽ കുറെക്കാലമായി സ്പോൺസറെ കാണുകയോ വിളിക്കുകയോ ചെയ്തിട്ടില്ലായിരുന്നു.പക്ഷേ ഇഖാമയുടെ (താമസരേഖ) കാലാവധി കഴിഞ്ഞിട്ട് മൂന്നു വർഷം പിന്നിട്ടിരുന്നു. മൂന്നു വർഷത്തെ ഇഖാമ ഫീസും ലെവിയും പുതുക്കൽ വൈകിയതിനുള്ള പിഴയും അടക്കം ഏകദേശം 50,000 റിയാൽ അടച്ചാൽ മാത്രമേ നാട്ടിലേക്കു യാത്രാനുമതി രേഖ ലഭിക്കുമായിരുന്നുള്ളൂ.
എന്നാൽ ഇത്രയും വലിയ തുക കണ്ടെത്താൻ ഒരു മാർഗവും അബ്ദുൽ റഹീമിനു മുന്നിലുണ്ടായിരുന്നില്ല. കച്ചവടം തകർന്നതുമൂലമുള്ള വൻ സാമ്പത്തികബാധ്യതയുമുണ്ടായിരുന്നു. ഇതറിഞ്ഞ പ്രവാസി ബിസിനസുകാരൻ സിദ്ദീഖ് അഹമ്മദ് അടക്കമുള്ളവർ സഹായ വാഗ്ദാനവുമായി നാസ് വക്കത്തെ ബന്ധപ്പെട്ടിരുന്നു.സൗദി നാടുകടത്തൽ (തർഹീൽ) കേന്ദ്രം, പാസ്പോർട്ട് വിഭാഗം എന്നിവയുടെ തലവന്മാരെ നേരിട്ടുകണ്ട നാസ് വക്കം അബ്ദുൽ റഹീമിന്റെ വീട്ടിൽ ഉണ്ടായ ദുരന്തവും അയാളുടെ ദയനീയാവസ്ഥയും അവരെ ബോധ്യപ്പെടുത്തി. അവർ സഹായിക്കാമെന്നറിയിച്ചു.
https://www.facebook.com/Malayalivartha


























