ക്ലാസ് മുറിയില്‍ ഐ.ടി.ഐ വിദ്യാര്‍ഥികളുടെ തമ്മില്‍ത്തല്ല്; സംഭവത്തില്‍ ഒരു വിദ്യാര്‍ഥിയുടെ മൂക്കിന്റെ പാലം തകര്‍ന്നു

ഒറ്റപ്പാലം ശ്രീ വിദ്യാധിരാജ ഐ.ടി.ഐ ക്ലാസ് മുറിയില്‍ വിദ്യാര്‍ഥികളുടെ തമ്മില്‍ത്തല്ല്. ക്ലാസ് മുറിയില്‍ രണ്ടു വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ തമ്മിത്തല്ലില്‍ ഒരു വിദ്യാര്‍ഥിയുടെ മൂക്കിന്റെ പാലം തകര്‍ന്നു. ഫെബ്രുവരി 19 ന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. മര്‍ദനമേറ്റ വിദ്യാര്‍ഥി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്.
പരിക്ക് ഗുരുതരമാണെന്നാണ് വിവരം. ക്ലാസ് മുറിയിലേക്ക് കയറി വന്ന വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ പിടിക്കുകയായിരുന്നു. ഇതില്‍ പ്രകോപിതനായ മറ്റേ വിദ്യാര്‍ത്ഥി ചോദ്യംചെയ്യുകയും വാക്പോര് മര്‍ദനത്തില്‍ കലാശിച്ചതും ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ഇവര്‍ തമ്മില്‍ മുമ്പും പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
വിദ്യാര്‍ഥിയുടെ മൊഴി രേഖപ്പെടുത്തിയതിന് ശേഷമേ പോലീസ് സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടക്കുകയൊള്ളു. എന്നാല്‍ പോലീസിന് ഇതുവരെയും മര്‍ദനമേറ്റ വിദ്യാര്‍ഥിയുടെ മൊഴി എടുക്കാന്‍ സാധിച്ചിട്ടില്ല.
https://www.facebook.com/Malayalivartha


























