തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ മലയാളിയെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

തമിഴ്നാട്ടിലെ ദിണ്ടിഗലില്‍ മലയാളിയെ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കോട്ടയം പൊന്‍കുന്നം കൂരാളി സ്വദേശി സാബു ജോണ്‍ ആണ് കൊല്ലപ്പെട്ടത്. മൃതദേഹത്തിന് നാലുദിവസത്തെ പഴക്കം ഉണ്ടെന്ന് പോലീസ് അറിയിച്ചു. ദിണ്ടിഗലില്‍ മാമ്പഴത്തോട്ടം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുകയായിരുന്നു. തോട്ടത്തില്‍ അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
പരിശോധനയില്‍ മൃതദേഹത്തിനടുത്ത് നിന്ന് ജെലാറ്റിന്‍ സ്റ്റിക്കും വയറുകളും കണ്ടെത്തിയിരുന്നു. ഇത് പൊട്ടിത്തെറിച്ചാണ് മരണമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. സാബു ജോണ്‍ ഒരാഴ്ചയായി ഫോണ്‍ വിളിച്ചിട്ട് എടുക്കുന്നില്ലായിരുന്നുവെന്ന് സഹോദരന് പറഞ്ഞു. ഒരു മാസം മുന്‍പാണ് സാബു തമിഴ്നാട്ടില്‍ പോയത്. സ്ഥലത്ത് എന്‍ഐഎ സംഘം പരിശോധന നടത്തുകയാണ്.
https://www.facebook.com/Malayalivartha


























