ഡ്രൈ ഡേയില്‍ അനധികൃതമായി മദ്യം വിറ്റ കേസില്‍ ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിലായി

ഡ്രൈ ഡേയില്‍ അനധികൃതമായി മദ്യം വിറ്റ കേസില്‍ ഇടുക്കിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി എക്സൈസ് പിടിയിലായി. ഓടക്ക സിറ്റി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ പ്രവീണ്‍ കുര്യാക്കോസാണ് എക്സൈസ് പിടിയിലായത്.
ഇയാളുടെ കൈയില്‍ നിന്നും ഒമ്പത് ലിറ്റര്‍ മദ്യം എക്സൈസ് കണ്ടെടുത്തു. മദ്യം കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പിന്നാലെ സിപിഎം പ്രവീണ്‍ കുര്യാക്കോസിനെ പാര്‍ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്ന് അറിയിച്ചു.
https://www.facebook.com/Malayalivartha


























