ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി

ആശാവര്‍ക്കര്‍മാരുടെ സമരത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വയനാട് എംപി പ്രിയങ്ക ഗാന്ധി. സ്ത്രീകള്‍ക്ക് അവകാശങ്ങള്‍ക്ക് വേണ്ടി യാചിക്കേണ്ടി വരുന്നത് വേദനാജനകമെന്നും ആശാവര്‍ക്കര്‍മാര്‍ ആത്മാഭിമാനത്തിനായാണ് പോരാടുന്നതെന്ന് പ്രിയങ്ക പറഞ്ഞു.
വേതനത്തില്‍ 7000 രൂപയുടെ വര്‍ദ്ധനവാണ് ആശാവര്‍ക്കര്‍മാര്‍ ആവശ്യപ്പെടുന്നത്. കേരളത്തില്‍ ആശാവര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നത് കര്‍ണാടകയിലേയും തെലുങ്കാനയിലേയും കുറഞ്ഞ വേതനമാണ്. സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരെ നിശബ്ദമാക്കാന്‍ ശ്രമിക്കുകയാണ്. ആശാവര്‍ക്കര്‍മാരുടെ പോരാട്ടം വെറുതെയാകില്ല. യുഡിഎഫ് അധികാരത്തില്‍ എത്തുമ്പോള്‍ ആശാവര്‍ക്കര്‍മാരുടെ വേതനം വര്‍ദ്ധിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.
https://www.facebook.com/Malayalivartha


























