ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് തലസ്ഥാനത്ത്... കവടിയാര്‍ ഉദയ പാലസ് കണ്വെന്ഷന് സെന്ററില്‍ ഭാരതീയ വിചാര കേന്ദ്രം നടത്തുന്ന അനുസ്മരണപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് തലസ്ഥാനത്ത്... നാലാമത് പി.പരമേശ്വരന് (പരമേശ്വര്‍ജി ) സ്മാരക പ്രഭാഷണത്തിനായി ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് തലസ്ഥാനത്തെത്തും.രാവിലെ 11.30ന് എത്തുന്ന ഉപരാഷ്ട്രപതി 12ന് കവടിയാര്‍ ഉദയ പാലസ് കണ്വെന്ഷന് സെന്ററില്‍ ഭാരതീയ വിചാര കേന്ദ്രം നടത്തുന്ന അനുസ്മരണപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും.
'ജനാധിപത്യം, ജനസംഖ്യ, വികസനം, ഭാരതത്തിന്റെ ഭാവി' എന്ന വിഷയത്തിലാണ് പ്രഭാഷണം. വൈകുന്നേരം ഹൈദരാബാദിലേക്ക് പോകും. ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്.സഞ്ജയന് അദ്ധ്യക്ഷത വഹിക്കുന്നതാണ്.
അതേസമയം ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിനോടനുബന്ധിച്ച് രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് 2.00 മണി വരെ ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്. ഉപ രാഷ്ട്രപതിയുടെ യാത്രാ സമയത്ത് വാഹനങ്ങള്‍ വഴി തിരിച്ചു വിടുന്നതായിരിക്കും. വിമാനത്താവളത്തിലേക്ക് വരുന്ന യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ക്രമീകരിക്കേണ്ടതാണ്.
https://www.facebook.com/Malayalivartha


























