Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

ബൈക്കപകട മരണം കൊലപാതകമെന്ന് കണ്ടെത്തിയ മേലാറ്റിങ്ങല്‍ മനു കൊലക്കേസ് ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു

02 MARCH 2025 08:29 AM IST
മലയാളി വാര്‍ത്ത

ബൈക്കപകട മരണം കൊലപാതകമെന്ന് കണ്ടെത്തിയ മേലാറ്റിങ്ങല്‍ മനു കൊലക്കേസില്‍ ഒന്നാം പ്രതിക്ക് ജീവപര്യന്തം കഠിനതടവും 1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒന്നാം പ്രതി കീഴാറ്റിങ്ങല്‍ വില്ലേജില്‍ മേലാറ്റിങ്ങല്‍ ദേശത്ത് പനയില്‍ക്കോണം പുല്ലുച്ചിറ സ്വദേശി മണികണ്ഠനെ (31) യാണ് ശിക്ഷിച്ചത്.


തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി. രാജേഷാണ് നിര്‍ണ്ണായക വിധി ന്യായം പുറപ്പെടുവിച്ചത്. കെ ല
കൊല്ലപ്പെട്ട മനുവിന്റെ വീടിന് സമീപത്തെ വാഴപ്പണ തോട്ടത്തില്‍ ഇരുന്ന് പ്രതികളായ മണികണ്ഠനും അശോക് കുമാറും മദ്യപിക്കുന്നത് ചോദ്യം ചെയ്ത വിരോധത്തില്‍ ബൈക്കില്‍ പോവുകയായിരുന്ന യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിലാണ് നിര്‍ണ്ണായക വിധി ഉണ്ടായത്. ആറ്റിങ്ങല്‍ പോലീസ് ചാര്‍ജ് ചെയ്ത കേസില്‍ പ്രോസിക്യൂഷന് വേണ്ടി അഡീഷണല്‍ പ്രോസി ക്യൂട്ടര്‍ കെ.എല്‍. ഹരീഷ് കുമാര്‍ ഹാജരായി. ദൃക്‌സാക്ഷികള്‍ ഇല്ലാത്ത കേസില്‍ മെഡിക്കല്‍ തെളിവുകളും സാഹചര്യ തെളിവുകളുടെ കണ്ണികളും വിട്ടുപോകാതെ കോര്‍ത്തിണക്കുന്നതില്‍ പ്രോസിക്യൂഷന്‍ വിജയിച്ചതായി കണ്ടെത്തിയാണ് കോടതി പ്രതിയെ ശിക്ഷിച്ചത്.


2016 ഡിസം 6 ന് രാത്രി 9.15 മണിക്ക് മനുവും മോട്ടോര്‍ സൈക്കിളുമായി മറിഞ്ഞ് വീണ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ട് സ്ഥലവാസികള്‍ ചാത്തമ്പാറ ആശുപത്രിയിലും മെഡി. കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആറ്റിങ്ങല്‍ പോലീസ് സ്റ്റേഷനില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്ത് എഫ്‌ഐആര്‍ ആര്‍ ഡി ഒ കോടതിക്ക് സമര്‍പ്പിക്കുകയായിരുന്നു എന്നാല്‍ മാസങ്ങള്‍ നീണ്ടു പോയിട്ടും കേസിന് തുമ്പുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

അങ്ങനെയിരിക്കെ മറ്റൊരു കേസില്‍ ഒന്നാം പ്രതി മണികണ്ഠനെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്ത സമയം ഈ കേസിന്റെ ചുരുളഴിയുകയായിരുന്നു.

2016 നവംബര്‍ 20 ന് വൈകിട്ട് ആറര മണിയോടുകൂടി ആണ് സംഭവം തുടങ്ങുന്നത്. ഒന്നും രണ്ടും പ്രതികള്‍ കൊല്ലപ്പെട്ട മനുവിന്റെ വീടിനു സമീപമുള്ള വാഴപ്പണിയില്‍ ഇരുന്ന് മദ്യപിക്കാന്‍ തുടങ്ങവേ ഒന്നാം പ്രതിയുടെ മടിക്കുത്തില്‍ ഒളിപ്പിച്ചു വച്ചിരുന്ന മദ്യക്കുപ്പി കണ്ട് മനു തമാശ രൂപേണ ' മുന്തിയില്‍ എന്താടെ മരുന്നാണോ '' എന്ന് ചോദിച്ച് ''നീയൊന്നും ഇവിടെ ഇരുന്ന് കുടിക്കേണ്ട വേറെ സ്ഥലം നോക്കിക്കോ '' എന്ന് പറഞ്ഞ് മദ്യപിക്കാന്‍ സമ്മതിക്കാതെ പ്രതികളെ വാഴപ്പണയില്‍ നിന്നും പറഞ്ഞു വിട്ടതിനും വച്ചുള്ള വിരോധത്താല്‍ ' നിന്നെ ഞാന്‍ കാണിച്ചു തരാം' എന്ന് പറഞ്ഞു പോയ ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേര്‍ന്ന് മനുവിനെ കൊലപ്പെടുത്താന്‍ തീരുമാനിച്ചു. അവസരം വരുമ്പോള്‍ മനുവിനെ കൊലപ്പെടുത്തണമെന്ന് പരസ്പരം തീരുമാനിച്ചുറച്ച് പിരിഞ്ഞ ശേഷം ഡിസംബര്‍ 6 രാത്രി എട്ടര മണിയോടുകൂടി ശിവ നട എന്ന സ്ഥലത്ത് കൂടി മോട്ടോര്‍സൈക്കിളില്‍ മനു പോകുന്നത് കണ്ട ഒന്നാംപ്രതി രണ്ടാം പ്രതിയെ ഫോണില്‍ വിളിച്ചു വിവരം പറഞ്ഞ സമയം രണ്ടാംപ്രതി ഒന്നാം പ്രതിയോട് '' ഇന്നുതന്നെ ചെയ്യണം '' എന്ന് പറഞ്ഞ് പ്രേരണ നല്‍കിയതിനെ തുടര്‍ന്ന് മനുവിനെ കൊലപ്പെടുത്തുന്ന ഉദ്ദേശത്തോടും കരുതലോടും കൂടി കെഎല്‍ 22 ഡി 1238 എന്ന് നമ്പറിലുള്ള പള്‍സര്‍ മോട്ടോര്‍സൈക്കിളില്‍ പോയ മനുവിനെ കയ്യില്‍ കരുതിയിരുന്ന കത്തിയുമായി ഒന്നാംപ്രതി രഹസ്യമായി പിന്തുടര്‍ന്ന് വാഴപ്പണിയിലൂടെ എളുപ്പത്തില്‍ മനുവിന്റെ വീട്ടിനടുത്ത് എത്തി വീടിന്റെ താഴെയുള്ള കരിങ്കല്‍ കെട്ടിലൂടെ കയറി മതിലിനോട് ചേര്‍ന്ന് ഇരുട്ടില്‍ പതുങ്ങിയിരുന്നു. ആലങ്കോട് വില്ലേജില്‍ മേലാറ്റിങ്ങല്‍ ദേശത്ത് പൂവന്‍പാറ മേലെ മുക്കില്‍ നിന്നും പേരണത്തിലേക്ക് പോകുന്ന റോഡില്‍ ഐശ്വര്യ വീടിന്റെ വടക്കേ കോമ്പൗണ്ട് മതിലിന്റെ പടിഞ്ഞാറും മുറ്റത്ത് വെച്ച് പള്‍സര്‍ മോട്ടോര്‍സൈക്കിളില്‍ വന്ന മനുവിനെ രാത്രി ഒമ്പതര മണിക്ക് തന്റെ പ്രവര്‍ത്തിയില്‍ മരണസംഭവിക്കും എന്നുള്ള അറിവോട് കൂടി മോട്ടര്‍സൈക്കിളിന്റെ സ്റ്റാന്‍ഡ് ഇടാനായി തലകുനിച്ച മനുവിന്റെ സുഷുമ്‌നാ നാഡിക്കും തലച്ചോറിനും ഗുരുതരമായി പരിക്കേല്‍ക്കുന്ന തരത്തില്‍ ഒന്നാം പ്രതി കത്തികൊണ്ട് മാരകമായി കുത്തി മുറിവേല്‍പ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.

രണ്ടാം പ്രതി അശോക് കുമാര്‍ ഒളിവില്‍ ആയതിനാല്‍ അറസ്റ്റു വാറണ്ടും ജപ്തി വാറണ്ടും പുറപ്പെടുവിച്ചു. പിടികൂടുന്ന മുറക്ക് അയാള്‍ക്കെതിരായ കേസ് റീഫയല്‍ ചെയ്ത് പ്രത്യേകം വിചാരണ ചെയ്യാനും കോടതി ഉത്തരവിട്ടു.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (32 minutes ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (1 hour ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (2 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (2 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (2 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (3 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (4 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (4 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (5 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (6 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (6 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (6 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (6 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (6 hours ago)

Malayali Vartha Recommends