സമൂഹത്തിന്റെ നട്ടെല്ലായ ആശ വര്‍ക്കര്‍മാര്‍ക്ക് അവകാശങ്ങള്‍ക്ക് വേണ്ടി യാചിക്കേണ്ടി വരുന്നത് അപമാനകരം...യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കും... വേതന വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി

വേതന വര്‍ധന അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി സെക്രട്ടേറിയറ്റിന് മുമ്പില്‍ സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് പിന്തുണയുമായി പ്രിയങ്ക ഗാന്ധി .
സമൂഹത്തിന്റെ നട്ടെല്ലായ ആശ വര്‍ക്കര്‍മാര്‍ക്ക് അവകാശങ്ങള്‍ക്ക് വേണ്ടി യാചിക്കേണ്ടി വരുന്നത് അപമാനകരമാണെന്ന് പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു. യു.ഡി.എഫ് അധികാരത്തില്‍ വരുമ്പോള്‍ ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കുമെന്നും വ്യക്തമാക്കി പ്രിയങ്ക .
കര്‍ണാടകയും തെലങ്കാനയും നോക്കുമ്പോള്‍ കേരളത്തിലെ ആശ വര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്നത് വളരെ തുച്ഛമായ ഓണറേറിയമാണ്. സമരം ചെയ്യുന്നവര്‍ക്ക് നീതിക്ക് പകരം കേരള സര്‍ക്കാറില്‍ നിന്ന് ലഭിച്ചത് നിസംഗതയും നിശബ്ദമാക്കാനുള്ള ശ്രമവുമാണെന്നും പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി.
അതേസമയം നമ്മുടെ പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഏറ്റവും വലിയ ശക്തികളില്‍ ഒന്നാണ് ആശ വര്‍ക്കര്‍മാര്‍. പ്രതിസന്ധി ഘട്ടങ്ങളിലടക്കം സമൂഹത്തെ നിസ്വാര്‍ഥമായി സേവിക്കുകയും ചെയ്യുന്നു.
https://www.facebook.com/Malayalivartha


























