ഷഹബാസ് അവസാനമായി ഉമ്മ റംസീനയോട് പറഞ്ഞത് ഇത്രമാത്രം... തല വല്ലാതെ വലുതാകുന്നു ഉമ്മാ...' സങ്കടം സഹിക്കാനാവാതെ നിലവിളിച്ച് ഉമ്മ

ഷഹബാസ് അവസാനമായി ഉമ്മ റംസീനയോട് പറഞ്ഞത് ഇത്രമാത്രം... തല വല്ലാതെ വലുതാകുന്നു ഉമ്മാ...' പിന്നീട് ഉമ്മായെന്ന് അവന് വിളിച്ചിട്ടില്ല.
അടിയേറ്റ് ക്ഷീണിതനായ ഷഹബാസിനെ കൂട്ടുകാര്‍ തന്നെയാണ് വാടക വീടിന് മുന്നില്‍ ഇറക്കിവിട്ടത്. പിന്നീട് ഷഹബാസ് പതിയെ വീട്ടിലേക്ക് കയറി. മകന്റെ വിയോഗവാര്‍ത്തയറിഞ്ഞ റംസിന കുഴഞ്ഞുവീണു. മൂന്ന് കുഞ്ഞനുജന്മാരാണ് ഷഹബാസിനുള്ളത്. നേരെ ഇളയവനായ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ഷമ്മാസിന് എപ്പോഴും ഷഹബാസിനെ വേണമായിരുന്നു. അവനെ എങ്ങനെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുമെന്നാണ് ബന്ധുക്കള്‍ക്ക് ആശങ്ക.
അടിപിടിക്കൊന്നും നില്‍ക്കാതെ എല്ലാവരോടും ചിരിച്ചു കൊണ്ടുമാത്രം പെരുമാറുന്ന കുട്ടിയായിരുന്നു ഷഹബാസെന് നാട്ടുകാരും പറയുന്നു.
'ഓനെ അവര്‍ക്ക് എങ്ങനെയാ കൊല്ലാനാവുക. എന്നും കാണുകയും സംസാരിക്കുകയും ചെയ്യുന്നവരല്ലേ... ദേഷ്യപ്പെട്ടാല്പോലും മറുത്ത് സംസാരിക്കാത്തവനല്ലേ..' -ഷഹബാസിന്റെ സഹപാഠികളുടെയും അധ്യാപകരുടെയുമെല്ലാം സങ്കടമിതായിരുന്നു. അവര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു പഠന-പാഠ്യേതര വിഷയങ്ങളിലെല്ലാം നിറഞ്ഞുനില്ക്കുകയും മികവുകാട്ടുകയും ചെയ്ത ഷഹബാസ്.
എളേറ്റില്‍ എം.ജെ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 10ാം ക്ലാസിലെ വിദ്യാര്‍ഥിയായ ഷഹബാസിന്റെ ദാരുണമരണത്തിലുള്ള ആഘാതം താങ്ങാനാവാതെ കണ്ണീര്‍വാര്‍ക്കുന്നു. പഠനത്തോടൊപ്പം ക്യാമ്പുകളിലും വിനോദപരിപാടികളിലും മറ്റും പങ്കെടുത്ത് തന്റെ സാന്നിധ്യം അറിയിച്ച ഷഹബാസ് അധികം സംസാരിക്കുകയോ ഒരുതരത്തിലുള്ള പെരുമാറ്റദൂഷ്യമോ ഇല്ലാത്ത മികച്ച വിദ്യാര്‍ഥിയായിരുന്നുവെന്ന് ക്ലാസ് അധ്യാപകന് പറയുന്നു.
"
https://www.facebook.com/Malayalivartha


























