Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

ഷൈനിയെ ചതിച്ചത് ആ ആ വൈദികന്‍..? ട്രെയിനിടിച്ച് ചിതറാൻ കാരണം ഇത് കോട്ടയത്തെ ആ വീട്ടിൽ സംഭവിച്ചത്

02 MARCH 2025 09:41 AM IST
മലയാളി വാര്‍ത്ത

ഏറ്റുമാനൂരില്‍ തീവണ്ടിക്ക് മുന്നില്‍ ചാടി വീട്ടമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാരും വീട്ടുകാരും. പാറോലിക്കല്‍ സ്വദേശിയായ ഷൈനി കുര്യന്‍(43), മക്കളായ അലീന (11), ഇവാന (10) എന്നിവര്‍ ഒരുമിച്ച് തീവണ്ടിക്ക് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. കുടുംബവഴക്കും സാമ്പത്തിക പ്രതിസന്ധികളുമാണ് ഇവരെ ഒരുമിച്ചു ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് പുറത്തുവരുന്ന വിവരം. അമ്മയെയും സഹോദരിമാരെയും നഷ്ടമായതോടെ മൂത്ത മകനും ആകെ തകര്‍ന്ന നിലയിലാണ്.

ഇറാഖില്‍ മൈനിങ് വിഭാഗത്തില്‍ ജോലിയുള്ള തൊടുപുഴ കരിങ്കുന്നം സ്വദേശിയാണ്് ഷൈനിയുടെ ഭര്‍ത്താവ്. ഇയാള്‍ ഇപ്പോള്‍ നാട്ടിലുണ്ട്. ഭര്‍ത്താവ് പതിവായി ഷൈനിയുമായി വഴക്കിടുമായിരുന്നു. ഉപദ്രവം തുടങ്ങിയതോടെ 9 മാസം മുന്‍പ് രണ്ട് പെണ്‍കുട്ടികളുമായി ഷൈനി സ്വന്തം വീട്ടിലേയ്ക്ക് പോന്നു. മൂത്ത മകന്‍ പിതാവിനൊപ്പമായിരുന്നു താമസം. നോബിയുമായി ബന്ധം വേര്‍പ്പെടുത്തുന്നതിന് കേസ് നല്‍കിയിരുന്നു. എന്നാല്‍ ഹിയറിങിന് നോബി എത്തിയിരുന്നില്ല.

നോബിയുടെ കുടുംബവുമായി ബന്ധപ്പെട്ടു പോലു ഷൈനിക്ക് സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഭര്‍തൃവീട്ടില്‍ താമസിച്ചിരുന്ന കാലത്ത് ഭര്‍തൃപിതാവിന്റെ ചികിത്സക്ക് വേണ്ടി അയല്‍കൂട്ടത്തില്‍ നിന്നും ലോണെടുത്ത് പണം നല്‍കിയിരുന്നു ഷൈനി. എന്നാല്‍, ബന്ധങ്ങള്‍ വഷളായതോടെ ഈ പണം തിരിച്ചടക്കേണ്ട ബാധ്യത ഷൈനിയുടെ തലയിലാണ്. ഇതുമായി ബന്ധപ്പെട്ട് അയല്‍ക്കൂട്ടക്കാര്‍ പരാതി നല്‍കിയതോടെ കേസും കൂട്ടവുമായി. ഇതുമായി ബന്ധപ്പെട്ട പ്രതിസന്ധിയും ഷൈനിയെ അലട്ടിയിരുന്നു.

 



ഈ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ വേണ്ടി ജോലിക്ക് പോകാനും ഷൈനി തയ്യാറായി. ബി.എസ്.സി നഴ്സായ ഈ വീട്ടമ്മയെ വിവാഹ ശേഷം ജോലിക്ക് പോകാന്‍ ഭര്‍ത്താവ് അനുവദിച്ചിരുന്നു. ഇതോടെ വീട്ടില്‍ ഒതുങ്ങിയ അവര്‍ ജീവിതത്തിലെ അവശ്യഘട്ടത്തില്‍ ജോലിക്കായി പരിശ്രമങ്ങള്‍ നടത്തി. എന്നാല്‍ പലരും കൈവിട്ടു. ക്നാനായ കമ്മ്യൂണിറ്റിയില്‍ പെട്ട ഇവര്‍ ഇടവകയുടെ തന്നെ വമ്പന്‍ ഹോസ്പ്പിറ്റലായ കാരിത്താസില്‍ ഒരു ജോലിക്കായി പരിശ്രമിച്ചെന്ന് സ്ഥിരീകരിക്കാരെ വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

എന്നാല്‍, പക്ഷേ 12 വര്‍ഷത്തെ ഗ്യാപ്പ് പറഞ്ഞ് കാരിത്താസും ജോലി നിഷേധിച്ചു. ഒരു കൊല്ലം ഫ്രീയായി ജോലി ചെയ്താല്‍ പരിഗണിക്കാം എന്ന് പറഞ്ഞ് അഭ്യര്‍ഥന തളളിയതായി ആക്ഷേപമുണ്ട്. ഭര്‍ത്താവിന്റെ ബന്ധുവായ വൈദികനാണ് ജോലി കിട്ടുന്നതില്‍ ഉടക്കുവെച്ചത് എന്നാണ് ആരോപണം. എന്നാല്‍, ഇത്തരം പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ടെങ്കിലും ആശുപത്രി അധികൃതര്‍ ഇത് നിഷേധിക്കുന്നു. ഷൈനിക്ക് നഴ്‌സിംഗ് അസിസ്റ്റന്‍സ് ജോലി നല്‍കാമെന്ന് അറിയിച്ചുവെന്നാണ് കാരിത്താസ് വ്യക്തമാക്കുന്നത്. മറ്റൊരു സ്ഥാപനത്തില്‍ അവര്‍ക്ക് ജോലി ലഭിച്ചിരുന്നുവെന്നും കാരിത്താസ് വ്യക്തമാക്കി.

സ്വന്തം വീട്ടില്‍ അമ്മ രോഗബാധിതയായതും മറ്റു പിന്തുണകള്‍ ലഭിക്കാത്തതുമാണ് കടുംകൈ ചെയ്യാന്‍ ആ മാതാവിനെയും മക്കളെയും പ്രേരിപ്പിച്ചത്. ഭര്‍തൃപിതാവിന്റെ ചികിത്സക്ക് വേണ്ടി എടുത്ത പണവുമായി ബന്ധപ്പെട്ട പോലീസ് കേസ് ഒതുക്കാനും ബന്ധുവായ വൈദികന്‍ ഉടക്കുമായി നിന്നു എന്ന ആരോപണമുണ്ട്. ഇത് കൂടാതെ മറ്റിടങ്ങളില്‍ ഷൈനി ജോലിക്ക് ശ്രമിച്ചപ്പോള്‍ അതിന് ഇടങ്കോലിട്ടതും ഇതേ വ്യക്തിയാണെന്ന ആക്ഷേപമുണ്ട്.


ഏറ്റുമാനൂരില്‍ തീവണ്ടിക്ക് മുന്നില്‍ ചാടി വീട്ടമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്ത സംഭവത്തിലേക്ക് നയിച്ച കാരണത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സൈബറിടത്തില്‍ പലവിധത്തില്‍ പ്രചരിക്കുന്നുണ്ട്. ഇതില്‍ ഒന്ന് കോട്ടയം കാരിത്താസ് ആശുപ്രത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടും ജോലി ലഭിക്കാത്തതു കൊണ്ടാണെന്ന വിധത്തിലായരുന്നു. ഈ പ്രചരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് കാരിത്താസ് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 



ഷൈനി ആശുപത്രിയില്‍ ജോലിക്കായി അപേക്ഷിച്ചിരുന്നു എന്ന് സ്ഥിരീകരിക്കുന്ന കാരിത്താസ് എന്നാല്‍, അവര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചിരുന്നതായും വ്യക്തമാക്കി. നഴ്‌സിംഗ് ജോലി ഷൈനിക്ക് നല്‍കാന്‍ നിബന്ധനകള്‍ അനുസരിച്ച് സാധിക്കുമായിരുന്നില്ല. എന്നാല്‍, അവരുടെ പ്രത്യേക സാഹചര്യം മനസ്സിലാക്കി നഴ്‌സിംഗ് അസിസ്റ്റന്‍സ് എന്ന ജോലി നല്‍കാമെന്ന് അറിയിച്ചതാണെന്നു ആശുപത്രി അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ വിശദീകരിച്ചു. എന്നാല്‍ വീടിനടുത്തുള്ള മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിച്ചു എന്നാണ് പിന്നീട് അറിയുവാന്‍ സാധിച്ചതെന്നും കാരിത്താസ് മാനേജ്‌മെന്റ് വ്യക്തമാക്കി.

യാഥാര്‍ത്ഥ്യം ഇതായിരിക്കെ അറിവില്ലായ്മ കൊണ്ടോ മനപ്പൂര്‍വമോ ഈ അവസരത്തില്‍ തെറ്റായസന്ദേശം പ്രചരിപ്പിക്കുന്നത് തീര്‍ത്തും വേദനാജനകമാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

കാരിത്താസിന്റെ വിശദീകരണം ഇങ്ങനെ:

നമ്മുടെ സമൂഹത്തെ ഒന്നടങ്കം വേദനിപ്പിച്ച ഷൈനിയുടെയും മക്കളുടെയും വേദനാജനകമായവിയോഗത്തില്‍ കാരിത്താസ് ആശുപത്രി പങ്കുചേരുകയും ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുന്നു. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ ജനകമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നിക്ഷിപ്ത താല്‍പര്യങ്ങളെ മുന്‍നിര്‍ത്തി ചിലര്‍ പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെടുന്നു.

'ഷൈനി എന്ന സഹോദരി ഈ ആശുപത്രിയില്‍ ജോലിക്കായി അപേക്ഷിച്ചിരുന്നു എന്നാല്‍ നല്‍കിയില്ല' ഇത്തരമൊരു പ്രസ്താവനയോട് കൂടി ചിലര്‍ പ്രചരിപ്പിക്കുന്ന വസ്തുത വിരുദ്ധമായകാര്യങ്ങളുടെ സത്യാവസ്ഥ ഇപ്രകാരമാണ്. കാരിത്താസ് NABH, NABH Nursing Excellence അംഗീകാരമുള്ള ആശുപത്രി ആയതിനാല്‍അതിന്റെ നിബന്ധന അനുസരിച്ച് 9 വര്‍ഷത്തിലധികമായി നഴ്‌സിംഗ് ജോലി ചെയ്യാതിരുന്ന ഈസഹോദരിക്ക് പ്രസ്തുത ജോലി നല്‍കുവാന്‍ സാധിക്കുമായിരുന്നില്ല. എങ്കിലും ഈ സഹോദരിയുടെ പ്രത്യേക സാഹചര്യം മനസ്സിലാക്കി നഴ്‌സിംഗ് അസിസ്റ്റന്‍സ് എന്ന ജോലി നല്‍കാമെന്ന് അറിയിച്ചതാണ്. എന്നാല്‍ വീടിനടുത്തുള്ള മറ്റൊരു സ്ഥാപനത്തില്‍ ജോലി ലഭിച്ചു എന്നാണ് പിന്നീട് അറിയുവാന്‍ സാധിച്ചത്

യാഥാര്‍ത്ഥ്യം ഇതായിരിക്കെ അറിവില്ലായ്മ കൊേേണ്ടാ മനപ്പൂര്‍വമോ ഈ അവസരത്തില്‍ തെറ്റായസന്ദേശം പ്രചരിപ്പിക്കുന്നത് തീര്‍ത്തും വേദനാജനകമാണ്. അകാലത്തില്‍ വേര്‍പെട്ട ഈ മൂന്ന് ആത്മാക്കള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നതോടൊപ്പം അവരുടെ വേര്‍പാടില്‍ വേദനിക്കുന്ന എല്ലാവര്‍ക്കുമൊപ്പം ഞങ്ങളും പങ്കുചേരുന്നു.

കാരിത്താസ് ആശുപത്രിക്ക് വേണ്ടി

Public Relation officer

March 1, 2025


ഇന്നലെ രാവിലെയാണ് ഏറ്റുമാനൂര്‍ മനക്കപ്പാടത്തിനു സമീപം ട്രെയിന്‍ തട്ടി മരിച്ച വീട്ടമ്മയെയും പെണ്‍മക്കളും മരിച്ചത്. പാറോലിക്കല്‍ 101 കവലയ്ക്ക് സമീപം വടകരയില്‍ വീട്ടില്‍ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്. തൊടുപുഴ ചുങ്കം സ്വദേശിയായ ഭര്‍ത്താവിന്റെ പീഡനം സഹിക്കാനാവാതെ ഷൈനിയും മക്കളും കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം.

രാവിലെ പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് മക്കളെയും കൊണ്ട് ഷൈനി വീട്ടില്‍ നിന്നും ഇറങ്ങിയത്. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. ചിന്നിച്ചിതറിയ നിലയില്‍ മൂന്നുപേരുടെയും മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. ഷൈനിക്ക് 14 വയസ്സുള്ള എഡ്വിന്‍ എന്ന ഒരു മകന്‍ കൂടിയുണ്ട്. എഡ്വിന്‍ എറണാകുളത്ത് സ്പോര്‍ട്സ് സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.

തൊടുപുഴ സ്വദേശിയായ ഭര്‍ത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷൈനി 9 മാസമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഷൈനിയുടെ ഭര്‍ത്താവ് ഇറാഖിലാണ്. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. നിര്‍ത്താതെ ഹോണടിച്ചെങ്കിലും അമ്മയും മക്കളും ട്രാക്കില്‍ നിന്ന് മാറിയില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (32 minutes ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (1 hour ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (2 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (2 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (2 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (3 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (4 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (4 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (5 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (6 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (6 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (6 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (6 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (6 hours ago)

Malayali Vartha Recommends