അനുജനെ കൊലപ്പെടുത്തിയതോടെ തളര്‍ന്ന് അഫാന്... വെഞ്ഞാറമൂട് സഹോദരനെയടക്കം അഞ്ച് പേരെ കൂട്ടക്കൊല നടത്തിയ പ്രതി അഫാന് രണ്ടുപേരെ കൂടി കൊല്ലാന്‍ പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തല്‍

ലക്ഷ്യമിട്ടത് ഏഴു പേരെ.... അനുജനെ കൊന്നതോടെ തളര്‍ന്ന് അഫാന്... വെഞ്ഞാറമൂട് സഹോദരനെയടക്കം അഞ്ച് പേരെ കൂട്ടക്കൊല നടത്തിയ പ്രതി അഫാന് രണ്ടുപേരെ കൂടി കൊല്ലാന്‍ പദ്ധതി ഇട്ടിരുന്നതായി വെളിപ്പെടുത്തല്‍.
ബന്ധുവായ സ്ത്രീയെയും മകളെയും കൊല്ലാനാണ് പദ്ധതിയിട്ടതെന്ന് പൊലീസിനോടും മാനസികാരോഗ്യ വിദഗ്ധരോടും അഫാന് വെളിപ്പെടുത്തി. 5 ലക്ഷം രൂപ ഇവരോട് ചോദിച്ചെങ്കിലും നല്കിയില്ലെന്നതാണ് കാരണമായി പറഞ്ഞത്. അനുജനെ കൊന്നതോടെ തളര്‍ന്ന പ്രതി തുടര്‍ന്ന് പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.
മാത്രമല്ല സഹായിക്കാത്ത മാമനോടും പക തോന്നിയെന്നും അഫാന് പറഞ്ഞു. ഇയാള്‍ക്ക് ചെറിയ കുട്ടികളുള്ളതു കൊണ്ട് ഒഴിവാക്കുകയായിരുന്നു എന്നും പ്രതി കൂട്ടിച്ചേര്‍ത്തു.
അതേസമയം, കുടുംബത്തിന് ഭീമമായ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നില്ല എന്ന് അഫാന്റെ പിതാവ് അബ്ദുല്‍ റഹീം ഇന്നലെ വെളിപ്പെടുത്തിയിരുന്നു. എന്താണ് സംഭവിച്ചത് എന്ന് തനിക്ക് അറിയില്ല എന്നും അബ്ദുല്‍ റഹീം പറഞ്ഞു.
ഭാര്യ ഷെമിയുമായി സംസാരിച്ചു. ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. എന്നാല്‍ എന്താണ് വീട്ടില്‍ സംഭവിച്ചത് എന്ന കാര്യങ്ങള്‍ ഒന്നും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. തന്റെ ബാധ്യത തീര്‍ക്കാനായി നാട്ടില്‍ നിന്ന് പണം അയച്ചു തന്നിട്ടില്ല. മകനുമായി സംസാരിക്കാറുണ്ടായിരുന്നു. സംഭവത്തിന് ഒരാഴ്ച മുന്‍പും സംസാരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























