സംസ്ഥാനത്തെ ലഹരി വില്‍പ്പനക്കാരെ പിടികൂടാന്‍ പ്രത്യേക പദ്ധതി ഒരുക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം....

സംസ്ഥാനത്തെ ലഹരി വില്‍പ്പനക്കാരെ പിടികൂടാന്‍ പ്രത്യേക പദ്ധതി ഒരുക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം. ഗുണ്ടാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന സിനിമകള്‍ അപകടം ചെയ്യുന്നുവെന്ന് മനോജ് എബ്രഹാം . ഈ വിഷയവുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി സിനിമ പ്രവര്‍ത്തകരുടെ യോഗം വിളിക്കുകയും ചെയ്യും.
സാമൂഹിക പ്രതിബന്ധ ചലച്ചിത്രങ്ങളില്‍ വേണം. കേന്ദ്ര സര്‍ക്കാരിന്റെ സഹകരണത്തോടെ അപകടകാരികളായ ഗെയിമുകളെ തടയിടുമെന്നും എഡിജിപി മനോജ് എബ്രഹാം.
അതേസമയം കഴിഞ്ഞ രണ്ട് മാസം നടന്ന 63 കൊലപാതകങ്ങളില്‍ 50 എണ്ണവും വീടുകളിലും പരിസരങ്ങളിലും സുഹൃത്തുക്കളിലുമുണ്ടായ തര്‍ക്കമാണ്. സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാണ്. ലഹരിക്കെതിരെ വലിയ പ്രതിരോധം ആവശ്യമാണെന്നും പൊലീസും വിദ്യാഭ്യാസ വകുപ്പും എല്ലാം സഹകരിച്ച് മുന്നോട്ട് പോകുമെന്നും എഡിജിപി മനോജ് എബ്രഹാം കൂട്ടിച്ചേര്‍ത്തു. .
"
https://www.facebook.com/Malayalivartha


























