Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

മുഖ്യമന്ത്രി കയർത്തു... ബാലഗോപാൽ തല കുനിച്ചു പി എസ് സി ചെയർമാന്റെ ശമ്പളം : ധനവകുപ്പ് എതിർത്ത അവസാന ഫയൽ ...

02 MARCH 2025 01:23 PM IST
മലയാളി വാര്‍ത്ത
സർക്കാരിന്റെ നയപരമായ തീരുമാനങ്ങളുമായി ബന്ധപ്പെട്ട ഫയലുകൾ ഇനി ധനവകുപ്പിലേക്കയക്കില്ല.    സർക്കാരിന്റെ തീരുമാനങൾക്ക് ധനവകുപ്പിലെ ഉദ്യോഗസ്ഥരുടെ പച്ചമഷി വേണ്ടെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രി    പി.എസ്.സി മേധാവിമാരുടെ ശമ്പളവർധനവിൽ ധനവകുപ്പ് ഉദ്യോഗസ്ഥർ  ക്വറിയിട്ട സംഭവത്തിൽ  മുഖ്യമന്ത്രി ധനമന്ത്രിയോട് ക്ഷുഭിതനായെന്നാണ് സെക്രട്ടേറിയറ്റിൽ കേൾക്കുന്നത്. ഉദ്യോഗസ്ഥരെ മന്ത്രി ബാലഗോപാലിന് നിയന്ത്രിക്കാൻ കഴിയുന്നില്ലെന്ന ധാരണയിലാണ് മുഖ്യമന്ത്രി.ഇത്തരത്തിൽ എതിർപ്പ് കാണിക്കുക മാത്രമല്ല ധ്നവകുപ്പിലെ ചില ഉദ്യോഗസ്ഥർ സർക്കാരിനെതിരെ വാർത്ത ചോർത്തി പത്രങ്ങൾക്ക് നൽകുന്നതായും സർക്കാർ സംശയിക്കുന്നു.            ഒടുവിൽ ധനവകുപ്പിന്റെ എതിർപ്പ് മന്ത്രിസഭാ യോഗം മറികടക്കുകയായിരുന്നു. എതിർപ്പുമായി എത്തിയ  ഫയലിൽ അനുകൂല റിപ്പോർട്ട് എഴുതാൻ മുഖ്യമന്ത്രി  ബാലഗോപാലിന് നിർദ്ദേശം  നൽകുകയായിരുന്നു. കേന്ദ്ര നിരക്കിൽ ക്ഷാമബത്ത നൽകാൻ കഴിയില്ലെന്നും ധനവകുപ്പ് നിലപാടെടുത്തു. ധനമന്ത്രിയോട് അനുകൂല അഭിപ്രായം രേഖപ്പെടുത്താൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടതോടെ മന്ത്രി  ധനവകുപ്പിൽ നിന്നും അനുകൂല അഭിപ്രായം വാങ്ങുകയായിരുന്നു. ശമ്പള വർധനവിന്റെ കുടിശിക നൽകുന്നതിൽ ധനവകുപ്പ് പ്രകടിപ്പിച്ച എതിർപ്പ് ഫലം കണ്ടു.   ധനവകുപ്പിന്റെ അഭിപ്രായം പൂർണമായി തള്ളുകയാണ് ഇക്കാര്യത്തി മുഖ്യമന്ത്രി ചെയ്തത്.മുമ്പും ഇത്തരത്തിൽ പ്രവർത്തിച്ചിട്ടുണ്ടെങ്കിലും  സർക്കാരിന്റെ ഇമേജിന് ധന വകുപ്പ് കളക്കമുണ്ടാക്കിയെന്ന ധാരണയിലാണ് മുഖ്യമന്ത്രി.    സംസ്ഥാനത്തെ ആശാ വർക്കർമാർ ഓണറേറിയം വർധന അഭ്യർഥിച്ച് തലസ്ഥാനനഗരിയിൽ സമരം തുടങ്ങിയിട്ട്  ദിവസങ്ങളായപ്പോഴാണ് പി എസ് സിയിലെ വേണ്ടപ്പെട്ടവർക്ക് സർക്കാർ ലക്ഷങ്ങൾ വർധിപ്പിച്ചത്.  2018 മുതൽ നൽകിവരുന്ന 7000 രൂപയുടെ പ്രതിമാസ ഓണറേറിയം വർധിപ്പിക്കണമെന്നും മറ്റുമാണ് അവരുടെ ആവശ്യം. ആശാവർക്കർമാരുടെ സേവനം മികച്ചതാണെന്നും പക്ഷേ, വേതനം വർധിപ്പിച്ചു നൽകാൻ തക്ക ധനസ്ഥിതിയിലല്ല സംസ്ഥാന ഖജനാവെന്നുമാണ് സർക്കാറിന്റെ നിലപാട്. വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോവുന്നതെന്നും കേന്ദ്രം ഞെരുക്കുകയാണെന്നുമുള്ളത് നിസ്തർക്കമായ വസ്തുതയാണ്.


എന്നാൽ  മ​ന്ത്രിമാരുടെ ഉലകം ചുറ്റലിനും വീട് മോടികൂട്ടലുൾപ്പെടെയുള്ള ധൂർത്തുകൾക്കും ഒരു കുറവും വരുത്തുന്നില്ല.   ശമ്പളം, ഓണറേറിയം, കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പെൻഷൻ, സാമൂഹിക പെൻഷൻ തുടങ്ങിയവ നൽകുന്നതിലെ കാലതാമസത്തിനും ന്യൂനപക്ഷ വിദ്യാർഥികളുടെ സ്കോളർഷിപ് തടഞ്ഞുവെക്കുന്നതിനും എന്തിന്  ഉച്ചക്കഞ്ഞി നൽകുന്നതിനുള്ള ഫണ്ട് വൈകിപ്പിക്കുന്നതിന് പോലും സർക്കാർ ചൂണ്ടിക്കാട്ടുന്നത് ഇതേ കാരണമാണ്. ക്ഷേമ പെൻഷൻ വർധിപ്പിക്കാനോ കുടിശ്ശിക പെൻഷൻ നൽകാനോ എട്ടുമാസമായിട്ടും കായികതാരങ്ങളുടെ ഭക്ഷണ അലവൻസ് നൽകാനോ തയാറാകാത്ത അതേ സർക്കാരാണ്   കേരള പബ്ലിക് സർവിസ് കമീഷൻ  ചെയർമാന്റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ വർധിപ്പിച്ചത് .

 

 



നിത്യവൃത്തിക്കുപോലും വകയില്ലെന്നും മുന്നോട്ടു പോകാൻ കടമെടുക്കുകയല്ലാതെ മറ്റു മാർഗമില്ലെന്നുമുള്ള നിരന്തര പല്ലവികൾക്കിടയിൽ ഉദ്യോഗസ്ഥ വരേണ്യരുടെ ശമ്പള വർധന റെക്കോഡ് നിരക്കിലാണ്. ചെയര്‍മാന് ജില്ലാ ജഡ്ജിമാരുടെ സൂപ്പര്‍ടൈം സ്‌കെയിലിലെ പരമാവധി തുകക്ക് തുല്യവും അംഗങ്ങള്‍ക്ക് ജില്ലാ ജഡ്ജിമാരുടെ സെലക്ഷന്‍ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകക്ക് തുല്യവുമായിരിക്കും പുതുക്കിയ ശമ്പളം. പെൻഷനിലും മറ്റ് ആനുകൂല്യങ്ങളിലും ആനുപാതിക വർധനയുണ്ട്. വർധന നൽകണമെന്ന് പി.എസ്.സി ആവശ്യമുന്നയിച്ചു തുടങ്ങിയ 2016 മുതൽ മുൻകാല പ്രാബല്യം നൽകുന്ന കാര്യവും അനുഭാവപൂർവം പരിഗണിച്ചു . പലതവണ പരിഗണനക്ക് വന്നെങ്കിലും സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മാറ്റിവെച്ച നിർദേശമാണ്  ഇപ്പോൾ  അംഗീകരിച്ചത്.

നിലവില്‍ പി.എസ്.സി ചെയര്‍മാന്റെ ആകെ ശമ്പളം 2.26 ലക്ഷം രൂപയാണ്. ഇത് 3.50 ലക്ഷമായാണ് ഉയരുക. അംഗങ്ങളുടെ ശമ്പളം 2.23 ലക്ഷമെന്നത് 3.25 ലക്ഷമായും വര്‍ധിക്കും. പെൻഷനാകട്ടെ, ചെയർമാന്റേത് 1.25 ലക്ഷത്തില്‍നിന്ന് 2.5 ലക്ഷമായും അംഗങ്ങളുടേത് 1.20 ലക്ഷത്തില്‍നിന്ന് 2.25 ലക്ഷമായും വര്‍ധിക്കും. സംസ്ഥാന പി.എസ്.സിയിൽ ചെയർമാൻ അടക്കം 21 അംഗങ്ങളാണുള്ളത്. ഒരു അംഗത്തിന്റെ ഒഴിവുണ്ട്. ആറുവര്‍ഷം അല്ലെങ്കില്‍, 62 വയസ്സ് ആണ് കാലാവധി. വിസ്തൃതിയിലും ജനസംഖ്യയിലും കേരളത്തിന്റെ പല ഇരട്ടി വലിപ്പമുള്ള വലിയ സംസ്ഥാനങ്ങളിലെന്നുവേണ്ട യൂനിയൻ പബ്ലിക് സർവിസ് കമീഷനിൽ പോലും കേരള പി.എസ്.സിയുടെ പകുതി അംഗങ്ങളില്ല.

നിയമനങ്ങളുടെ കാര്യത്തിൽ പിന്നാക്കം പോയ്ക്കൊണ്ടിരിക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം എന്നുകൂടി ഓർക്കേണ്ടതുണ്ട്. നിയമനം നടത്താതെ റദ്ദായിപ്പോകുന്ന റാങ്ക് ലിസ്റ്റുകൾതന്നെയാണ്​ അതിന്​ സാക്ഷി. ഓൺലൈൻ ഇടപാടുകളും ആധുനീകരണവും വഴി തസ്തികകൾ കുറയുന്നുമുണ്ട്. എന്നാൽ, പി.എസ്.സി അംഗങ്ങളുടെ എണ്ണം വർധിക്കുകയാണുണ്ടായത്. നിയമനത്തിന് പ്രത്യേകിച്ച് യോഗ്യതയൊന്നും നിഷ്കർഷിക്കാത്തതിനാൽ രാഷ്ട്രീയക്കാരെയും   അല്ലെങ്കിൽ അവരുടെ അടുപ്പക്കാരെയും പുനരധിവസിപ്പിക്കാനും കുടിയിരുത്താനുമുള്ള സ​ങ്കേതം കൂടിയാണ് പി.എസ്.സി.

 

 



ഉയർന്ന ശമ്പളം, പെന്‍ഷന്‍, ഒന്നാം ക്ലാസ് യാത്ര, പി.എ, ഡ്രൈവര്‍, ആശ്രിതര്‍ക്ക് അടക്കം ചികിത്സ, ചെയര്‍മാന് കാറ്, വീട് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുമെന്നതിനാൽ പി.എസ്.സി അംഗമാവാനും വലിയ തള്ളാണ്. പി.എസ്.സി അംഗത്വം വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി എന്ന ആരോപണവും കോലാഹലവും ഉയർന്നിട്ട് അധികകാലമായിട്ടില്ല. വലിയ ശമ്പളവും ആനുകൂല്യവുമുള്ളതിനാൽ വൻതുക മുടക്കി പി.എസ്.സി അംഗമാവാൻ തൽപരകക്ഷികൾ മുന്നോട്ടുവരുന്നത് സ്വാഭാവികം. പൂർണമായും രാഷ്ര്ടീയ ​പ്രതിനിധികളാണ് നിലവിൽ പി.എസ്.സി അംഗങ്ങളിൽ ഭൂരിഭാഗവും.

ഈർക്കിൽ പാർട്ടിക്കുപോലും ഇവിടെ പ്രാതിനിധ്യമുണ്ട്. മുൻവർഷം ഒരു ഈർക്കിൽ പാർട്ടി പിളരാനുള്ള കാരണം പാർട്ടിക്ക് അനുവദിച്ചുകിട്ടിയ പി.എസ്.സി മെംബർ സ്ഥാനം വിൽപന നടത്തിയതാണെന്ന് പാർട്ടി നേതാക്കൾതന്നെ വ്യക്തമാക്കിയിരുന്നു. കാര്യക്ഷമതയും സുതാര്യതയും സമീപ വർഷങ്ങളിൽ വലിയതോതിൽ ചോദ്യം ചെയ്യപ്പെട്ട പി.എസ്.സിയെ ഇത്തരത്തിൽ പുരസ്കരിക്കുന്നതിൽ ഭരണമുന്നണിയിലെ ആദർശവാദികൾപോലും എതിർപ്പുന്നയിക്കാത്തതിന്റെ രഹസ്യവും ഇവ്വിധമുള്ള പ്രാതിനിധ്യമാണ്.

കത്തിക്കുത്ത് കേസിൽ പ്രതികളായ തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിലെ ഭരണപക്ഷ വിദ്യാർഥി സംഘടനയുടെ നേതാക്കൾ പരീക്ഷയിൽ ക്രമക്കേട് നടത്തി പൊലീസ് കോൺസ്റ്റബിൾ റാങ്ക് ലിസ്റ്റിന്റെ മുൻനിരയിൽ ഇടംപിടിച്ചത് മറക്കാറായിട്ടില്ല.  65 ല​ക്ഷ​ത്തോ​ളം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ യൂ​സ​ർ ഐ​ഡി​യും പാ​സ് വേ​ഡും സൈ​ബ​ർ ഹാ​ക്ക​ർ​മാ​ർ പി.​എ​സ്.​സി​യു​ടെ സ​ർ​വ​റി​ൽ​നി​ന്ന് ചോ​ർ​ത്തി ഡാ​ർ​ക്ക് നെ​റ്റി​ൽ വി​ൽ​പ​ന​ക്ക് വെച്ചതും മറക്കാൻ കഴിയില്ല .   കേരളത്തിലെ യുവജനങ്ങളുടെയും ഉദ്യോഗാർഥികളുടെയും ഭാവിവെച്ച് പന്താടിയ ഒട്ടനവധി ദുരനുഭവങ്ങൾ വേറെയുമുണ്ട്.   ഇത്തരം  സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും വേതനം വർധിപ്പിക്കാനുള്ള സർക്കാറിന്റെ തീരുമാനം എതിർക്കപ്പെടേണ്ടതു തന്നെയാണ്​.

   ഈ മാസം 76 ലക്ഷത്തിലധികം രൂപ പിഎസ്‌സി  അംഗങ്ങൾക്ക്  ശമ്പളത്തിനും ആനുകൂല്യങ്ങൾക്കും വേണ്ടിവരും. ഇവരുൾപ്പെടെ 1755 ജീവനക്കാരാണ് പിഎസ്‌സിയിൽ ആകെയുള്ളത്. 2025-26 സാമ്പത്തിക വർഷത്തിൽ പിഎസ്‌സിയുടെ ചെലവായി ആകെ 2338 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ഇതിൽ ശമ്പളത്തിനും മറ്റ് ആനുകൂല്യങ്ങൾക്കുമായി മാറ്റിയിരിക്കുന്നത് 1664 കോടിയാണ്.


2006 മുതലുള്ള ശമ്പളവും ആനുകൂല്യങ്ങളുമാണ് ഇപ്പോൾ നിലവിലുള്ളത്. ചെയർമാന്റെ  അടിസ്ഥാന ശമ്പളം 76,450 രൂപ. ജില്ലാ ജഡ്ജിയുടെ സൂപ്പർ ടൈം സ്‌കെയിലിൻ്റെ പരമാവധി നിലയിലേക്ക് ശമ്പളം ഉയർന്നാൽ ഇത് 2,24,100 രൂപ വരെയാകും. അംഗങ്ങളുടെ അടിസ്ഥാന ശമ്പളം നിലവിൽ 70,290 രൂപ. ജില്ലാ ജഡ്ജിമാരുടെ സെലക്‌ഷൻ ഗ്രേഡ് പരമാവധി സ്‌കെയിൽ അനുസരിച്ചു വർധിപ്പിക്കുമ്പോൾ ഇത് 2,19,090 രൂപയാകും. ഇതിനു പുറമേ 53% കേന്ദ്ര ഡിഎയും ശമ്പളത്തിൻ്റെ 16% വീട്ടുവാടകയും ഗതാഗത ചെലവും ലഭിക്കും. വീട്ടുവാടക 10,000 രൂപയിൽ നിന്ന് 35,000 രൂപയായും ഗതാഗതം 5,000 രൂപയിലും നിന്ന് 10,000 രൂപയായും ഉയരും.


ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് 2023 ജനുവരി 18 പിഎസ്‌സി ചെയർമാൻ  എം.ആർ. ബൈജു മുഖ്യമന്ത്രിക്കു കത്തു നൽകിയിരുന്നു. 2016 ജനുവരി ഒന്നുമുതലുള്ള ശമ്പളം പരിഷ്കരിക്കണം എന്നാണ് ആവശ്യപ്പെട്ടിരുന്നത്. ദേശീയ ജുഡീഷ്യൽ ശമ്പള കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതുവരെ കാത്തിരിക്കാനാണ് ധനമന്ത്രി മുൻകൂർ ആവശ്യപ്പെട്ടിരുന്നത്. ദേശീയ ജുഡീഷ്യൽ ശമ്പള കമ്മിഷൻ റിപ്പോർട്ട് സംസ്ഥാനത്ത് നടപ്പാക്കി ജുഡീഷ്യൽ ഓഫീസർമാരുടെ ശമ്പളവും ആനുകൂല്യങ്ങളും 2016 ജനുവരി 1 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കിയപ്പോഴാണ് പിഎസ്‌സി ചെയർമാനും  ശമ്പള പരിഷ്കരണം ആവശ്യപ്പെട്ടത്.        

2006ൽ ചെയർമാൻ്റെയും അംഗങ്ങളുടെയും ശമ്പളം പരിഷ്കരിച്ചപ്പോൾ ജഡ്ജിമാരുടെ സെലക്‌ഷൻ ഗ്രേഡ് സ്‌കെയിലിലെ പരമാവധി തുകയ്ക്കും തുല്യമായിരുന്നു. ജില്ലാ ജഡ്ജിമാരുടെ പുതുക്കിയ ശമ്പള നിലയിലേക്കും അവരുടെ ശമ്പളവും വർദ്ധിപ്പിച്ചു നൽകാനാണ് പിഎസ്‌സി നടപടി ആവശ്യപ്പെട്ടത്.
  ധന വകുപ്പിന് ശക്തമായ താക്കീതാണ് മുഖമന്ത്രി നൽകിയത്. ഇക്കാര്യം വകുപ്പുമേധാവിമാരെ അറിയിക്കാൻ ധനമന്ത്രിയെ ചുമതലപ്പെടുത്തി. പിണറായി സായിപ്പിന് മുന്നിൽ കവാത്ത് മറക്കുന്ന മന്ത്രി ബാലഗോപാൽ പിണറായിക്ക് മുന്നിൽ തലകുമ്പിട്ടിരുന്നു. 2016 മുതൽ താൻ ഇതിന് ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് രോഷാ കുലനായാണ് .ധനവകുപ്പു പ്രിൻസിപ്പൽ സെക്രട്ടറി എ ജയതിലക് മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിച്ചില്ലായിരുന്നെങ്കിൽ അദ്ദേഹം ആ തസ്തികയിൽ ഉണ്ടാകുമായിരുന്നില്ല . 2016 ൽ ധനമന്ത്രി തോമസ് ഐസക്കായിരുന്നു. ഐസക്കിനോട് മുഖ്യമന്ത്രിക്ക് താൽപര്യം ഉണ്ടായിരുന്നില്ല. ഐസക്കിനെ മന്ത്രിസ്ഥാനത്ത് നിന്നും ഒഴിവാക്കിയത് തന്നെ പിണറായിയുടെ താൽപര്യാർത്ഥമാണ്. എന്നാൽ ബാലഗോപാൽ പിണറായിയുടെ നിലവാരത്തിലേക്ക് ഉയരുന്നില്ല. ഇതിൽ പിണറായി രോഷാകുലനാണ്.ധനമന്ത്രി സ്ഥാനം ബാലഗോപാലിന്റെ കൈയിൽ നിൽക്കുന്നില്ല എന്നതാണ് സത്യം.    ധനവകുപ്പിന്റെ അധികാരങ്ങൾ എടുത്തുമാറ്റാനുള്ള നീക്കങ്ങൾ മുഖ്യമന്ത്രി ഭരിക്കുന്ന പൊതുഭരണ വകുപ്പിൽ സജീവമാണ്. സർക്കാരിന് സാമ്പത്തിക ബാധ്യത വരുന്ന കേസുകളിൽ  ധനവകുപ്പിന്റെ  അനുമതി ആവശ്യമില്ലെന്നാണ് പൊതുഭരണ വകുപ്പ് അണിയറയിൽ തയ്യാറാക്കുന്ന രേഖയിൽ പറയുന്നത്. മന്ത്രിസഭാ യോഗ തീരുമാനം പുറത്തുവന്നതോടെ  ധനവകുപ്പിന്റെ പ്രവർത്തനം മരവിച്ചു.  മന്ത്രിസഭാ യോഗത്തിൽ അതീവ രഹസ്യമായി തയാറാക്കി അവതരിപ്പിച്ച അജണ്ടയിൽ ധനവകുപ്പിന്റെ മുക്കാൽ പങ്ക് അധികാരങ്ങളും മുഖ്യമന്ത്രിയുടെ വകുപ്പിന് കൈമാറി. ധനവകുപ്പിന്റെ പ്രവർത്തനങ്ങളോട് വർഷങ്ങൾക്ക് മുമ്പേ എതിർപ്പുണ്ടായിരുന്ന പിണറായി വിജയന്റെ സ്വപ്നമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്. കെ എം, മാണി ധനമന്ത്രിയായിരുന്ന കാലത്ത് തന്നെ ധനവകുപ്പിന്റെ അധികാരങ്ങൾ കവരാൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ശ്രമിച്ചിരുന്നു. എന്നാൽ മന്ത്രി കെ.എം.മാണിയിൽ നിന്നും തന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ നടത്തുന്നത് എളുപ്പമല്ലെന്ന് കണ്ട് ഉമ്മൻ ചാണ്ടി പിൻമാറി. പിന്നീട് ഒന്നാം  പിണറായി സർക്കാരിൽ ധനമന്ത്രി തോമസ് ഐസക്കിൽ നിന്നും ധനവകുപ്പിന്റെ അധികാരങ്ങൾ പിടിച്ചെടുക്കാൻ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും ഐസക്കിന്റെ അപ്രമാധിത്വം കാരണം കഴിഞ്ഞില്ല. രണ്ടാം പിണറായി സർക്കാരിൽ തീർത്തും ദുരബലനായ ബാലഗോപാലിനെ മന്ത്രിയാക്കിയത് ഇത്തരം ഒരു നീക്കം മുന്നിൽ കണ്ടാണ്.കഴിഞ്ഞ നാലു വർഷമായി ഇതിനു വേണ്ടി ശ്രമം തുടർന്ന പിണറായി ഇപ്പോൾ ഇതാ ലക്ഷ്യം കൈവരിച്ചിരിക്കുന്നു. രാഷ്ട്രീയ ഭേദമന്യേ എല്ലാ മുഖ്യമന്ത്രിമാർക്കും സന്തോഷകരമായ ഒരു സംഭവമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവിക്ക് പുറമേ ക്രമ സമാധാനത്തിന്റെ ചുമതലയുള്ള ഡി ജീ പി യെ നിയമിക്കുന്നതുപോലുള്ള പ്രതിഭാസമാണ് ഇത്. ക്രമസമാധാനത്തിന്റെ ചുമതലയില്ലാത്ത ഡി. ജീ പിയെ പോലെയായിരിക്കുന്നു ഇപ്പോൾ ധനവകുപ്പ്.  

സർക്കാർ ജീവനക്കാരുടെ എല്ലാ സേവന ചട്ടങ്ങളും ഒറ്റ സിവിൽ സർവീസ് കോഡിനു കീഴിലാക്കാനുള്ള നീക്കമാണ്  ധനവകുപ്പിന്റെ പല അധികാരങ്ങളും ഇല്ലാതാക്കിയത്..  മന്ത്രിസഭാ തീരുമാനം അനുസരിച്ച് കോഡ് രൂപീകരിക്കാൻ പൊതുഭരണ വകുപ്പിനാണ് ചുമതല. ഇതു നിലവിൽ വരുന്നതോടെ ധനവകുപ്പ് ഇപ്പോൾ കയ്യാളുന്ന പല ഉത്തരവാദിത്തങ്ങളും മുഖ്യമന്ത്രിക്കു കീഴിലെ പൊതുഭരണ വകുപ്പിലേക്കു മാറും. ഫയലുകളിൽ ധനവകുപ്പിന്റെ അഭിപ്രായം തേടുന്നത് അവസാനിക്കും. സർക്കാരിന് തോന്നുംപടി പദ്ധതികളും കരാറുകളും തീരുമാനങ്ങളും നടപ്പാക്കുന്നതിനു തടസ്സം നിൽക്കാനുള്ള ധനവകുപ്പിന്റെ അധികാരം ഇല്ലാതാകും.. ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പും ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്പാർക്കും ധനവകുപ്പിൽ നിന്ന് മാറ്റും. അഡ്വൈസറി സെക്‌ഷനുകൾ ഉൾപ്പെടെയുള്ള പല വിങ്ങുകളും ഇല്ലാതാകുകയും ചെയ്യും. ധനവകുപ്പിന്റെ അധികാരങ്ങൾ ചോർത്താനുള്ള നീക്കത്തെ മന്ത്രിസഭാ യോഗത്തിൽ കെ.എൻ.ബാലഗോപാൽ എതിർത്തില്ലെന്നാണു സൂചന.  പുതിയ സാഹചര്യത്തിൽ എതിർക്കാൻ ധനമന്ത്രിക്ക് ധൈര്യവുമില്ല.ചുരുക്കത്തിൽ ധനവകുപ്പ് എതിർത്ത അവസാനത്തെ ഫയലായി മാറിയിരിക്കുകയാണ്  പി എസ്. സി. ചെയർമാന്റെ ശമ്പള വർധനവ്. 

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (32 minutes ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (1 hour ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (2 hours ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (2 hours ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (2 hours ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (3 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (3 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (4 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (4 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (5 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (6 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (6 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (6 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (6 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (6 hours ago)

Malayali Vartha Recommends