സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

സെക്രട്ടേറിയറ്റിനു മുന്നില്‍ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകരെ സന്ദര്‍ശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ കണ്ട് പരിഹാരം കാണുമെന്ന് സുരേഷ് ഗോപി പറഞ്ഞു. ആശാപ്രവര്‍ത്തകര്‍ക്ക് കോട്ടും കുടയും വാങ്ങി നല്‍കിയാണ് സുരേഷ് ഗോപി മടങ്ങിയത്.
''ഇവര്‍ക്കു നേരെ ഗൂഢശ്രമങ്ങള്‍ നടത്താതെ നിങ്ങള്‍ കരുതല്‍ കണ്ണുകള്‍ വയ്ക്കുക എന്നു മാത്രമേ എനിക്ക് പറയാനുള്ളു'' എന്നാണ് മാധ്യമപ്രവര്‍ത്തകരോട് സുരേഷ് ഗോപി പറഞ്ഞത്. തിങ്കളാഴ്ച ഡല്‍ഹിയിലെത്തി ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
സമരം നടത്തുന്ന ആശാ പ്രവര്‍ത്തകര്‍ മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ പൊലീസ് പുലര്‍ച്ചെയെത്തി അഴിച്ചു മാറ്റിയിരുന്നു. ടാര്‍പോളിന്‍ കെട്ടി അതിനുതാഴെ പായ വിരിച്ചുകിടന്ന് ഉറങ്ങുകയായിരുന്ന ആശാ പ്രവര്‍ത്തകരെ പുലര്‍ച്ചെ മൂന്നുമണിയോടെ വിളിച്ചുണര്‍ത്തിയാണ് പൊലീസ് ടാര്‍പോളിന്‍ അഴിപ്പിച്ചത്. ആശാപ്രവര്‍ത്തകര്‍ ഈ പ്രവൃത്തി ചോദ്യം ചെയ്‌തെങ്കിലും പൊലീസുകാര്‍ വഴങ്ങിയില്ല.
https://www.facebook.com/Malayalivartha


























