താമരശ്ശേരിയില്‍ ഷഹബാസ് വധക്കേസ്: പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നും മര്‍ദിക്കാനുപയോഗിച്ച നഞ്ചക്ക് കണ്ടെത്തി

താമരശ്ശേരിയില്‍ ഷഹബാസ് വധക്കേസില്‍ പ്രധാന പ്രതിയുടെ വീട്ടില്‍ നിന്നും മര്‍ദിക്കാനുപയോഗിച്ച നഞ്ചക്ക് കണ്ടെത്തി.കൊല്ലപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ ഷഹബാസിനെ മര്‍ദിക്കാന്‍ ഉപയോഗിച്ച നഞ്ചക്കാണ് പോലീസ് കണ്ടെടുത്തത്. പ്രതികളുടെ വീട്ടില്‍ ഇന്ന് നടത്തിയ റെയ്ഡിലാണ് ഷഹബാസിനെ അടിക്കാന്‍ ഉപയോഗിച്ച ആയുധം കണ്ടെത്തിയത്. ഡിജിറ്റല്‍ തെളിവുകളായ മൊബൈല്‍ ഫോണ്‍, ലാപ് ടോപ് എന്നിവയും പിടിച്ചെടുത്തു.
പ്രതിയുടെ വീട്ടില്‍ ആദ്യം ആളുണ്ടായിരുന്നില്ല. പിന്നീട് വീട്ടുകാരെ വിളിച്ച് വരുത്തിയാണ് റെയ്ഡ് നടത്തിയത്. റിമാന്റിലായ അഞ്ച് വിദ്യാര്‍ത്ഥികളുടേയും വീട്ടില്‍ ഒരേ സമയമാണ് പോലീസ് പരിശോധന നടത്തിയത്. റിമാന്റില്‍ കഴിയുന്ന അഞ്ച് പ്രതികളേയും എസ് എസ് എല്‍ സി പരീക്ഷ എഴുതിക്കാമെന്നാണ് തീരുമാനം. എന്നാല്‍ ഇത് സ്കൂളില്‍ വെച്ച് വേണോ എന്നതില്‍ തീരുമാനമായിട്ടില്ല. രക്ഷിതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡാണ് ഇവര്‍ക്ക് പരീക്ഷ എഴുതാനുള്ള അനുമതി നല്‍കിയത്.
പ്രതികളായ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്കെതിരെയും പോലീസ് കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. എലൈറ്റില്‍ വട്ടോളി എം ജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പത്താംതരം വിദ്യാര്‍ഥിയായിരുന്നു മുഹമ്മദ് ഷഹബാസ്. സംഘര്‍ഷത്തിനിടെ നഞ്ചക്ക് എന്ന ആയുധം കൊണ്ട് തലയ്ക്ക് അടിയേറ്റ ഷഹബാസ് വീട്ടിലെത്തി വൈകാതെ ബോധരഹിതനാവുകയായിരുന്നു. രക്ഷിതാക്കള്‍ ആദ്യം താമരശ്ശേരിയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha


























