സങ്കടക്കാഴ്ചയായി.... കുളംവറ്റിച്ചു മീന്‍ പിടിക്കുന്നതിനിടെ മീന്‍ തൊണ്ടയില്‍കുടുങ്ങി യുവാവിന് ദാരുണാന്ത്യം

സങ്കടക്കാഴ്ചയായി.... കുളംവറ്റിച്ചു മീന്‍ പിടിക്കുന്നതിനിടെ മീന്‍ തൊണ്ടയില്‍കുടുങ്ങി യുവാവിന് ദാരുണാന്ത്യം. പുതുപ്പള്ളി, പ്രയാര്‍ വടക്ക് തയ്യില്‍ തറയില്‍ അജയകുമാറിന്റെയും സന്ധ്യയുടെയും മകന് ആദര്‍ശ് (ഉണ്ണി - 26) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം 5.30ഓടെയാണ് സംഭവം.
പ്രയാര്‍ വടക്ക് കളിയ്ക്കശ്ശേരില് ക്ഷേത്രത്തിനു സമീപമുള്ള മാര്‍ത്താണ്ഡശ്ശേരില്‍ ആദര്‍ശും സുഹൃത്തുക്കളും ചേര്‍ന്നു കുളം വറ്റിച്ചു മീന്‍ പിടിക്കുകയായിരുന്നു.
ആദ്യം ലഭിച്ച കരട്ടിമീന്‍ കടിച്ചുപിടിച്ചശേഷം അടുത്ത മീനിനായി ശ്രമിക്കവേ മീന്‍ തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. കരുനാഗപ്പള്ളി പുതിയകാവിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ് ആദര്‍ശ്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha


























