ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ ഗിര്‍ വന്യജീവി സങ്കേതം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി....

ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് ഗുജറാത്തിലെ ഗിര്‍ വന്യജീവി സങ്കേതം സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.... വനത്തിനുള്ളിലൂടെ സഫാരി നടത്തുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രി എക്സില്‍ പങ്കുവയ്ക്കുകയും ചെയ്തു.
'ഏഷ്യന്‍ സിംഹങ്ങളുടെ ആവാസകേന്ദ്രമാണ് ഗിര്‍ വന്യജീവി സങ്കേതം. ഗിറിലേക്ക് വന്നപ്പോള്‍, ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്തെ ഓര്‍മകളും ഗിറിന് വേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളും മനസിലേക്ക് കടന്നുവന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഗിര്‍ വന്യജീവി സങ്കേതത്തിലെ സിംഹങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ട്.
സിംഹങ്ങളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതില്‍ പരിസരപ്രദേശങ്ങളിലെ ഗോത്രവര്‍ഗ സമൂഹങ്ങളുടെ പങ്ക് പ്രശംസനീയമാണെന്ന് അദ്ദേഹം എക്സില്‍ കുറിച്ചു.
"
https://www.facebook.com/Malayalivartha

























