Widgets Magazine 

28
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


17-കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും പറപ്പിച്ചു! ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്; കൊച്ചി കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് അടിയന്തര ചുമതല...


പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: സുഹൈൽ അടക്കം 4 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി; പ്രതികൾക്ക് തിരിച്ചടിയായത് നിർണ്ണായക ഡിജിറ്റൽ തെളിവ്...


കാണാതായ സനോജിന്റെ മരണം: ദുരൂഹതയേറ്റി കഴുത്ത് ഞെരിച്ച പാട്: മൃതദേഹം കണ്ടെത്തിയത് പൊട്ടക്കിണറ്റിൽ.. പെൺസുഹൃത്തും കുടുംബവും ഒളിവിൽ...


ന്യൂഡല്‍ഹിയില്‍ ആദ്യമായി നടക്കുന്ന 'എസ്.സി.ഒ സിവിലൈസേഷണല്‍ ഡയലോഗ് ഫോറം'..പാക്കിസ്താനെ ക്ഷണിച്ച് ഇന്ത്യ..ഓപ്പറേഷന്‍ സിന്ദൂറി’ന് ശേഷം ആദ്യ നീക്കം..

കുടുംബം തണുത്തു : ഇനി ജഡ്ജി തൂക്കി അകത്തിടും ഇതു താൻടാ പി വിജയൻ ചേരാനല്ലൂരിൽ ഓപ്പറേഷൻ നീതിദേവത

28 OCTOBER 2026 09:34 PM IST
മലയാളി വാര്‍ത്ത

More Stories...

ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജി ചോദ്യമുനയിൽ. ആലുവ പൊലീസ് ക്ലബ്ബിൽ ജഡ്ജിയെ ചോദ്യം ചെയ്തുവരികയാണ്

വെള്ളിയാഴ്ച വരെ കൊടും മഴ..! ഇന്ന് മുതൽ അഞ്ച് ദിവസം UAE-ലെ പ്രവാസികൾ സൂക്ഷിക്കണം അപ്രതീക്ഷിത സാഹചര്യമെന്ന് മുന്നറിയിപ്പ്

പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച നീന്തല്‍ പരിശീലനകന്‍ അറസ്റ്റില്‍

ഒരു ഉപകാരം ചെയ്യാമോ? കൈകൂപ്പി സ്‌പീക്കർ തിരുവഞ്ചൂര്‍ ഉടനടി മറുപടിയുമായി മന്ത്രി ഇവിടെ വെള്ളമില്ലേ....!

പ്രവചനങ്ങൾ കൂട്ടത്തോടെ തെറ്റി; ദേ 'അർണബ്' കരകയറുന്നു. 220 കിലോമീറ്റർ വേഗത... തീവ്രതയ്ക്ക് പിന്നിൽ എൽനിനോ! ഇന്ന് രാത്രിയും.

ആദ്യഘട്ടത്തിൽ സർക്കാരിനെതിരെയും പിന്നീട് സർക്കാരിന്  അനുകൂലവുമായും മാറിയ ചേരാനല്ലൂർ വാഹനാപകട  കേസിൽ മരിച്ചയാളുടെ കുടുംബത്തിൻറെ തീരാ ദുഃഖം സാന്ത്വനിപ്പിക്കാൻ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും നിയോഗിച്ചത് കേരള പോലീസിലെ ഏറ്റവും മിടുക്കനായ ഐപിഎസ് ഉദ്യോഗസ്ഥൻ പി വിജയനെയാണ്.  മനുഷ്യന്റെ സങ്കടങ്ങൾ നേരിട്ട് മനസ്സിലാക്കാൻ കഴിവുള്ള ഒരു ഉദ്യോഗസ്ഥൻ വിചാരിച്ചാൽ മാത്രമായിരുന്നു ചേരാനല്ലൂരിലെ ജയ ബാലകൃഷ്ണന്റെ കുടുംബത്തിന്റെ  കണ്ണീര് തുടയ്ക്കാൻ കഴിയുക. പി. വിജയൻ ചേരാനല്ലൂരിൽ എത്തിയതോടെ ചേരാനല്ലൂർ അപകടത്തിൽ എഫ്.ഐ.ആറിൽ വീഴ്ചവരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്കെതിരേ ആഭ്യന്തരവകുപ്പ് നടപടിയെടുത്തു.   സ്റ്റേഷൻ എസ്.എച്ച്.ഒ., എസ്.ഐ., രണ്ട് പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ സസ്പെൻഡ് ചെയ്തതായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ അറിയിച്ചു.


ചേരാനല്ലൂരിൽ അപകടത്തിനിടയാക്കിയ കാർ ഓടിച്ച 17-കാരന്റെ ജാമ്യം റദ്ദാക്കാൻ കോടതിയെ സമീപിക്കും. ജഡ്ജിക്കെതിരേ നിയമപരമായി എല്ലാ സാധ്യതകളും പരിശോധിച്ച് മുന്നോട്ടുപോകുമെന്ന് രമേശ് ചെന്നിത്തല അറിയിച്ചു.


ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട വിഷയം ചർച്ചചെയ്യാൻ സഭയിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടീസായി എത്തിയിരുന്നു. വീഴ്ചവരുത്തിയവർക്കെതിരേ നടപടി ഉണ്ടാകുമെന്ന് വിഷയത്തിൽ സംസാരിക്കുമ്പോൾ ചെന്നിത്തല അറിയിച്ചിരുന്നു. തുടർന്ന് 4.12-ന് നാലു ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത കാര്യം ചെന്നിത്തല സഭയിൽ അറിയിക്കുകയായിരുന്നു. ഇത് പി. വിജയന്റെ ചടുലമായ നീക്കമായിരുന്നു. 

 

ചേരാനല്ലൂരിലെ അപകടത്തിൽ പോലീസിനും ആഭ്യന്തരവകുപ്പിനും വൻതോതിൽ വിമർശനങ്ങൾ ഏൽക്കേണ്ടിവന്നിരുന്നു. പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത് എന്ന ആരോപണങ്ങളും ഉയർന്നിരുന്നു. തുടർന്ന് അപകടത്തിൽ കൊല്ലപ്പെട്ടയാളുടെ മക്കളും ബന്ധുക്കളും പോലീസ് സ്റ്റേഷനിൽ പ്രതിഷേധമിരിക്കുന്ന സാഹചര്യവും ഉണ്ടായി.


ഇതിന്റെ പശ്ചാത്തലത്തിൽ എഡിജിപി പി.വിജയൻ ഇന്ന് രാവിലെത്തന്നെ ചേരാനല്ലൂരിൽ എത്തിയിരുന്നു. പോലീസ് സ്റ്റേഷനിലും അപകടത്തിൽ മരിച്ച ജയ ബാലകൃഷ്ണന്റെ കുടുംബത്തെയും കണ്ടിരുന്നു. നീതിപൂർവ്വമായ നടപടികൾ ഉണ്ടാകുമെന്ന് പിന്നീട് മാധ്യമങ്ങളോട് അറിയിച്ചിരുന്നു. പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ പോലീസുകാർക്കെതിരേയും നടപടി ഉണ്ടാകുമെന്നും അറിയിച്ചിരുന്നു. കൈയടികളോടെയാണ് ഭരണപക്ഷ നിര ചെന്നിത്തലയുടെ തീരുമാനത്തെ കേട്ടത്.


ചേരാനല്ലൂർ വാഹനാപകട വിഷയം കൈകാര്യം ചെയ്തതിൽ വീഴ്ച സംഭവിച്ചുവെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടികളുമായി പൊലീസ് നേതൃത്വം രംഗത്തെത്തിയത്. . പൊലീസിന് വീഴ്ചയുണ്ടായോ എന്നു പരിശോധിക്കുന്നതിന് എഡിജിപി പി.വിജയൻ ചേരാനല്ലൂർ സ്റ്റേഷനിലെത്തി. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ അടക്കം ജില്ലയിലെ ക്രമസമാധാന ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ മുഴുവൻ നിലവിൽ ചേരാനല്ലൂർ സ്റ്റേഷനിലെത്തി. . 


കൊല്ലപ്പെട്ട ജയബാലകൃഷ്ണന്റെ കുടുംബവുമായി എഡിജിപി കൂടിക്കാഴ്ച നടത്തി-  വാഹനത്തിന്റെ ആർസി ഓണറായ ജഡ്ജിയെ സസ്പെൻഡ് ചെയ്യുക, പ്രതിയുടെ ജാമ്യം റദ്ദാക്കുക, തങ്ങളോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെക്കുക എന്നീ കാര്യങ്ങളാണ് കുടുംബം ആവശ്യപ്പെട്ടത്.. ഇന്നലെ  വൈകിട്ട് 4 മണിക്ക് മുൻപ് ഇക്കാര്യങ്ങളിൽ തീരുമാനമുണ്ടാകണമെന്നും ഇല്ലെങ്കിൽ വീണ്ടും പൊലീസ് സ്റ്റേഷനു മുന്നിൽ സമരം തുടങ്ങുമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. പ്രതിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ച പൊലീസ് നടപടിയിൽ ആഭ്യന്തര മന്ത്രി കടുത്ത അമർഷം അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് എഡിജിപി പി.വിജയനെ കുടുംബത്തെ കാണുന്നതിനും പൊലീസിന്റെ വീഴ്ചകൾ പരിശോധിക്കുന്നതിനുമായി നിയോഗിച്ചത്.


അതേ സമയം, അപകടത്തിന് കാരണമായ വാഹനത്തിന്റെ ഉടമയായ അഡിഷനൽ ജില്ലാ ജഡ്ജിയെ സസ്പെൻഡ് ചെയ്യാനും സാധ്യതയുണ്ട്. തൃശൂർ ജില്ലയുടെ ചുമതലയുള്ള ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ഇതു സംബന്ധിച്ച് ഇന്നലെ തന്നെ ചീഫ് ജസ്റ്റിസിനും ഹൈക്കോടതി റജിസ്ട്രാർക്കും റിപ്പോർട്ട് നൽകിയിരുന്നു. ഹൈക്കോടതി അഡ്മിനിസസ്ട്രേറ്റീവ് കമ്മിറ്റി ചേർന്നായിരിക്കും ജഡ്ജിയുടെ വിഷയം പരിശോധിക്കുക.


കുടുംബം ഉന്നയിച്ച കാര്യങ്ങൾ തങ്ങളുടെ പ്രധാന പരിഗണനയാണെന്നും അന്വേഷണ നടപടികൾ വേഗത്തിലാക്കുമെന്നും എഡിജിപി പി. വിജയൻ പറഞ്ഞു. കുടുംബം ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ പരിശോധിക്കും. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അവർക്ക് അനുകൂലമായ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പുനൽകി. ജയബാലകൃഷ്ണന്റെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


നടപടികൾ വേഗത്തിലാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും കേസ് കോടതിയിൽ നിലനിൽക്കുന്ന രീതിയിൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്ന് എഡിജിപി പറഞ്ഞു. ജഡ്ജിയുടെ അറസ്റ്റ് തന്റെമാത്രം കൈയിലുള്ളതല്ലെന്നും കോടതിയുടെ അനുമതി ആവശ്യമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈക്കോടതി അനുമതി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ നിയമ പരിശോധന നടന്നുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തിരുവനന്തപുരത്തുനിന്നുള്ള പ്രത്യേക അന്വേഷണ സംഘവുമായാണ് എഡിജിപി കാര്യങ്ങൾ നേരിട്ട് വിലയിരുത്താൻ എത്തിയത്. പോലീസ് സ്റ്റേഷനിൽ നടന്ന സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങൾ പ്രത്യേക സംഘം പരിശോധിച്ചു. അപകടം എങ്ങനെയാണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണസംഘം സംഭവസ്ഥലം നേരിട്ട് സന്ദർശിച്ചു.


കുടുംബം നൽകിയ പ്രധാനപ്പെട്ട വിവരങ്ങളും മറ്റ് രേഖകളും വിശദമായി പരിശോധിച്ച ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുക. അന്വേഷണത്തിന് കാലതാമസമുണ്ടാകില്ലെന്നും കണ്ടെത്തുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തിൽ വേഗത്തിൽ റിപ്പോർട്ടും നടപടിയും ഉണ്ടാകുമെന്നും എഡിജിപി വ്യക്തമാക്കി.


നിയമനടപടികളുടെ കാര്യത്തില്‍ പൊലീസെന്നോ ജഡ്ജിയെന്നോ വ്യത്യാസമുണ്ടാകില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ എല്ലാവര്‍ക്കുമെതിരെ നിയമപ്രകാരം നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.


സംഭവത്തില്‍ എന്തെല്ലാം വീഴ്ചകളാണ് ഉണ്ടായത്, ആരൊക്കെയാണ് അതിന് ഉത്തരവാദികള്‍ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനാണ് താന്‍ എത്തിയതെന്ന് പി. വിജയന്‍ പറഞ്ഞു. അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ കുടുംബാംഗങ്ങളെയും കേസുമായി ബന്ധപ്പെട്ട മറ്റുള്ളവരെയും നേരില്‍ കാണുമെന്നും എല്ലാവരെയും കണ്ടശേഷമേ മടങ്ങുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.


കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശപ്രകാരം എഡിജിപി പി. വിജയനെ അന്വേഷണത്തിനായി നിയോഗിച്ചത്. കേസിന്റെ അന്വേഷണം നിലവില്‍ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.


അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് സംഘം പതിനേഴുകാരന്റെയും അമ്മയുടെയും മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട് ജഡ്ജിയെ ചോദ്യം ചെയ്യുന്നതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാലുടന്‍ തുടര്‍നടപടികളിലേക്ക് കടക്കുമെന്നും പൊലീസ് അറിയിച്ചു.


മരിച്ച ജയബാലകൃഷ്ണന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കുന്നതടക്കമുള്ള നിയമനടപടികളും സ്വീകരിക്കുമെന്നാണ് വിവരം. കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും അതിന് ഉത്തരവാദികളായവര്‍ ആരൊക്കെയാണെന്നും അന്വേഷണത്തിലൂടെ വ്യക്തമാകേണ്ടതുണ്ട്.


അതേസമയം, ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ പ്രതിയായ 17കാരന്റെ പിതാവും കാറുടമയുമായ അഡീഷണല്‍ ജില്ലാ ജഡ്ജി പൊലീസ് സ്റ്റേഷനിലെത്തിയത് ഗുരുതര വീഴ്ചയെന്നാണ്  റിപ്പോര്‍ട്ട്. ഔദ്യോഗിക ആവശ്യത്തിനല്ല ജഡ്ജി സ്റ്റേഷനിലെത്തിയതെന്നും പോകുന്നതിന് മുന്‍പ് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയുടെ അനുമതി തേടിയില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ജഡ്ജിയുടെ പെരുമാറ്റം ജുഡീഷ്യറിക്ക് അവമതിപ്പുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്.


ജഡ്ജിയെ സസ്പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോര്‍ട്ട്ഫോളിയോ ജഡ്ജി ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശങ്ങളുള്ളത്. റിപ്പോര്‍ട്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണനിര്‍വഹണ സമിതി പരിശോധിക്കും.


ഔദ്യോഗിക ചുമതലയുടെ ഭാഗമല്ലാതെ ജുഡീഷ്യല്‍ ഓഫീസര്‍ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ പോകുന്നതിന് സുപ്രീംകോടതി ഏര്‍പ്പെടുത്തിയ വിലക്കുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചായിരിക്കും ഹൈക്കോടതി അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി തുടര്‍തീരുമാനമെടുക്കുക.


കഴിഞ്ഞ ദിവസമാണ് കേസില്‍ ജഡ്ജിയെയും പ്രതി ചേര്‍ത്ത് എഫ്.ഐ.ആര്‍ പുതുക്കിയത്. അപകടവുമായി ബന്ധപ്പെട്ട് 17കാരനെതിരെ നരഹത്യയ്ക്ക് കേസെടുത്തതിന് പിന്നാലെയാണ് പിതാവിനെതിരെയും നടപടി സ്വീകരിച്ചത്.


ഇത്തരത്തിൽ സർക്കാരിന്റെ  യശസ്സ് വാനോളം ഉയർത്തുന്ന തരത്തിലാണ് എഡിജിപി പി വിജയൻ പ്രവർത്തിക്കുന്നത്. പിണറായി വിജയൻറെ കാലത്ത് സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തു നാണംകെട്ട് താൽക്കാലികമായി പടിയിറങ്ങിയ വിജയനെ  സംബന്ധിച്ചിടത്തോളം ഇത് പകരം വീട്ടലിന്റെ മധുര നിമിഷങ്ങൾ കൂടിയാണ്.  നിർധനയായ ഒരു അമ്മയുടെ മകനായി പിറന്ന  വിജയന് ജീവിതം എന്നും ഒരു കണ്ണീർ ഓർമ്മയാണ്.  സത്യസന്ധമായ വഴികളിലൂടെയാണ് ഇത്രയും കാലം പി വിജയൻ എന്ന പോലീസ് ഓഫീസർ നടന്നു പോയിട്ടുള്ളത്.   സമകാലികരായ പല ഉദ്യോഗസ്ഥരും വിവിധ കേസുകളിൽ പ്രതിയായപ്പോഴും  പി വിജയൻ അവരിൽ  നിന്നും വ്യത്യസ്തനായി നിലകൊണ്ടു.  പിണറായി സർക്കാരിൻറെ കാലത്ത് എ ഡിജിപി ആയിരുന്ന ആർ അജിത്  കുമാർ  വിജയനെ കണക്കറ്റ്  ദ്രോഹിച്ചു. അങ്ങനെയാെണ് സുപ്രധാന തസ്തികയിലെത്തിയ വിജയൻ പോലീസുകാർക്കായി നിരവധി പദ്ധതികൾ നടപ്പാക്കിയത്.


ഒരുപാട് നാളുകളായി പോലീസുകാര്‍ ആഗ്രഹിച്ചതും അര്‍ഹിച്ചതുമായ ആ വലിയ ആശ്വാസ നടപടി ഒടുവില്‍ യാഥാര്‍ത്ഥ്യമാക്കിയത് വിജയന്റെ പരിശ്രമത്തിലാണ്. . മുഴുവന്‍ സമയ കര്‍ത്തവ്യനിര്‍വ്വഹണത്തിലും മാനസിക സമ്മര്‍ദ്ദത്തിലും വീര്‍പ്പുമുട്ടുന്ന സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകി ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്റെ നിര്‍ണ്ണായക ഉത്തരവിറങ്ങി. ഇനിമുതല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍  ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ബന്ധിത പ്രതിവാര അവധിയും കുടുംബത്തിലെ സുപ്രധാന ചടങ്ങുകള്‍ക്ക് പ്രത്യേക അവധിയും ഉറപ്പാക്കണമെന്ന് കാണിച്ച് സംസ്ഥാനത്തെ മുഴുവന്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കും എ.ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.


പലപ്പോഴും സ്വന്തം കുടുംബ വിശേഷങ്ങള്‍ പോലും മറന്ന്, വ്യക്തിപരമായ സന്തോഷങ്ങള്‍ ബലികഴിച്ച് രാത്രിയെന്നോ പകലെന്നോ ഇല്ലാതെ തെരുവില്‍ ക്രമസമാധാനം പാലിക്കേണ്ടി വരുന്ന സാധാരണ പോലീസുകാരുടെ വലിയൊരു സങ്കടത്തിനാണ് ഈ നീക്കത്തിലൂടെ പരിഹാരമാകുന്നത്. പോലീസുകാരുടെ ആത്മവീര്യം കൂട്ടാനും ജോലിയിലെ സമ്മര്‍ദ്ദം കുറച്ച് കൂടുതല്‍ കാര്യക്ഷമമായി സേവനം അനുഷ്ഠിക്കാനും ഈ തീരുമാനം സഹായിക്കും. പോലീസ് ഉദ്യോഗസ്ഥരുടെ ശാരീരികവും മാനസികവുമായ ക്ഷേമം മുന്‍നിര്‍ത്തിയാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പിയുടെ കാര്യാലയത്തില്‍ നിന്ന് അതിനിര്‍ണ്ണായകമായ ഈ സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.


വിശ്രമമില്ലാതെ ജോലി ചെയ്യുന്നത് ഉദ്യോഗസ്ഥരുടെ കാര്യക്ഷമതയെ ബാധിക്കുമെന്നും വിശ്രമം ലഭിച്ച് വൈകാരികമായി സുരക്ഷിതനായ ഒരു പോലീസുകാരന് മാത്രമേ ജനങ്ങളോട് സഹാനുഭൂതിയോടെയും ജാഗ്രതയോടെയും പെരുമാറാന്‍ സാധിക്കൂ എന്നും എ.ഡി.ജി.പി ഉത്തരവില്‍ ഓര്‍മ്മിപ്പിക്കുന്നു. എസ്.എച്ച്.ഒമാര്‍ മുതല്‍ താഴെത്തട്ടിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഊഴമനുസരിച്ച് ആഴ്ചയില്‍ ഒരു ദിവസം നിര്‍ബന്ധമായും പ്രതിവാര അവധി അനുവദിക്കണം എന്നാണ് സര്‍ക്കുലറിലെ പ്രധാന നിര്‍ദ്ദേശം. പൊതുസുരക്ഷയെയോ അടിയന്തിര പോലീസ് പ്രവര്‍ത്തനങ്ങളെയോ ബാധിക്കാത്ത രീതിയില്‍ മുന്‍കൂട്ടി ഡ്യൂട്ടി റോസ്റ്റര്‍ തയ്യാറാക്കാനും മേല്‍നോട്ട ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


എസ്.എച്ച്.ഒമാര്‍ അവധിയില്‍ പ്രവേശിക്കുമ്പോള്‍ സ്റ്റേഷന്റെ നിയന്ത്രണവും ചുമതലയും മറ്റൊരു യോഗ്യനായ ഉദ്യോഗസ്ഥന് കൈമാറണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. പ്രതിവാര അവധികള്‍ യാതൊരുവിധ ഒഴിവാക്കലുകളും ഇല്ലാതെ കൃത്യമായും ഏകീകൃതമായും എല്ലാ സ്റ്റേഷനുകളിലും നടപ്പിലാക്കുന്നുണ്ടെന്ന് മേല്‍നോട്ട ഉദ്യോഗസ്ഥര്‍ ഉറപ്പുവരുത്തണം. പോലീസുകാരുടെ വ്യക്തിപരമായ ജീവിതത്തിന് വലിയ പ്രാധാന്യം നല്‍കുന്ന മറ്റൊരു സുപ്രധാന വ്യവസ്ഥയും ഈ ഉത്തരവിലുണ്ട്. ഉദ്യോഗസ്ഥരുടെ കുട്ടികളുടെ ജന്മദിനങ്ങള്‍, സ്വന്തം വിവാഹവാര്‍ഷിക ദിനങ്ങള്‍ തുടങ്ങിയ പ്രത്യേക കുടുംബ അവസരങ്ങളില്‍ അവധി അപേക്ഷിച്ചാല്‍ അത് നിര്‍ബന്ധമായും അനുവദിച്ചു നല്‍കേണ്ടതുണ്ട്. കുടുംബത്തോടൊപ്പം സന്തോഷം പങ്കുവെക്കാന്‍ ഈ ദിവസം അവര്‍ക്ക് അവസരം നല്‍കണം.


അടിയന്തിര സാഹചര്യങ്ങളിലോ ഒഴിവാക്കാനാവാത്ത ഡ്യൂട്ടി ആവശ്യകതകളിലോ മാത്രമേ ഇത്തരം പ്രത്യേക അവധി അപേക്ഷകള്‍ നിരസിക്കാന്‍ പാടുള്ളൂ. ഇനി ഏതെങ്കിലും സാഹചര്യത്തില്‍ കുടുംബ അവസരങ്ങളിലെ അവധി അപേക്ഷ നിരസിക്കുകയാണെങ്കില്‍, എന്തുകൊണ്ട് നിരസിച്ചു എന്നതിന്റെ വ്യക്തമായ കാരണം ബന്ധപ്പെട്ട അധികാരി രേഖാമൂലം കുറിച്ചു വെക്കണമെന്ന വ്യവസ്ഥയും എ.ഡി.ജി.പി മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത് ഉദ്യോഗസ്ഥര്‍ക്ക് വലിയ നീതി ഉറപ്പാക്കുന്നു. എല്ലാ പോലീസ് യൂണിറ്റ് മേധാവിമാരും ഈ നിര്‍ദ്ദേശങ്ങള്‍ അക്ഷരംപ്രതി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.


പ്രതിവാര അവധികളുടെയും കുടുംബ അവസരങ്ങളിലെ അവധി അപേക്ഷകളുടെയും കൃത്യമായ രജിസ്റ്ററും രേഖകളും യൂണിറ്റ് തലത്തില്‍ സൂക്ഷിക്കണമെന്നും സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ സേനയില്‍ എത്രത്തോളം കാര്യക്ഷമമായി നടപ്പിലാക്കുന്നു എന്ന് മേല്‍നോട്ട ഉദ്യോഗസ്ഥര്‍ കാലാകാലങ്ങളില്‍ അവലോകനം ചെയ്യേണ്ടതുണ്ട്. ഇത് സംബന്ധിച്ച പാലന റിപ്പോര്‍ട്ട് ഉന്നത അധികാരികള്‍ക്ക് കൃത്യമായി സമര്‍പ്പിക്കണമെന്നും എ.ഡി.ജി.പി പി. വിജയന്‍ അയച്ച ഔദ്യോഗിക കത്തില്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ ഡ്യൂട്ടിയും ഉറക്കമില്ലായ്മയും കാരണം പോലീസുകാര്‍ക്കിടയില്‍ ഉണ്ടാകുന്ന ശാരീരിക-മാനസിക അസ്വസ്ഥതകള്‍ കുറയ്ക്കാന്‍ ഈ അവധി സമ്പ്രദായം സഹായിക്കും. കുടുംബത്തിന്റെ പിന്തുണ വര്‍ദ്ധിക്കുന്നതോടെ സേനയുടെ മൊത്തത്തിലുള്ള മനോവീര്യം ഉയരുകയും ചെയ്യും.


കൂടുതല്‍ മാനുഷിക മുഖമുള്ളതും ജനങ്ങളോട് അടുത്തുനില്‍ക്കുന്നതുമായ ഒരു പോലീസ് സേനയെ വാര്‍ത്തെടുക്കാനാണ് ഈ നടപടിയിലൂടെ ഉദ്ദേശിക്കുന്നത്. മുന്‍കാലങ്ങളില്‍ അവധികള്‍ നിഷേധിക്കപ്പെടുന്നത് കാരണം പല പോലീസുകാരും കടുത്ത നിരാശയിലാകുകയും ഇത് ഔദ്യോഗിക ജീവിതത്തെ ബാധിക്കുകയും ചെയ്തിരുന്നു.


പിണറായി സർക്കാർ കോടികൾ അടിച്ചു മാറ്റിയ മെസ്സിയുടെ കേരള വരവ് എന്ന വ്യാജ സ്വപ്നം അന്വേഷിക്കാൻ നിയുക്തമായതും പി വിജയനെ  തന്നെയാണ്.

ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട തട്ടിപ്പ് വിവാദത്തില്‍ സമഗ്രമായ അന്വേഷണം ലക്ഷ്യമിട്ട് സര്‍ക്കാര്‍ പ്രത്യേക സംഘം രൂപീകരിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി.വിജയന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വിഷയം അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.


ഇതു സംബന്ധിച്ച് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒരു എസ്പിയും ഡിവൈഎസ്പിയും സംഘത്തിലുണ്ടാകും. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയില്‍നിന്നു ലഭിച്ച ശുപാര്‍ശക്കത്ത് നിയമോപദേശത്തിനായി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കൈമാറിയിരുന്നു. തുടര്‍ന്ന് ലഭിച്ച നിയമോപദേശത്തില്‍ നിരവധി നിയമപ്രശ്‌നങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് ബോധ്യപ്പെട്ട പശ്ചാത്തലത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.


എത്രയും വേഗം ആവശ്യമായ തുടര്‍നടപടികള്‍ സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്വേഷണ സംഘത്തോട് നിര്‍ദേശിച്ചിട്ടുണ്ടെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. മെസ്സി വിവാദവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളില്‍ വന്ന പാളിച്ചകള്‍, സാമ്പത്തിക സ്രോതസ്സുകള്‍, സ്‌പോണ്‍സറെ തിരഞ്ഞെടുത്തതിലെ നടപടികള്‍ തുടങ്ങി ആദ്യം മുതലുള്ള എല്ലാ കാര്യങ്ങളും അന്വേഷണപരിധിയില്‍ വരും. 


കാലത്തിൻറെ കാവ്യനീതിയാണ് പി വിജയൻറെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്. പിണറായി വിജയൻ എങ്ങനെയാണോ എം ആർ അജിത് കുമാറിനെ  വിശ്വസിച്ചത് അതിൻറെ  നൂറിരട്ടി  വിശ്വാസമാണ് രമേശ് ചെന്നിത്തലയ്ക്കും വി ഡി സതീശനും പി വിജയനോടുള്ളത്.  സർക്കാരിനെ പ്രതിസന്ധിയിൽ ആക്കാതെ യഥാസമയം കൃത്യമായ നടപടിയെടുക്കാൻ വിജയന്  അറിയാം. കാരണം വിജയന് പ്രത്യേക താൽപര്യങ്ങൾ ഇല്ല. സർക്കാർ അദ്ദേഹത്തെ കണ്ണുമടച്ച് വിശ്വസിക്കുന്നു. 

 

     
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചേരാനല്ലൂർ വാഹനാപകടവുമായി ബന്ധപ്പെട്ട് 17കാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജി ചോദ്യമുനയിൽ. ആലുവ പൊലീസ് ക്ലബ്ബിൽ ജഡ്ജിയെ ചോദ്യം ചെയ്തുവരികയാണ്  (26 minutes ago)

വെള്ളിയാഴ്ച വരെ കൊടും മഴ..! ഇന്ന് മുതൽ അഞ്ച് ദിവസം UAE-ലെ പ്രവാസികൾ സൂക്ഷിക്കണം അപ്രതീക്ഷിത സാഹചര്യമെന്ന് മുന്നറിയിപ്പ്  (29 minutes ago)

പതിനാലുകാരിയെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ച നീന്തല്‍ പരിശീലനകന്‍ അറസ്റ്റില്‍  (33 minutes ago)

ഒരു ഉപകാരം ചെയ്യാമോ? കൈകൂപ്പി സ്‌പീക്കർ തിരുവഞ്ചൂര്‍ ഉടനടി മറുപടിയുമായി മന്ത്രി ഇവിടെ വെള്ളമില്ലേ....!  (36 minutes ago)

പ്രവചനങ്ങൾ കൂട്ടത്തോടെ തെറ്റി; ദേ 'അർണബ്' കരകയറുന്നു. 220 കിലോമീറ്റർ വേഗത... തീവ്രതയ്ക്ക് പിന്നിൽ എൽനിനോ! ഇന്ന് രാത്രിയും.  (42 minutes ago)

കുടുംബം തണുത്തു : ഇനി ജഡ്ജി തൂക്കി അകത്തിടും ഇതു താൻടാ പി വിജയൻ ചേരാനല്ലൂരിൽ ഓപ്പറേഷൻ നീതിദേവത  (48 minutes ago)

നെടുമ്പാശേരി വാഹനാപകടത്തില്‍ പ്രതി സുഹൈല്‍ ഉള്‍പ്പെടെ നാലുപേരുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി  (2 hours ago)

സോഷ്യല്‍ മീഡിയയും എഐയും ഉപയോഗിച്ച് വ്യാജ ലോട്ടറി തട്ടിപ്പില്‍ പ്രതികരിച്ച് മുഖ്യമന്ത്രി  (2 hours ago)

സ്‌കൂള്‍ കായികമേളയില്‍ പ്രായത്തട്ടിപ്പ് സ്ഥിരീകരിച്ചു; 14 വയസിന് താഴെയുള്ളവര്‍ പങ്കെടുക്കുന്ന സബ് ജൂനിയര്‍ വിഭാഗത്തില്‍ പങ്കെടുത്ത വിദ്യാര്‍ക്ക് പ്രായം15നും 18നും ഇടയിലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

സ്‌പെയിനില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് 39 മരണം  (4 hours ago)

ചേരാനല്ലൂര്‍ 17കാരന്‍ ഒടിച്ച കാര്‍ അപകടം: അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നു; മകന് ഡ്രൈവിംഗ് അറിയാമെന്ന കാര്യം തനിക്കറിയില്ലായിരുന്നെന്ന് ജഡ്ജി  (4 hours ago)

17-കാരൻ കാർ മാത്രമല്ല, ആഡംബര ബൈക്കും പറപ്പിച്ചു! ദൃശ്യങ്ങൾ ക്രൈംബ്രാഞ്ചിന്; കൊച്ചി കമ്മീഷണറെ മാറ്റി; ആർ. നിശാന്തിനിക്ക് അടിയന്തര ചുമതല...  (4 hours ago)

പ്രവചന വേഗതയും കടന്ന് അർണബ് ചുഴലിക്കാറ്റ്; തീരദേശങ്ങളിൽ ഭൂചലനം; ലക്ഷങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിൽ; ആന്ധ്രയിലും ഒഡീഷയിലും റെഡ് അലർട്ട്...  (4 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടക്കേസ്: സുഹൈൽ അടക്കം 4 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി; പ്രതികൾക്ക് തിരിച്ചടിയായത് നിർണ്ണായക ഡിജിറ്റൽ തെളിവ്...  (5 hours ago)

സി.ഐ ബിനീഷ് ലാലിന് കണ്ണീരോടെ യാത്രാമൊഴി നൽകി നാട്: രാജ്യത്തിന്റെ ആദരം നെഞ്ചേറ്റിയ പ്രിയപ്പെട്ട ഉദ്യോഗസ്ഥൻ...  (5 hours ago)

Malayali Vartha Recommends