സര്‍ക്കാര്‍ അനുമതിയില്ലാതെ ധനശേഖരണം: ദുബായില്‍ കര്‍ശന നടപടികള്‍ വരുന്നു

സര്‍ക്കാര്‍ അനുമതിയില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ധനശേഖരണം നടത്തുന്നതിന് കര്‍ശന വിലക്കേര്‍പ്പെടുത്തുന്ന നിയമം നടപ്പാക്കാന്‍ ദുബായ് ഒരുങ്ങുന്നു. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമാണ് ധനശേഖരണത്തിന് നിയന്ത്രണമേര്‍പ്പെടുത്തി ദിവസങ്ങള്‍ക്ക് മുമ്പ് ഉത്തരവിറക്കിയത്. നിയമലംഘകരെ കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് ദുബൈ ഇസ്ലാമിക കാര്യ ജീവകാരുണ്യപ്രവര്‍ത്തന വകുപ്പ് ഡയറക്ടര്‍ ജനറല്‍ ഡോ. ഹമദ് ബിന്‍ ആല്‍ ശൈഖ് അഹ്മദ് ആല്‍ ശൈബാനി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക പരിപാടികള്‍ നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ദുബൈ ഇസ്ലാമിക കാര്യ ജീവകാരുണ്യപ്രവര്‍ത്തന വകുപ്പില്‍ നിന്ന് ലഭിക്കുന്ന ഫോറം പൂരിപ്പിച്ച് അപേക്ഷ നല്‍കണം.
സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ വകുപ്പിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒകള്‍ക്ക് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനകളെ നിരുല്‍സാഹപ്പെടുത്താനല്ല മറിച്ച് സംഭാവനകള്‍ അര്‍ഹരായവരുടെ കൈയില്‍ എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കാനാണ് നിയമം. അനുമതിയില്ലാതെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പണം പിരിച്ചാല്‍ പിരിച്ചെടുത്ത പണത്തിന്റെ ഇരട്ടി ശിക്ഷയായി ഈടാക്കും. ഇത്തരം സ്ഥാപനങ്ങള്‍ ഒരു വര്‍ഷം വരെ അടച്ചിടും. ഉത്തരവ് ലംഘനത്തിന് 5000 മുതല്‍ ലക്ഷം ദിര്‍ഹം വരെ പിഴയും രണ്ട് മാസം മുതല്‍ ഒരു വര്‍ഷം വരെ തടവും വിധിക്കാം. വിചാരണക്കും കേസന്വേഷണത്തിനുമായി പ്രത്യേക സമിതി രൂപവത്കരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha