ഒരു ഉപകാരം ചെയ്യാമോ? കൈകൂപ്പി സ്‌പീക്കർ തിരുവഞ്ചൂര്‍ ഉടനടി മറുപടിയുമായി മന്ത്രി ഇവിടെ വെള്ളമില്ലേ....!

സംസ്ഥാനത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കുടിവെള്ള ക്ഷാമം സംബന്ധിച്ച് നിയമസഭയില്‍ ഭരണ-പ്രതിപക്ഷ ഭേദമന്യേ ഭരണാധികാരികളുടെ ശ്രദ്ധക്ഷണിച്ചുകൊണ്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നടത്തിയ ഇടപെടല്‍ ശ്രദ്ധേയമാകുന്നു. സഭയില്‍ ജനങ്ങളെ ബാധിക്കുന്ന പ്രധാനപ്പെട്ട പൊതുവിഷയങ്ങളില്‍ സ്പീക്കര്‍മാരും മുതിര്‍ന്ന നേതാക്കളും ഇടപെടുന്ന പുതിയ കീഴ്വഴക്കത്തിനാണ് ഈ സംഭവം സാക്ഷ്യം വഹിച്ചത്. മുന്‍ സ്പീക്കര്‍മാരില്‍ നിന്നും തികച്ചും വ്യത്യസ്തമായി ജനകീയ പ്രശ്‌നങ്ങളില്‍ മന്ത്രിമാരെയും മുഖ്യമന്ത്രിയെയും ഓര്‍മ്മപ്പെടുത്തുന്ന രീതിയാണ് ഇദ്ദേഹം അവലംബിച്ചത്. സഭയിലെ ചോദ്യോത്തര വേളയിലായിരുന്നു സംസ്ഥാനത്തെ ജനങ്ങള്‍ നേരിടുന്ന രൂക്ഷമായ കുടിവെള്ള പ്രശ്‌നം സഭയുടെ ഗൗരവകരമായ ശ്രദ്ധയില്‍ കൊണ്ടുവന്നത്.
താന്‍ ഇരുന്നുകൊണ്ട് സഭയിലെ ഇരുവശങ്ങളിലേക്കും നോക്കിയപ്പോള്‍ ഭൂരിഭാഗം അംഗങ്ങളും കൈ ഉയര്‍ത്തിയാണ് സംസാരിക്കാന്‍ ശ്രമിച്ചതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. അതിനര്‍ത്ഥം സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ ജനങ്ങള്‍ കുടിവെള്ളം കിട്ടാതെ ദാഹിച്ചു വലയുന്നുണ്ടെന്ന യാഥാര്‍ത്ഥ്യമാണെന്നും അദ്ദേഹം സഭയെ ഓര്‍മിപ്പിച്ചു. ജനങ്ങളുടെ ഈ ദയനീയ അവസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് മന്ത്രിയോട് വളരെ അടിയന്തരമായ ഒരു സഹായമാണ് അദ്ദേഹം അഭ്യര്‍ത്ഥിച്ചത്. 'അങ്ങേക്ക് ഒരു ഉപകാരം ചെയ്യാന്‍ പറ്റുമോ' എന്ന് ചോദിച്ചുകൊണ്ടായിരുന്നു ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫിന്റെ ശ്രദ്ധയിലേക്ക് അദ്ദേഹം വിഷയം എത്തിച്ചത്.
കുടിവെള്ള പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി ജില്ലാതലത്തില്‍ എംഎല്‍എമാരുടെ യോഗം ഉടന്‍ വിളിച്ചുചേര്‍ക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ജനപ്രതിനിധികളുടെ കൂടി നിര്‍ദ്ദേശങ്ങള്‍ കേട്ടുകൊണ്ട് മുന്നോട്ടുപോകാനുള്ള ഒരു തീരുമാനം മന്ത്രി ഇവിടെ പ്രഖ്യാപിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ മനസ്സിലാക്കിക്കൊണ്ട് അത്തരത്തിലുള്ള ഒരു നടപടി എത്രയും പെട്ടെന്ന് എടുക്കണമെന്നും അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടു. സഭയിലെ മുഴുവന്‍ അംഗങ്ങളുടെയും രണ്ട് കൈകളും ഉയര്‍ത്തിപ്പിടിച്ചുള്ള ആവശ്യമാണ് ഇതിലൂടെ പ്രതിഫലിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഈ ഗൗരവമേറിയ ആവശ്യത്തെ ജലവിഭവ വകുപ്പ് മന്ത്രി മോന്‍സ് ജോസഫ് പൂര്‍ണ്ണമനസ്സോടെ സഭയില്‍ അംഗീകരിക്കുകയുണ്ടായി. നിയമസഭാ സമ്മേളനം അവസാനിച്ച ഉടന്‍ തന്നെ 14 ജില്ലകളിലും എംഎല്‍എമാരുടെ സാന്നിധ്യത്തില്‍ ജില്ലാതല അവലോകന യോഗങ്ങള്‍ ചേരുമെന്ന് മന്ത്രി മറുപടി നല്‍കി. പ്രധാനപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും മുഴുവന്‍ ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ചുകൊണ്ട് വളരെ ഫലപ്രദമായ യോഗങ്ങള്‍ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. കുടിവെള്ള പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി സര്‍ക്കാര്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനല്‍കി.
https://www.facebook.com/Malayalivartha

























