ചേരാനല്ലൂര്‍ 17കാരന് ഒടിച്ച കാര്‍ അപകടം: അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നു; മകന് ഡ്രൈവിംഗ് അറിയാമെന്ന കാര്യം തനിക്കറിയില്ലായിരുന്നെന്ന് ജഡ്ജി

ചേരാനല്ലൂര്‍ വാഹനാപകടക്കേസില്‍ 17കാരന്റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിയുടെ ചോദ്യംചെയ്യല്‍ പുരോഗമിക്കുന്നു. എറണാകുളം പൊലീസ് ക്ലബ്ബിലാണ് ക്രൈംബ്രാഞ്ചിന്റെ ചോദ്യംചെയ്യല്‍. ഉച്ചയ്ക്ക് 2.40 ഓടെയാണ് ജഡ്ജിയെ വിളിച്ചു വരുത്തിയത്. കേസില്‍ ജഡ്ജിയെയും പ്രതി ചേര്‍ത്തിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് 17 കാരന് ഓടിച്ച ബെന്‍സ് കാറിടിച്ച് സ്കൂട്ടര്‍ യാത്രക്കാരനായ തട്ടുകടയുടമ ജയബാലകൃഷ്ണന്‍ മരിച്ചത്. കച്ചവടം കഴിഞ്ഞ് കട പൂട്ടി മടങ്ങും വഴി പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അപകടം. കാര്‍ കണ്ടെയ്നര്‍ റോഡില്‍ ചേരാനല്ലൂര്‍ ഭാഗത്തുവച്ച് ജയബാലകൃഷ്ണന്‍ സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സ്കൂട്ട!ര്‍ പൂര്‍ണമായും കാറിന്റെ മുന്‍ ഭാഗം ഭാഗികമായും തകര്‍ന്നിരുന്നു.
നേരത്തെ അന്വേഷണസംഘം ജഡ്ജിയുടെ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചിരുന്നെങ്കിലും അദ്ദേഹം സഹകരിച്ചിരുന്നില്ല. കൂടുതല്‍ ചോദ്യങ്ങളോട് വിമുഖത കാട്ടിയ ജഡ്ജി ചോദ്യം ചെയ്യാന്‍ കോടതി ഉത്തരവുണ്ടോയെന്ന് പൊലീസിനോട് ചോദിച്ചിരുന്നു. ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ചോദ്യം ചെയ്യല്‍ നടക്കുന്നത്. തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് മകന് ബെന്‍സ് കാറുമായി പുറത്തുപോയതെന്നാണ് ജഡ്ജിയുടെ മൊഴി. മകന് ഡ്രൈവിംഗ് അറിയാമെന്ന കാര്യം തനിക്കറിയില്ലായിരുന്നെന്നും അദ്ദേഹം മൊഴി നല്‍കിയതായാണ് വിവരം.
കേസില്‍ ജില്ലാ ജഡ്ജിയുടെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇന്നലെ രാത്രി ആരംഭിച്ച പരിശോധന ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അവസാനിപ്പിച്ചത്. ഏഴ് മണിക്കൂര്‍ നീണ്ടുനിന്ന പരിശോധനയില്‍ ആഡംബര ബൈക്കും ഡിജിറ്റല്‍ തെളിവുകളും പിടിച്ചെടുത്തിരുന്നു. 17 കാരന് മുമ്പും കാര്‍ ഓടിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായി സമൂഹമാദ്ധ്യമ പേജുള്‍പ്പെടെ ക്രൈം ബ്രാഞ്ച് പരിശോധിച്ചിരുന്നു.
https://www.facebook.com/Malayalivartha

























