സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിവരങ്ങൾ രേഖപ്പെടുത്തിയ ഡയറി വീട്ടിൽ; വെഞ്ഞാറമൂട് കൂട്ട കൊല കേസിൽ അഫാന്റെ മാതാവ് ഷെമിയുടെ നിർണായക മൊഴി പുറത്ത്

വെഞ്ഞാറമൂട് കൂട്ട കൊല കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിവരങ്ങൾ രേഖപ്പെടുത്തിയ ഡയറി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് അഫാന്റെ മാതാവ് ഷെമി അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ ഡി വൈ എസ് പിക്ക് മൊഴി നൽകി. പ്രതിയുമായുള്ള തെളിവെടുപ്പിന് ശേഷം ഡയറി പോലീസ് പരിശോധിക്കും.
കൊലപാതകം നടക്കുന്നതിന്റെ തലേ ദിവസം അഫാനും ഉമ്മയും ഒരു ബന്ധുവിന്റെ വീട്ടിൽ ചെന്നിരുന്നു. ഈ ബന്ധുവിന്റെ മരുമകളുടെ വസ്തു ബാങ്കിൽ പണയപ്പെടുത്തി വായ്പ എടുത്തുവെന്നും വിവരങ്ങൾ പുറത്ത് വരുന്നുണ്ട്. ഷെമിയും മകനും അന്ന് വീട്ടിൽ വന്നത് 50000 രൂപ കടം ചോദിക്കാനായിരുന്നു. 50000 രൂപ കടം വേണമെന്നും വരെ അത്യാവശ്യമാണെന്നും പറഞ്ഞിരുന്നു.കൈവശം പണമില്ലെന്നും നേരത്തെ വാങ്ങിയ പണം തിരികെ നല്കിയ്യിട്ടായിരുന്നുവല്ലോ എന്നായിരുന്നു ഇവർ മറുപടി നൽകിയത്.
തുടർന്ന് ഷെമിയും മകനും തിരികെ പോയി. കൊലപാതകം നടന്ന ദിവസം രാവിലെ ഷമി ഇവരെ വിളിച്ചിരുന്നു. പണം സംഘടിപ്പിച്ചു നൽകണമെന്ന് വീണ്ടും ആവശ്യപ്പെട്ടതായാണ് മൊഴി . സാമ്പത്തിക ഇടപാടുകളെ കുറിച്ച് വിവരങ്ങൾ രേഖപ്പെടുത്തിയ ഡയറി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് അഫാന്റെ മാതാവ് ഷെമി അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ ഡി വൈ എസ് പിക്ക് മൊഴി നൽകി. പ്രതിയുമായുള്ള തെളിവെടുപ്പിന് ശേഷം ഡയറി പോലീസ് പരിശോധിക്കും.
https://www.facebook.com/Malayalivartha

























