Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം


പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം


"ചുണയുണ്ടെങ്കിൽ തല്ലിതോൽപ്പിക്കാൻ വാടാ"... പേട്ട പള്ളിമുറ്റത്ത് വിശ്വാസികളുടെ പ്രതിഷേധം...


സംഗീതവേദിയിൽ റാപ്പർക്ക് നേരെ ബിയർ ആക്രമണം; മുഖത്തേക്ക് ഒഴിച്ചയാളോട് ക്ഷുഭിതനായി സ്വോ ലീ, വീണ്ടും ആവർത്തിച്ചാൽ അടിച്ച് രൂപം മാറ്റുമെന്ന് മുന്നറിയിപ്പ്


അന്തരിച്ച എഴുത്തുകാരിയും സാമൂഹ്യ-സാംസ്കാരിക പ്രവർത്തകയുമായ ഇ എം രാധയുടെ മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിൽ പൊതുദർശനത്തിന് വെച്ചു... അന്ത്യാഭിവാദ്യം അർപ്പിച്ച് സിപിഐ എം നേതാക്കൾ

സിറിയൻ അൽ-ഖ്വയ്ദ എന്ന പേരിൽ അറിയപ്പെടുന്ന ഹുറാസ് അൽ-ദിനിന്റെ തലവനെ യുഎസ് സൈന്യം വകവരുത്തി..ഫെബ്രുവരി 23 നാണ് സൈന്യം വ്യോമാക്രമണം നടത്തിയത്..

03 MARCH 2025 04:40 PM IST
മലയാളി വാര്‍ത്ത

സിറിയൻ അൽ-ഖ്വയ്ദ എന്ന പേരിൽ അറിയപ്പെടുന്ന ഹുറാസ് അൽ-ദിനിന്റെ തലവനെ യുഎസ് സൈന്യം വകവരുത്തി. വടക്കുപടിഞ്ഞാറൻ സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിലാണ് മുഹമ്മദ് യൂസഫ് സിയ തലായ കൊല്ലപ്പെട്ടതെന്ന് യുഎസ് സൈന്യം അറിയിച്ചു. ഫെബ്രുവരി 23 നാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. മുഹമ്മദ് യൂസഫ് സിയ സഞ്ചരിച്ച കാറിന് നേരെ ആകാശത്തിൽ നിന്നും വെടിയുതിർക്കുകയായിരുന്നു. വിജനമായ സമതലത്തിലൂടെ ഓടിക്കൊണ്ടിരുന്ന കാറിന് നേരെ വ്യോമാക്രമണം നടത്തുന്നത് യുഎസ് സൈന്യം പങ്കുവെച്ച് ദൃശ്യങ്ങളിൽ കാണാം.

 

“ഫെബ്രുവരി 23 ന്, യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) വടക്കുപടിഞ്ഞാറൻ സിറിയയിൽ നടത്തിയ വ്യോമാക്രമണത്തിൽ, അൽ-ഖ്വയ്ദ അനുബന്ധ സംഘടനയായ ഹുറാസ് അൽ-ദിൻ (HaD) നേതാവായ മുഹമ്മദ് യൂസഫ് സിയ തലായെ കൊലപ്പെടുത്തി. ഭീകരരെ തുടച്ചു നീക്കാനുള്ള സെൻട്രൽ കോമിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് വ്യോമാക്രമണം” യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ പറഞ്ഞു.ഫെബ്രുവരി 21 ന് നടത്തിയ മറ്റൊരു വ്യോമാക്രമണത്തിലൂടെ ഹുറാസ് അൽ-ദിനിന്റെ മുതിർന്ന നേതാവ് വസീം തഹ്‌സിൻ ബൈറഖ്‌ദാറിനെ യുഎസ് യുഎസ് സൈന്യം വധിച്ചിരുന്നു..നടന്നുകൊണ്ടിരിക്കുന്ന യുഎസ് തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ആക്രമണത്തിൽ,

നാശനഷ്ടങ്ങൾ കുറയ്ക്കുന്നതിന് സ്‌ഫോടനാത്മക വാർഹെഡിന് പകരംമെറ്റൽ ബ്ലേഡുകൾ ഉൾക്കൊള്ളുന്ന 'നിഞ്ച മിസൈൽ' എന്നറിയപ്പെടുന്ന AGM-114R-9X ഹെൽഫയർ മിസൈൽ ഉപയോഗിച്ചതായി റിപ്പോർട്ടുണ്ട്.സിറിയൻ അൽ-ഖ്വയ്ദ എന്ന് വിളിക്കപ്പെടുന്ന ഭീകരസംഘടനയാണ് ഹുറാസ് അൽ-ദിൻ. 2018 ഫെബ്രുവരിയിലാണ് രൂപം കൊണ്ടത്. എന്നാൽ ഈ വർഷം ജനുവരിയിൽ ഭീകരരസംഘടന പിരിച്ചുവിട്ടുവെന്ന് പ്രഖ്യാപിച്ചതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തിരുന്നു. ഫെബ്രുവരി 23 ന്, യുഎസ് സെൻട്രൽ കമാൻഡ് (സെൻ്റ്‌കോം) സേന വടക്കുപടിഞ്ഞാറൻ സിറിയയിൽ കൃത്യമായ വ്യോമാക്രമണം നടത്തി, അൽ-ഖ്വയ്‌ദയുടെ അനുബന്ധ സംഘടനയായ

 

ഹുറസ് അൽ-ദിൻ (HaD) എന്ന ഭീകര സംഘടനയുടെ മുതിർന്ന സൈനിക നേതാവ് മുഹമ്മദ് യൂസഫ് സിയ തലെയെ ലക്ഷ്യമിട്ട് കൊലപ്പെടുത്തി, എന്നാണ് എക്‌സിൽ പങ്കു വച്ച കുറിപ്പിൽ അറിയിച്ചിരിക്കുന്നത് . സിവിലിയൻമാർക്കും സൈനിക ഉദ്യോഗസ്ഥർക്കും എതിരെ ആക്രമണം ആസൂത്രണം ചെയ്യാനും സംഘടിപ്പിക്കാനും നടത്താനുമുള്ള തീവ്രവാദികളുടെ ശ്രമങ്ങളെ തടസ്സപ്പെടുത്താനും മേഖലയിൽ നിന്നും പൂർണമായും ഒഴിവാക്കാനും ആ മേഖലയിലെ പങ്കാളികൾക്കൊപ്പം CENTCOM ൻ്റെ നിരന്തരമായ പ്രതിബദ്ധതയുടെ ഭാഗമാണ് വ്യോമാക്രമണം, വിജനമായ സമതലങ്ങളിലൂടെ നീങ്ങുന്ന ഒരു കാർ ഡ്രൈവർ സീറ്റിൽ കൃത്യമായി വെടിവയ്ക്കുന്നത് കാണിക്കുന്ന ദൃശ്യങ്ങളും അവർ പങ്കിട്ടു.

 

വെടിയേറ്റ സ്ഥലത്തെ പാടുകളോടെ അൽപസമയത്തിന് ശേഷം കാർ നിന്നു.അതും ദൃശ്യങ്ങളിൽ കാണാം .മിഡിൽ ഈസ്റ്റിലെ രാജ്യത്തിൻ്റെ സൈനിക പ്രവർത്തനങ്ങളുടെ ചുമതല യുഎസ് സെൻട്രൽ കമാൻഡിനാണ്.സമാനമായ രീതിയിൽ, ഫെബ്രുവരി 21 ന് ഹുറാസ് അൽ-ദീനിൻ്റെ മുതിർന്ന നേതൃത്വ സഹായി വസീം തഹ്‌സിൻ ബൈരക്ദാറിനെ കൃത്യമായ വ്യോമാക്രമണത്തിലൂടെ വധിച്ചതായി യുഎസ് സേന പ്രഖ്യാപിച്ചിരുന്നു . അൽ-ഖ്വയ്ദയുടെ "സിറിയയിലെ ഔപചാരിക സാന്നിധ്യം" എന്ന് യുഎസ് കണക്കാക്കുന്ന ഹുറാസ് അൽ-ദിൻ, ഈ വർഷം ജനുവരിയിൽ പിരിച്ചുവിടൽ പ്രഖ്യാപിച്ചതായി എഎഫ്‌പി റിപ്പോർട്ട് പറയുന്നു.

2024 ഡിസംബറിൽ സിറിയൻ പ്രസിഡൻ്റ് ബാഷർ അൽ-അസാദിൻ്റെ ഭരണം വിമത സേന അട്ടിമറിച്ചതിന് ശേഷം ഗ്രൂപ്പ് സ്വയം പിരിച്ചുവിട്ടു. ഹുറാസ് അൽ-ദിൻ നേതാക്കളെ യുഎസ് സേന അടുത്തിടെ പുറത്താക്കിയത് സംഘടനയുടെ പിരിച്ചുവിടലിന് ശേഷമാണ്.പശ്ചിമേഷ്യയിലെ പ്രതിരോധ അച്ചുതണ്ടിന്റെ മുനയാണ് സിറിയയിൽ ഒടിഞ്ഞത്. ഇറാനും അത് നേതൃത്വം നൽകുന്ന ഹമാസ്, ഹിസ്ബുള്ള, ഹൂതി സംഘങ്ങൾക്കും റഷ്യക്കും ഏറ്റ തിരിച്ചടിയാണ് അസദിന്റെ പതനം.തുർക്കിക്കുവേണ്ടത് അസദിനെ പുറത്താക്കലായിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍  (6 minutes ago)

ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു  (1 hour ago)

പത്മജയുടെ ചെയ്തതൊന്നും മറക്കില്ല മോനെ, പൊട്ടിത്തെറിച്ച് ഷാഫി...രാഹുലിനെയും കയറ്റണം കട്ടയ്ക്ക് പറഞ്ഞ് ഷാഫി..!  (1 hour ago)

പൂങ്കുഴലി ഇറങ്ങും മുന്നേ മാങ്കൂട്ടത്തിന്റെ കാര്യത്തിൽ തീരുമാനം ആവും..! സതീശൻ കൈവിട്ടു,രക്ഷ രമേശൻ  (1 hour ago)

ഇന്ന് സ്വർണവിലയിൽ അത്ഭുതം..! പവന് 50,000..? ഈ മൂന്ന് ദിവസങ്ങളിൽ സ്വർണ വിലയുടെ ജാതകം മാറും..! 92,800 കണ്ട് പേടിക്കണ്ട, വീഴും കട്ടായം  (1 hour ago)

വിദേശത്തുനിന്നടക്കം ഫോണ്‍കോളുകള്‍, ഭീഷണി സന്ദേശങ്ങള്‍; ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി സിനിമ നിര്‍മ്മാതാവിനും നെറ്റ്ഫഌക്‌സിനുമെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

പോക്‌സോ കേസ്; നടന്‍ ശ്രീജിത്ത് രവിക്ക് ഒരുവര്‍ഷം തടവ് ശിക്ഷയും പിഴയും  (3 hours ago)

വ്യാജ സൗന്ദര്യ വര്‍ദ്ധക ഉത്പന്നങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത്  (3 hours ago)

പറഞ്ഞ വാഗ്ദാനങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറുന്നെന്ന് ആരോപിച്ച് എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സ്  (4 hours ago)

സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!  (5 hours ago)

ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!  (5 hours ago)

ടെക്നോപാര്‍ക്ക് സ്പേസ്ടെക് സ്റ്റാര്‍ട്ടപ്പ് ഹെക്സ്20 അടുത്തവര്‍ഷം 'നിള-3' വിക്ഷേപിക്കും: ഈ ദൗത്യത്തിനായി സ്കൈറൂട്ട് എയ്റോസ്പേസ്, എക്സോലോഞ്ച്, ഓംസ്പേസ് എന്നിവയുമായി കൈകോര്‍ക്കും...  (5 hours ago)

ശീയ ക്ഷീരദിനത്തോടനുബന്ധിച്ച് മില്‍മയുടെ ഡെയറികള്‍ സന്ദര്‍ശിക്കാന്‍ സൗകര്യം  (5 hours ago)

സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം  (5 hours ago)

പൊള്ളുന്ന ഭൂമി, ആശങ്കയിൽ ലോകം; ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് കനത്ത ജാഗ്രതാ നിർദ്ദേശം  (6 hours ago)

Malayali Vartha Recommends