ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തി നാട്ടിലെത്തി സ്വയം വെടിയുതിർത്ത് ഭർത്താവിന്റെ ആത്മഹത്യ: മറ്റു പല ബന്ധങ്ങളുണ്ടെന്ന സംശയത്തെ തുടർന്ന് കടുംകൈ...

മധ്യവയസ്കനെ വണ്ടാഴിയിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. വണ്ടാഴി ഏറാട്ടുകുളമ്പ് സുന്ദരൻ മകൻ കൃഷ്ണ കുമാർ (50) ആണ് വെടിയേറ്റ് മരിച്ചത്. വീടിന്റെ മുൻവശത്തെ മുറ്റത്താണ് കൃഷ്ണകുമാറിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. എയർഗണിൽ നിന്ന് സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇയാൾ കോയമ്പത്തൂരിലുള്ള ഭാര്യ സംഗീതയെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷമാണ് വീട്ടിലെത്തിയതെന്നാണ് വിവരം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കാറ് ഓടിച്ച് നാട്ടിലെ ത്തിയാണ് കൃഷ്ണകുമാർ ജീവനൊടുക്കിയത്. ഇവർക്ക് കുടുംബ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം.
ഭാര്യക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് സംശയിച്ചാണ് കൊലപാതകമെന്നാണ് സൂചന. കൃഷ്ണകുമാർ കോയമ്പത്തൂരിലെത്തി സംഗീതയെ കൊലപ്പെടുത്തിയ ശേഷം പാലക്കാട്ട് വീട്ടിലെത്തി പിതാവിന്റെ മുന്നിൽവച്ചു സ്വയം വെടിവയ്ക്കുകയായിരുന്നെന്നാണ് സൂചന. സ്വകാര്യ സ്കൂൾ അധ്യാപികയാണ് സംഗീത. രണ്ടു മക്കളാണ് ഇവർക്കുള്ളത്.
കോയമ്പത്തൂരിൽ നിന്ന് ഇന്ന് രാവിലെയാണ് കൃഷ്ണകുമാർ വണ്ടാഴിയിൽ എത്തിയത്. രാവിലെ എട്ടരയോടെയാണ് വാഹനത്തിൽ ഉണ്ടായിരുന്ന പിസ്റ്റൾ ഉപയോഗിച്ച് സ്വയം വെടിവച്ചത്. പിന്നീടാണ് സംഗീതയെ മരിച്ച നിലയിൽ കണ്ടത്. മംഗലംഡാം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























