ഗൃഹപ്രവേശന ചടങ്ങിലെ ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തം; രണ്ടുപേരുടെ നില ഗുരുതരം

പാലക്കാട് നാഗശ്ശേരി പഞ്ചായത്തില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുത്ത് ഭക്ഷണം കഴിച്ചവര്‍ക്ക് മഞ്ഞപ്പിത്തം. രണ്ട് പേരുടെ നില ഗുരുതരമാണ്. മൂന്നു വാര്‍ഡുകളിലായി ഇരുപതോളം പേര്‍ക്കാണ് മഞ്ഞപ്പിത്ത വ്യാപനമുണ്ടായത്. ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചു.
ഈ പ്രദേശത്തെ പലരും ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കുകയും ഭക്ഷണം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്തിരുന്നു. അതിനുശേഷം പലര്‍ക്കും ഭക്ഷ്യവിഷബാധയുണ്ടായെന്നാണ് വിവരം. തുടര്‍ന്നാണ് മഞ്ഞപ്പിത്തം വ്യാപനം കാണാന്‍ തുടങ്ങിയത്. സംഭവത്തില്‍ പരിശോധന കൃത്യമായി നടത്തി ആശങ്ക പരിഹരിക്കാന്‍ കഴിയുമെന്നാണ് ആരോഗ്യവകുപ്പും പ്രാദേശിക ഭരണകൂടവും അറിയിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























