ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

ഇതനുസരിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് നിര്‍ദ്ദേശങ്ങള്‍ പുറത്തു വിട്ടു. ഫെബ്രുവരി 12 ബുധന്‍ ഉച്ചയ്ക്ക് 1 മണി മുതല്‍ മറ്റന്നാള്‍ ഫെബ്രുവരി 13 വ്യാഴം രാത്രി 8 മണി വരെയാണ് നിയന്ത്രണം.ഈ സമയം നഗരാതിര്‍ത്തിയില്‍ ചരക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. നഗരത്തിലെ ഫുട്പാത്തുകളില്‍ അടുപ്പുകള്‍ അനുവദിക്കില്ലെന്നും പൊലീസ് .ക്ഷേത്രത്തിലേക്കുള്ള റോഡിന്റെ ഇരുവശങ്ങളിലായി പാര്‍ക്കിംഗും നിരോധിച്ചു.
കെഎസ്ആര്‍ടിസിയും റെയില്‍വേ പ്രത്യേക സര്‍വീസും നടത്തും. കനത്ത ചൂടിനെത്തുടര്‍ന്ന് കുടിവെള്ള വിതരണത്തിനായി നഗരസഭയും വിവിധ സംഘടനകളും ക്രമീകരണങ്ങള്‍ നടത്തുന്നുണ്ട്. ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളില്‍ മെഡിക്കല്‍ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.
ആറ്റിങ്ങല്‍ ഭാഗത്തു നിന്ന് നെയ്യാറ്റിന്‍കര ഭാഗത്തേക്ക് പോകേണ്ട ഹെവി വാഹനങ്ങള്‍ കഴക്കൂട്ടത്തുനിന്ന് ബൈപാസ് റോഡ് വഴിയും ശ്രീകാര്യം -കേശവദാസപുരം - പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും പോകണം. പേരൂര്‍ക്കട ഭാഗത്തു നിന്നു വരുന്ന വാഹനങ്ങള്‍ ഊളന്പാറ ശാസ്തമംഗലം ഇടപ്പഴഞ്ഞി പൂജപ്പുര വഴി പോകണം. വെഞ്ഞാറമൂട് ഭാഗത്തു നിന്ന് വരുന്ന വാഹനങ്ങള്‍ കേശവദാസപുരം- പട്ടം -വഴുതക്കാട് -പൂജപ്പുര വഴിയും നെയ്യാറ്റിന്‍കര ഭാഗത്തു നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം - വിഴിഞ്ഞം -എന്‍എച്ച് ബൈപാസ് വഴിയും പോകണം.
അതേസമയം ടൈലുകള്‍ പാകിയ ഇടങ്ങളില്‍ പൊങ്കാല പാടില്ല. വിലയേറിയ ടൈലുകള്‍ പാകിയിട്ടുള്ളതിനാല്‍ നടപ്പാതകളില്‍ അടുപ്പുകള്‍ കൂട്ടാന്‍ പാടില്ല. പൊങ്കലയര്‍പ്പിച്ചു മടങ്ങുന്ന ഭക്തജനങ്ങള്‍ക്ക് ലഘു പാനീയങ്ങള്‍ വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ മാര്‍ഗതടസ്സം ഉണ്ടാക്കാന്‍ പാടില്ല.
പൊങ്കാല കഴിഞ്ഞ് ഭക്തരുമായി കൊല്ലം. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വര്‍ക്കല ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബൈപാസ് റോഡില്‍ ചാക്ക ഭാഗത്ത് നിന്ന് തിരിഞ്ഞ് ഓള് സെയിന്‍സ് -വേളി പെരുമാതുറ വഴിയുള്ള തീരദേശ റോഡു വഴിയും വെഞ്ഞാറമൂട്, കിളിമാനൂര്‍. കൊട്ടാരക്കര ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ഈഞ്ചയ്ക്കല്‍ ചാക്ക - കഴക്കൂട്ടം ബൈപാസ് റോഡ് വഴിയും പോകണം.
പൊങ്കാല ദിവസം എയര്‍പോര്‍ട്ടിലേക്ക് പോകേണ്ട യാത്രക്കാര്‍ യാത്ര മുന്‍കൂട്ടി ക്രമീകരിക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha
























