കേരളത്തിലെ എം.പിമാരോട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

രാഷ്ട്രത്തിന് പ്രഥമ പരിഗണന എന്നതിനൊപ്പം കേരളത്തിനും പ്രാധാന്യമെന്ന മുദ്രാവാക്യത്തോടെ രാഷ്ട്രീയത്തിന് ഉപരിയായി പ്രവര്‍ത്തിക്കണമെന്ന് കേരളത്തിലെ എം.പിമാരോട് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കേരള ഹൗസില്‍ വിളിച്ചുചേര്‍ത്ത കേരള എം.പിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ പ്രശ്നങ്ങളെക്കുറിച്ച് ബോധവാനാണെന്നും കേന്ദ്രത്തിന് മുന്നില്‍ അവ ഫലപ്രദമായി അവതരിപ്പിക്കുന്നതിന് മുഖ്യമന്ത്രിക്കൊപ്പം താനും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ടീം കേരളയോടൊപ്പം കേരള ഗവര്‍ണറുമുണ്ടെന്നത് ആഹ്ലാദകരവും ആവേശകരവുമാണെന്ന് യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.
രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഗവര്‍ണറായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇത്തരത്തിലൊരു യോഗം വിളിക്കുന്നത്. യോഗത്തിനുശേഷം അത്താഴവിരുന്നും ഒരുക്കിയിരുന്നു. മുഖ്യമന്ത്രി വിരുന്നിലും പങ്കെടുത്തു. അതേസമയം പ്രിയങ്കാ ഗാന്ധിയും സുരേഷ് ഗോപിയും എത്തിയില്ല. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി.തോമസ് പ്രത്യേക ക്ഷണിതാവായിരുന്നു.
https://www.facebook.com/Malayalivartha
























