എഴുന്നള്ളത്തിന് ആനയ്ക്കുപകരം രഥം ഉപയോഗിച്ചാല്‍ മതിയെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിര്‍ദേശം

എഴുന്നള്ളത്തിന് ആനയ്ക്കുപകരം രഥം ഉപയോഗിച്ചാല്‍ മതിയെന്ന് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിര്‍ദേശം.ക്ഷേത്രങ്ങളില്‍ ആനയിടഞ്ഞ് മരണങ്ങള് ആവര്‍ത്തിക്കുന്നതോടെ ഉത്സവനയത്തില്‍ മാറ്റം വരുത്താന്‍ ദേവസ്വംബോര്‍ഡിന്റെ തീരുമാനം.
ഉത്സവഘോഷയാത്രയില്‍ ഡിജെയും നാസിക്ഡോളും ലേസര്‍ഷോയും ഉപയോഗിക്കുന്നതും ബോര്‍ഡ് വിലക്കും. ആചാരപരമായ കാര്യങ്ങളില്‍ ആനയെഴുന്നള്ളത്തിന് വിലക്കില്ല. എന്നാല്‍, പള്ളിവേട്ട, ആറാട്ട് ചടങ്ങുകള്‍ക്കുമാത്രമായി ആനയെ ചുരുക്കാനാണ് തീരുമാനം. സ്ഥലപരിമിതിയുള്ള ക്ഷേത്രങ്ങളില്‍ ആനയെഴുന്നള്ളത്തിന് കടുത്തനിയന്ത്രണങ്ങള്‍ വരും.
ഓരോ ക്ഷേത്രത്തിലെയും ആചാരത്തിനും ചടങ്ങിനുമൊത്ത് എഴുന്നള്ളത്തിന് രഥമാകാം. അല്ലെങ്കില്‍ ദേവസങ്കല്പത്തിലുള്ള മറ്റുരീതിയില്‍ എഴുന്നള്ളത്തു നടത്തണം. രഥത്തില്‍ ദേവീദേവന്മാരെ എഴുന്നള്ളിക്കുന്നതിനോട് യോഗക്ഷേമസഭ അടുത്തിടെ അനുകൂലനിലപാടെടുത്തിട്ടുണ്ട്.
ഡിജെയില്‍ തട്ടുപൊളിപ്പന്‍ പാട്ടുകേള്‍പ്പിച്ച് ഉത്സവഘോഷയാത്ര നടത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ദേവസ്വം അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആനയ്ക്ക് പ്രകോപനമുണ്ടാക്കുന്ന തരത്തിലാണ് നാസിക്ഡോളും ലേസര്‍ഷോയും ഡിജെയും ഉപയോഗിക്കുന്നത്. ഇതൊക്കെ ആനയിടയാന്‍ കാരണമാകുന്നു. ദേവരഥം ഉപയോഗിച്ചാല്‍ ഇത്തരം പ്രതിസന്ധി ഒഴിവാക്കി സുരക്ഷിതമായി ഉത്സവം നടത്താമെന്നാണ് ദേവസ്വംബോര്‍ഡിന്റെ പ്രതീക്ഷ.
"
https://www.facebook.com/Malayalivartha
























