സങ്കടക്കാഴ്ചയായി.... നെയ്യാറ്റിന്‍കരയില്‍ മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് വന്നടിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം, പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സങ്കടക്കാഴ്ചയായി....നെയ്യാറ്റിന്‍കരയില്‍ മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് വന്നടിച്ച് തൊഴിലാളിക്ക് ദാരുണാന്ത്യം. നെല്ലിമൂട് സ്വദേശി വിക്രമന് എന്ന റെക്സ് (50) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം 5.30ന് തിരുവനന്തപുരം മഞ്ചവിളാകത്തിനു സമീപം കൂട്ടുവിളാകത്തായിരുന്നു സംഭവം നടന്നത്. ചരുവിളാകത്തെ സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ നിന്ന മരം മുറിച്ച് നീക്കാനായി മരകച്ചവടക്കാരന് വിളിച്ച് കൊണ്ടുവന്നതായിരുന്നു മരംമുറി തൊഴിലാളിയായ വിക്രമനെ. മരത്തില്‍ കയറിയ ശേഷം സേഫ്റ്റി ബെല്‍റ്റ് ധരിച്ച് മരം മുറിക്കുന്നതിനിടെ മരക്കൊമ്പ് വിക്രമന്റെ പുറത്തേക്ക് വന്നടിക്കുകയായിരുന്നു.
മരത്തിന് അടിപ്പെട്ട് മരിച്ച വിക്രമന് സേഫ്റ്റി ബെല്‍റ്റ് ഇട്ടിരുന്നതിനാല്‍, ബെല്‍റ്റിനുള്ളില്‍ തന്നെ കുടുങ്ങിയിരിക്കുകയായിരുന്നു. പിന്നീട് നെയ്യാറ്റിന്‍കര അഗ്നിശമന സേന എത്തി നിലത്തിറക്കിയ മൃതദേഹം പിന്നീട് നെയ്യാറ്റിന്‍കര സര്‍ക്കാര്‍ ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ മാരായമുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha
























