ഗര്‍ഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്ക് ശേഷം കോഴിക്കോട് സ്വദേശിനി മരിച്ചു....

ഗര്‍ഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്ക് ശേഷം കോഴിക്കോട് സ്വദേശിനി മരിച്ചു.... കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപ്പിഴവെന്ന് പരാതി.
കോഴിക്കോട് പേരാമ്പ്ര സ്വദേശിനി വിലാസിനിയാണ് (57) മരിച്ചത്. ശസ്ക്രിയക്കിടെ ചികിത്സാപ്പിഴവ് പറ്റിയെന്ന് കുടുംബം ആരോപിച്ചു. ഗര്‍ഭപാത്രം നീക്കുന്നതിനിടെ കുടല് മുറിഞ്ഞിരുന്നു.
കുടലിന് പോറല്‍ ഏറ്റിട്ടുണ്ടെന്ന് ഡോക്ടമാര്‍ തന്നെ പറഞ്ഞുവെന്ന് കുടുംബം പറയുന്നു. പിന്നീട് ആന്തരികാവയവങ്ങളില്‍ ഒന്നാകെ അണുബാധയുണ്ടായി. അതിന് ശേഷം മറ്റൊരു ശസ്ത്രക്രിയ നടത്തിയെങ്കിലും രോഗിയുടെ ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല.
"
https://www.facebook.com/Malayalivartha
























