വാക്കുതര്‍ക്കത്തിനൊടുവില്‍.... കുട്ടമ്പുഴ മാമലകണ്ടത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

വാക്കുതര്‍ക്കത്തിനൊടുവില്‍.... കുട്ടമ്പുഴ മാമലകണ്ടത്ത് ഭര്‍ത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. എളമ്പളശേരി സ്വദേശിനി മായ (37) ആണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് ജിജോ ജോണിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് വീട്ടില്‍ ആശവര്‍ക്കര്‍മാരെത്തിയപ്പോള്‍ മായയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് ജിജോ സമീപത്തുണ്ടായിരുന്നു. ഇന്നലെ രാത്രിയാണ് സംഭവം.
രാത്രിയില്‍ വീട്ടിലുണ്ടായ തര്‍ക്കത്തില്‍ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. ഭാര്യയെ സംശയാസ്പദമായ സംശയത്തില്‍ കണ്ടുവെന്നും ഇയാള്‍ പൊലീസിന് മൊഴി നല്കി്. ഇക്കാര്യം പൊലീസ് അന്വേഷിച്ചുവരുന്നു. മായ ആദിവാസി വിഭാഗത്തില്‍ പെടുന്ന സ്ത്രീയാണ്. ഭര്‍ത്താവ് ഇവിടെയായിരുന്നു താമസം. ഇവര്‍ക്കൊരു കുട്ടിയുണ്ടെന്നും സംഭവ സമയത്ത് കുട്ടി വീട്ടിലില്ലായിരുന്നുവെന്നും പൊലീസ് . ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്യും.
"
https://www.facebook.com/Malayalivartha
























