Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തിൽ നടുക്കുന്ന ഒരു കൊലപാതകം കൂടി.. യുവതിയെ രാത്രി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍..മായയുടെ കിടപ്പു കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍..

13 MARCH 2025 02:16 PM IST
മലയാളി വാര്‍ത്ത

വീണ്ടും കേരളത്തിൽ നടുക്കുന്ന ഒരു കൊലപാതകം കൂടി ,കോതമംഗലം കുട്ടമ്പുഴ മാമലക്കണ്ടം എളംബ്ലാശേരിയില്‍ യുവതിയെ രാത്രി വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയതില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവം കൊലപാതകമാണെന്ന വിവരം പുറത്തുവന്നത് ഓട്ടോ ഡ്രൈവറുടെയും ആശാ വര്‍ഷക്കറുടെയും ഇടപെടലോടു കൂടിയാണ്.പിണവൂര്‍ക്കുടി മുത്തനാമുടി ഓമനയുടെ മകള്‍ മായ (37) ആണു മരിച്ചത്. മലയാറ്റൂര്‍ മുളങ്കുഴി ചാരപ്പുറത്ത് ജിജോ ജോണ്‍സനെ (33) പൊലീസ് അറസ്റ്റ് ചെയ്തു.

മായയെ പിണവൂര്‍ക്കുടിയിലെ വീട്ടിലേക്കു കൊണ്ടുപോകാനെന്നു പറഞ്ഞു ജിജോ ഓട്ടോറിക്ഷ വിളിച്ചുവരുത്തുകയായിരുന്നു. മായയുടെ കിടപ്പു കണ്ടു സംശയം തോന്നിയ ഓട്ടോ ഡ്രൈവര്‍ ആശാവര്‍ക്കറെ വിവരം അറിയിക്കുകയായിരുന്നു.ഇരുവരും താമസിച്ചിരുന്ന എളംബ്ലാശേരിയിലെ വീട്ടില്‍ നിലത്തുകിടക്കുന്ന നിലയില്‍ രാവിലെയാണു മൃതദേഹം കണ്ടത്. ചൊവ്വ രാത്രി മദ്യലഹരിയില്‍ ഇരുവരും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ജിജോ മര്‍ദിച്ചു കൊലപ്പെടുത്തുകയാിയരുന്നു എന്നാണ് പോലീസ് പറയുന്ന വിവരം. മായയുടെ മുഖത്തും തലയിലും മര്‍ദനമേറ്റ പാടുകളുണ്ട്. തലയ്‌ക്കേറ്റ പരിക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് നിഗമനം.

 

രാവിലെ ഒന്‍പതോടെയാണു സമീപവാസികള്‍ വിവരം അറിയുന്നത്. പൊലീസെത്തുമ്പോള്‍ മൃതദേഹത്തിനരികില്‍ ജിജോയുമുണ്ടായിരുന്നു. കൊലപാതകമെന്ന് ഉറപ്പിച്ചതോടെ ജിജോയെ കസ്റ്റഡിയിലെടുത്തു.ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം വൈകിട്ടോടെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.ജിജോയും മായയും കഴിഞ്ഞ വര്‍ഷമാണ് എളംബ്ലാശേരിയില്‍ താമസമാക്കിയത്. വേറെ ബന്ധത്തില്‍ ജിജോയ്ക്കു രണ്ടും മായയ്ക്ക് ഒരു കുട്ടിയുമുണ്ടെങ്കിലും ഇവരോടൊപ്പമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പേരിന്റെ അര്‍ഥം ചോദിച്ച ആരാധകന് ലാലേട്ടന്റെ മറുപടി  (2 hours ago)

ജോലി വാഗ്ദാനം ചെയ്ത് വിദേശത്തുകൊണ്ടു പോയി; ഫോണും പാസ്‌പോര്‍ട്ടും വാങ്ങിവച്ചു, ബോധരഹിതയാക്കി കൂട്ടബലാത്സംഗം ചെയ്തു, നഗ്‌നചിത്രം വീട്ടിലേക്കയച്ചു'; ദുബായ് കേന്ദ്രമാക്കി പെണ്‍കുട്ടികളെ ലൈംഗികാദിക്രമത്തിന  (2 hours ago)

കണ്ണവത്ത് വാഹനാപകടത്തില്‍ സിനിമാ നടനുള്‍പ്പെടെ രണ്ടുപേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

നിയന്ത്രണം വിട്ട കാർ ഇടിച്ച് രണ്ടു പേർക്ക് ദാരുണാന്ത്യം  (3 hours ago)

ഇംഗ്ലീഷിൽ കത്തിച്ച് മുരളി ഇത് ഐറ്റം വേറെ... രാഹുലിനെകൾ കയ്യടി ഞെട്ടി സതീശൻ..!  (4 hours ago)

മന്ത്രിമാര്‍ക്ക് ഔദ്യോഗിക മന്ദിരങ്ങളായി  (4 hours ago)

രാഹുലേ കുറ്റബോധമുണ്ടോ റിപ്പോട്ടറിന്റെ ചോദ്യം മണ്ടയ്ക്കടിച്ച് രാഹുൽ...! വേദിയിൽ കലിപ്പായി സതീശൻ  (4 hours ago)

വിജയ് തിരുവനന്തപുരത്ത് വരാത്തതിന് ആ 3 രഹസ്യങ്ങൾ മൂന്ന് കാരണങ്ങൾ ഇങ്ങനെ  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് ദുരന്തത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (4 hours ago)

പ്രവാസികളുടെ ശമ്പളം ഉടൻ ഇരട്ടിയാവും..! റഹീം നാളെ എത്തും.. രാത്രിക്ക് രാത്രി സംഭിക്കുന്നത്  (4 hours ago)

സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി ഉത്തരവിറക്കണമെന്ന് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി സമരസമിതി  (4 hours ago)

ക്ഷേമ പെന്‍ഷന്‍ വിതരണം മെയ് 25 മുതല്‍  (4 hours ago)

മുടക്കോഴി മലയിൽ കയറി കൊടിസുനിയെ രാത്രിക്ക് രാത്രി പൂട്ടിയ ഹീറോ..THE REAL COP.. VDS-ന്റെ ബ്രഹ്മാസ്ത്രം.SP ഷൗക്കത്തലി  (4 hours ago)

തിരഞ്ഞെടുപ്പ് തോല്‍വി എല്‍ഡിഎഫിന്റെയോ സിപിഐഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി വിജയന്‍  (4 hours ago)

സെക്രട്ടേറിയറ്റിലെ രാവണ കോട്ട പൊളിച്ചു പിണറായിക്ക് പറ്റാത്തത് ഒറ്റ രാത്രിയിൽ CM സതീശൻ ചെയ്തു.  (5 hours ago)

Malayali Vartha Recommends