Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല സ്വർണക്കൊള്ളയിൽ ജയിലിൽ കഴിയുന്ന ദേവസ്വം മുൻ കമ്മീഷ്ണറും പ്രസിഡന്‍റുമായ എൻ.വാസുവിന്റെ സ്വാഭാവിക ജാമ്യ ഹർജിയിൽ വിധി ഇന്ന്...


അഫാൻ്റെ പിതാവിൻ്റെ വാദങ്ങൾ തള്ളി സെൻസർ ബോർഡ് അഭിഭാഷക: കക്ഷികളുടെ പേര്, സാഹചര്യങ്ങൾ, കൊലപാതക രീതി എല്ലാം വ്യത്യസ്തമാണ്; വിചാരണയെ സ്വാധീനിക്കുന്ന ഒന്നും സിനിമയിലില്ലെന്ന് അഭിഭാഷക...


മോഹൻലാലിന് കോൺഫിഡന്റ് ഗ്രൂപ്പിൽ നിക്ഷേപമോ..? അഭ്യൂഹങ്ങൾ തള്ളി എം.ഡി ടി.എ ജോസഫ്...


വാക്കുകൾക്ക് ഇന്നും പഴയ മൂർച്ച; തളർത്താൻ നോക്കിയവർക്ക് മറുപടിയുമായി രാഹുലിന്റെ തിരിച്ചുവരവ്...


വർഷങ്ങളായി വേട്ടയാടി, ഒടുവിൽ നീതി : വി.എസ്‌ ശിവകുമാർ; നിയമസഭയിലെ പ്രസ്‌താവന പിൻവലിച്ച്‌ മന്ത്രി വീണാ ജോർജ്‌ മാപ്പു പറയണം...

നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി; മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കൾ...

14 MARCH 2025 03:31 PM IST
മലയാളി വാര്‍ത്ത

നെയ്യാറ്റിൻകരയിൽ ദന്ത ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കൊറ്റാമം സ്വദേശി സൗമ്യയാണ് വീടിന്റെ ഉള്ളിൽ കഴുത്തറുത്ത നിലയിൽ കണ്ടത്തിയത്. പിന്നാലെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവച്ച് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പാറശാല പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സൗമ്യയെ വീട്ടിലെ മുകള്‍ നിലയിലെ ബാത്ത്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം ഇവരുടെ ഭര്‍ത്താവ് ആദര്‍ശും ഇയാളുടെ അമ്മയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.

ആദര്‍ശിന്റെ അമ്മ കാലൊടിഞ്ഞ് വീട്ടില്‍ കിടപ്പിലാണ്. ഇവര്‍ക്ക് കൂട്ടുകിടക്കുകയായിരുന്നു സൗമ്യ. താഴത്തെ നിലയിലായിരുന്നു കിടന്നിരുന്നത്. രണ്ട് മണിയോടെ സൗമ്യയെ കാണാതായതിനെ തുടര്‍ന്ന് ആദര്‍ശിനെ ഫോണില്‍ വിളിച്ച് അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മുകള്‍ നിലയില്‍ രക്തം വാര്‍ന്ന നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ നെയ്യാറ്റിന്‍കര മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടെയായിരിക്കും ഇന്‍ക്വസ്റ്റ്, പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ നടക്കുക.

നാല് വര്‍ഷം മുന്‍പാണ് സൗമ്യയും ആദര്‍ശും വിവാഹിതരായത്. സൗമ്യയ്ക്ക് ചില മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നുണ്ട്. മരുന്നു കഴിച്ചിരുന്നെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. ഭർത്താവാണ് സൗമ്യയെ ആശുപത്രിയിൽ എത്തിച്ചത്. മക്കളില്ലാത്തതിന്റെ വിഷമത്തിലായിരുന്നു ദമ്പതികളെന്നു നാട്ടുകാർ പറഞ്ഞു.

 

രാത്രി ഒരു മണിക്ക് ശേഷം സൗമ്യയെ സമീപത്ത് കാണാത്തതിനെ തുടര്‍ന്ന് ഭര്‍തൃ മാതാവ് അടുത്ത മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്ന അനൂപിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിനുള്ളിലെ ബാത്റൂമില്‍ കഴുത്തിലും കയ്യിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്. പഠനം പൂര്‍ത്തിയായെങ്കിലും ജോലി ലഭിക്കാത്തതിലും കുട്ടികള്‍ ഇല്ലാത്തതിലും വിഷാദത്തിലായിരുന്നതായി ബന്ധുകള്‍ പറഞ്ഞു. ഭര്‍ത്താവ് അനൂപ് ടെക്‌നോ പാര്‍ക്ക് ജീവനക്കാരനാണ്.

സമാനമായ മറ്റൊരു സംഭവം ചെന്നൈയിൽ നിന്നും പുറത്ത് വരുന്നുണ്ട്. ഡോക്ടറും അഭിഭാഷകയായ ഭാര്യയും കൗമാരക്കാരായ രണ്ടു മക്കളുമടങ്ങുന്ന കുടുംബത്തെ അണ്ണാ നഗറിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡോ. ബാലമുരുകൻ (52), ഭാര്യ സുമതി (47), മക്കൾ ദസ്വന്ത് (17), ലിംഗേഷ് (15) എന്നിവരാണു മരിച്ചത്. ദമ്പതികളുടെ മൃതദേഹങ്ങൾ ഒരു മുറിയിലും മക്കളുടേത് മറ്റൊരു മുറിയിലുമായിരുന്നു.

5 കോടി രൂപയുടെ കടബാധ്യതയെ തുടർന്നു ജീവനൊടുക്കിയെന്നാണു പൊലീസിന്റെ നിഗമനം. അണ്ണാ നഗറിൽ ഗോൾഡൻ സ്കാൻസ് എന്ന പേരിൽ സ്കാനിങ് കേന്ദ്രം നടത്തിയിരുന്ന ഡോ. ബാലമുരുകൻ മൂന്നെണ്ണം കൂടി ആരംഭിക്കുന്നതിന് 5 കോടി രൂപ ബാങ്ക് വായ്പയെടുത്തിരുന്നു. എന്നാൽ വായ്പ തിരിച്ചടവ് മുടങ്ങിയോടെ പലയിടങ്ങളിൽനിന്നും വലിയ പലിശയ്ക്കു പണം കടം വാങ്ങി. ഇതിന്റെ തിരിച്ചടവും മുടങ്ങിയതോടെ, ഒട്ടേറെ പേർ കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിലെത്തി പണം തിരിച്ചു ചോദിച്ചു. ഇന്നലെ രാവിലെയാണ് ദമ്പതികളെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൻ.വാസുവിന്റെ സ്വാഭാവിക ജാമ്യ ഹർജിയിൽ വിധി ഇന്ന്...  (15 minutes ago)

കുംഭമാസ പൂജകള്‍ക്കായി ശബരിമല നട ഫെബ്രുവരി 12ന് തുറക്കും  (6 hours ago)

ബോളിവുഡ് നടന്‍ രണ്‍വീര്‍ സിംഗിന് വധഭീഷണി  (6 hours ago)

തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യാപേക്ഷയില്‍ വിധി ഫെബ്രുവരി 18ന്  (7 hours ago)

'തല' എന്ന് വിളിക്കരുത്, ദയവുചെയ്ത് മാന്യമായി പെരുമാറൂ, ഇതൊരു തീയേറ്ററല്ല; ആരാധകരോട് ആവശ്യപ്പെട്ട് അജിത്  (7 hours ago)

മണിപ്പൂരില്‍ സംഘര്‍ഷം; അമ്പതോളം വീടുകള്‍ തീയിട്ടു നശിപ്പിച്ചു  (7 hours ago)

ലഹരി കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അഭിഭാഷക വീട്ടില്‍ മരിച്ച നിലയില്‍  (7 hours ago)

ഉത്തര്‍പ്രദേശില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

സ്‌കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കൂട്ടി  (8 hours ago)

പാലക്കാടെത്തിയ ട്രെയിനിന്റെ പാഴ്‌സല്‍ ബോഗിയില്‍ നിന്ന് രണ്ട് ടണ്‍ പഴകിയ മത്സ്യം ഉദ്യോഗസ്ഥര്‍ പിടികൂടി  (8 hours ago)

സിനിമാ പ്രമോഷനെച്ചൊല്ലി മലയാള സിനിമയില്‍ ഉടലെടുത്ത വിവാദം; താരങ്ങള്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍.എം. ബാദുഷ  (8 hours ago)

തൊഴിലാളികളുടെ അവകാശങ്ങള്‍ നടപ്പാക്കുന്നതില്‍ കേരളം മാതൃകയെന്ന് വി ശിവന്‍കുട്ടി  (8 hours ago)

സെക്രട്ടേറിയറ്റിനു മുന്നിലെ അടച്ചുപൂട്ടിയ സ്പാ ലൈസന്‍സ് ന്യൂനപക്ഷ മോര്‍ച്ച നേതാവിന്റെ പിതാവിന്റെ പേരില്‍  (8 hours ago)

എന്‍ജിന്‍ തകരാറിനെത്തുടര്‍ന്ന് ഹൈവേ റോഡില്‍ വിമാനം ലാന്‍ഡ് ചെയ്ത് പൈലറ്റ്; പൈലറ്റിന്റെ മനസാന്നിദ്ധ്യം കൊണ്ട് ഒഴിവായത് വന്‍ ദുരന്തം  (9 hours ago)

അജിത് പവാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് അനന്തരവന്‍  (9 hours ago)

Malayali Vartha Recommends