സംസ്ഥാനത്ത് ചൂട് കനക്കുന്നു.... വരും ദിവസങ്ങളില്‍ താപനില വര്‍ദ്ധിക്കുമെന്ന് കാലാവസ്ഥ കേന്ദ്രം

മാര്‍ച്ച് പകുതിയായപ്പോഴേക്കും സംസ്ഥാനത്ത് ചൂട് അതികഠിനമായി. കഴിഞ്ഞ വര്‍ഷം ഈ സമയം 38-39 ഡിഗ്രി ചൂടായിരുന്നു. ഇത്തവണ 39.4 ഡിഗ്രിയിലെത്തി.കണ്ണൂര്‍ വിമാനത്താവളത്തില്‍ 40 ഡിഗ്രിയാണ് രേഖപ്പെടുത്തിയത്.
വരും ദിവസങ്ങളില്‍ താപനില വര്‍ദ്ധിക്കുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ പ്രഖ്യാപനം.മാര്‍ച്ച് തുടങ്ങിയതു മുതല്‍ പുനലൂരില്‍ 37 മുതല്‍ 39 ഡിഗ്രി വരെ ചൂടാണ്. 37 ഡിഗ്രിയില്‍ നിന്ന് താഴ്ന്നിട്ടില്ല. പാലക്കാടിന്റെ സ്ഥിതിയും ഇതുതന്നെ.
ഇതിനു ആനുപാതികമാണ് മറ്റു ജില്ലകളുടെ അവസ്ഥ. മാര്‍ച്ചില്‍ സാധാരണ 36 മുതല്‍ 37 ഡിഗ്രിവരെ താപനില അനുഭവപ്പെടാറുണ്ട്.അടുത്ത ആഴ്ച കിഴക്കന്‍ കാറ്റ് സജീവമാവുന്നതിനാല്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്..മാര്‍ച്ച് ഒന്നു മുതല്‍ ഇന്നലെ വരെ 30 ശതമാനം അധിക മഴ ലഭിച്ചത് വളരെ ആശ്വാസമായി.
അതേസമയം ഉയര്‍ന്ന താപനിലയുള്ള സാഹചര്യത്തില്‍ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
മാത്രവുമല്ല ദാഹമില്ലെങ്കിലും ശുദ്ധജലം ധാരാളം കുടിക്കണം. വെയില് ഏല്‍ക്കാതിരിക്കാന്‍ കുടയോ തൊപ്പിയോ ഉപയോഗിക്കുക. കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുക. വെയിലത്ത് പാര്‍ക്ക് ചെയ്യുന്ന വാഹനത്തില്‍ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്. വീടിനുള്ളില്‍ വായുസഞ്ചാരം ഉറപ്പുവരുത്തുക. മദ്യവും കഫീന്‍ അടങ്ങിയ പാനീയങ്ങളും ഒഴിവാക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha
























