യുവതിയെയും യുവാവിനെയും തെരഞ്ഞെത്തിയ സംഘത്തിന്റെ ആക്രമണത്തിന് പിന്നാലെ കുഴഞ്ഞ് വീണ തോട്ടം നടത്തിപ്പുകാരന്‍ മരിച്ചു...

യുവതിയെയും യുവാവിനെയും തെരഞ്ഞെത്തിയ സംഘത്തിന്റെ ആക്രമണത്തിന് പിന്നാലെ കുഴഞ്ഞ് വീണ തോട്ടം നടത്തിപ്പുകാരന്‍ മരിച്ചു. പാലക്കാട് മീനാക്ഷിപുരം വരവര ചള്ളയിലുണ്ടായ ആക്രമണത്തിന് പിന്നാലെയാണ് ഗോപാലപുരം മൂങ്കില്‍മട സ്വദേശി ഞ്ജാനശക്തി വേല്‍ (48) മരിച്ചത്.
പൊള്ളാച്ചി സ്വദേശികളായ നാലംഗ സംഘം രാത്രിയില്‍ കന്നിമാരി വരവരചള്ളയിലെ തോട്ടത്തില്‍ അതിക്രമിച്ച് കയറി ആക്രമണം നടത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്.
പരുക്കേറ്റ ഞ്ജാനശക്തി വേലിനെ ആക്രമിച്ചവര്‍ തന്നെ പൊള്ളാച്ചിയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഞ്ജാനശക്തി വേലിന്റെ ഭാര്യ ഉമാ മഹേശ്വരിയുടെ ബന്ധുവായ യുവാവിനൊപ്പം നാടുവിട്ട പെണ്‍കുട്ടിയെ അന്വേഷിച്ചാണ് തമിഴ്‌നാട്ടിലെ ബന്ധുക്കള്‍ മീനാക്ഷിപുരത്ത് എത്തിയത്. ആക്രമണം നടത്തിയതായി കരുതുന്ന കന്നിമാരി, വരവൂര്‍ സ്വദേശികള്‍ക്കായി മീനാക്ഷിപുരം പൊലീസ് തെരച്ചില്‍ ആരംഭിച്ചു.
R
https://www.facebook.com/Malayalivartha
























