ലഹരിയ്ക്കെതിരെ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ലഹരിയ്ക്കെതിരെ ഒന്നിച്ചുനില്‍ക്കേണ്ട സമയമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ഇതില്‍ രാഷ്ട്രീയം കലര്‍ത്തരുത്. ഇത്തരം തെറ്റായ പ്രവണതയോട് ഒരുതരത്തിലും സന്ധി ചെയ്യില്ല. എല്ലാവരും ലഹരിക്കെതിരെ ഒന്നിച്ചുനില്‍ക്കണമെന്ന് അദ്ദേഹം പറഞ്ഞു. 'ഇതൊക്കെ കാണുമ്പോള്‍ ചിലരുടെ താത്പര്യം ലഹരി ഇല്ലാതാക്കലാണോ എസ് എഫ് ഐയെ ഇല്ലാതാക്കലാണോയെന്ന് തോന്നിപ്പോകും. എല്ലാ രാഷ്ട്രീയപ്പാര്‍ട്ടിക്കാരും ലഹരിയ്ക്കെതിരെ നിലപാട് സ്വീകരിക്കേണ്ടവരാണ്. ഏതെങ്കിലും ഒരു പ്രത്യേക മുന്നണിയ്ക്ക് ഇവിടെ മുഴുവന്‍ ലഹരിയൊഴുക്കണമെന്ന് ആഗ്രഹമില്ല.
യുവജന വിദ്യാര്‍ത്ഥി സംഘടനകളും വളരെ നല്ല രീതിയില്‍ ഇതിനെതിരെ പ്രചാരണം നടത്തിവരികയാണ്, പ്രത്യേകിച്ച് എസ് എഫ് ഐ. വിദ്യാര്‍ത്ഥി സംഘടനകള്‍ എല്ലാം കൈകോര്‍ത്ത് സര്‍ക്കാരിനൊപ്പം നിലകൊള്ളേണ്ട ഘട്ടത്തില്‍ എസ് എഫ് ഐയെ ഒതുക്കലാണ് അജണ്ടയെന്ന് തോന്നുന്ന നിലയില്‍ ആരെങ്കിലും അഭിപ്രായം പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ജനം മനസിലാക്കും. അത്തരക്കാരുടെ പ്രശ്നം ലഹരിയാണോ എസ് എഫ് ഐയാണോ?
ഞങ്ങള്ക്കൊറ്റ അജണ്ടയേയുള്ളൂ, എല്ലാവരും ഒന്നിച്ച് നില്‍ക്കണം. ലഹരി ഇല്ലാതാക്കണം. ഇതിന്റെ സ്രോതസ്, ഏജന്റുകള്ക്കെതിരെയൊക്കെ ഇപ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നതുപോലെ കര്‍ക്കശനിലപാട് സ്വീകരിച്ച് മുന്നോട്ടുപോകണം. കെ എസ് യുവോ ഏതെങ്കിലും വിദ്യാര്‍ത്ഥി സംഘടനകളോ ആണ് ലഹരിയുടെ ഹോള്‍സെയില്‍ ഏജന്റുമാരെന്ന് പറയാനല്ല ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. അതല്ല ഞങ്ങളുടെ ലക്ഷ്യം. എല്ലാവരും ഒന്നിക്കണം. ഇതൊരു സാമൂഹിക പ്രശ്നമാണ്. വ്യക്തിപരമായ പ്രശ്നം കൂടിയാണ്.'- അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























