തങ്ങളുടെ ബാലി യാത്ര മാറ്റിവച്ചുവെന്നും തന്റെ ആരോഗ്യം മോശമാണെന്നുമാണ് ഡോക്ടര്‍ റോബിന്

കഴിഞ്ഞ മാസമായിരുന്നു ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായി ഏറെ ആരാധകരെ സൃഷ്ടിച്ച ഡോക്ടര്‍ റോബിന് രാധാകൃഷ്ണന് വിവാഹിതനായത്. സംരംഭക, അവതാരക, സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ എന്നീ നിലകളില്‍ പ്രശസ്തയായ ആരതി പൊടിയെയാണ് റോബിന് വിവാഹം കഴിച്ചത്. ഒമ്പത് ദിവസം നീളുന്ന ആഘോഷങ്ങളായിരുന്നു വിവാഹത്തിന്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു.
വിവാഹത്തിന് ശേഷം തന്റെയും ആരതി പൊടിയുടെയും ഹണിമൂണ്‍ പ്ലാനിനെക്കുറിച്ച് മുന്‍പ് തന്നെ റോബിന് ആരാധകരോട് പറഞ്ഞിരുന്നു. ഇന്നുവരെ ആരും പരീക്ഷിക്കാത്ത ഹണിമൂണ്‍ പ്ലാനാണ് ഇതെന്നാണ് അന്ന് റോബിന് വെളിപ്പെടുത്തിയത്. രണ്ടുവര്‍ഷത്തെ ഹണിമൂണാണ് പ്ലാന്‍ ചെയ്യുന്നത്. ഹണിമൂണിന്റെ ഭാഗമായി 27ല്‍ അധികം രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് പദ്ധതിയെന്നും റോബിന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആദ്യം ഇരുവരും അസര്‍ബൈജാനിലാണ് പോയത്. അവിടെ നിന്നുള്ള വീഡിയോകളും ചിത്രങ്ങളും ഇരുവരും പങ്കുവച്ചിരുന്നു. പൊടിയുടെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു മഞ്ഞ് പെയ്യുന്നത് കാണണമെന്നതെന്നും അത് സാധിച്ച് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും റോബിന് കുറിച്ചിരുന്നു.
ഇപ്പോഴിതാ ആശുപത്രിയില്‍ അഡ്മിറ്റ് ആയ വിവരം പങ്കുവച്ചിരിക്കുകയാണ് റോബിന്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് വിവരം പങ്കുവച്ചത്. തങ്ങളുടെ ബാലി യാത്ര മാറ്റിവച്ചുവെന്നും തന്റെ ആരോഗ്യം മോശമാണെന്നുമാണ് റോബിന് ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചിരിക്കുന്നത്. എന്താണ് പറ്റിയതെന്നത് വ്യക്തമല്ല. കഴിഞ്ഞ മാസം അവസാനം ഇത്തരത്തില്‍ റോബിന് ആശുപത്രിയില്‍ ഡ്രിപ്പിട്ട് കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
https://www.facebook.com/Malayalivartha
























