നാഗര്‍ കോവില്‍ സ്വദേശി യാത്രയായത് 5 പേര്‍ക്ക് പുതുജീവന്‍ നല്കി

വാഹനാപകടത്തില്‍ മസ്തിഷ്ക മരണം സംഭവിച്ച നാഗര്‍കോവില്‍ സ്വദേശി വി ജയബാലന്റെ (69) അവയവങ്ങളിലൂടെ ഇനി അഞ്ചു പേര് പുതുജീവിതത്തിലേക്ക്. വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന ജയബാലന്റെ രണ്ടു വൃക്കകളും കരളും രണ്ടു നേത്രപടലങ്ങളുമാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന രോഗികള്‍ക്ക് നല്‍കിയത്. നാഗര്‍കോവില്‍ ചന്തന്‍ചെട്ടിവിള ചിദംബരനഗര്‍ സ്വദേശിയായ ജയബാലന്‍ കന്യാകുമാരി മാര്‍ക്കറ്റ് കമ്മറ്റിയിലെ റിട്ടയേര്‍ഡ് സെക്രട്ടറിയായിരുന്നു.
മാര്‍ച്ച് ഏഴിന് നാഗര്‍കോവിലില്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്നാണ് ജയബാലനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച് 11-ന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം അറിയിക്കുകയായിരുന്നു. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (കെ-സോട്ടോ) നേതൃത്വത്തിലാണ് അവയവമാറ്റ നടപടികള്‍ നടന്നത്. ജയബാലന്റെ സംസ്കാരം നാഗര്‍കോവില്‍ ചന്തന്‍ചെട്ടിവിളയിലെ വീട്ടില്‍ നടന്നു.
https://www.facebook.com/Malayalivartha
























